യുഎസിലെ ടെക്‌സാസിൽ നിന്നുള്ള മിക്കൈല ഉൽമർ നാലാം വയസ്സിൽ അതായത് 2009 ൽ മുത്തശ്ശിയുടെ പാചക പുസ്തകം നോക്കി നാരങ്ങാ വെള്ളം ഉണ്ടാക്കാൻ പഠിച്ചു,മുത്തശ്ശിയുടെ റെസിപ്പിയിൽ നിന്നും വ്യത്യസ്തമായി പച്ചസാരയ്ക്ക് പകരം നല്ല നാടൻ തേൻ ഉപയോഗിച്ചു.വെറുതെ ഒരു ഹോബിക്ക് ഇങ്ങനെ ഉണ്ടാക്കിയ ലെമണൈഡ് വീടിന്റെ മുന്നിലൂടെ പോകുന്നവർക്ക് വിറ്റു.
ഇത് പയ്യെ വളർന്നു,അങ്ങനെ 2015 ൽ ഷാർക്ക് ടാങ്ക്’ എന്ന ടെലിവിഷൻ റിയാലിറ്റി ഷോയിൽ പങ്കെടുക്കാൻ അവസരം ലഭിച്ചു.ഇതിലൂടെ സംരംഭം വളർത്താനായി 60,000 ഡോളർ നിക്ഷേപം കണ്ടെത്താൻ സാധിച്ചു.2016ൽ പ്രസിഡന്റായിരുന്ന ബരാക് ഒബാമയെ വൈറ്റ് ഹൗസിൽ സന്ദർശിക്കാനുള്ള അവസരം ലഭിച്ചു.. 2017ൽ ഫുഡ്‌ബോൾ 80000 ഡോളറിന്റെ മറ്റൊരു നിക്ഷേപം ലഭിച്ചു. മീ ആന്റ് ബീസ് ലെമണേഡ് വില്പന വളരെ വേഗം കുതിച്ചുയർന്നു.അമേരിക്കയിലെ 1000 ൽ അധികം സ്റ്റോറുകളിൽ വില്പന ആരംഭിച്ചു.ഈ വർഷം 113.85 കോടി രൂപയാണ് വരുമാനം.നിലവിൽ 17 വയസുള്ള മിക്കൈല ഉൽമർ ലെമണെയ്ഡിന് പുറമേ ലിപ് ബാം ബിസിനസ്സ് കൂടെ തുടങ്ങിയിട്ടുണ്ട്.