Advertisment
STORY

ഇരുപത്തിയാറാം വയസ്സിൽ സ്കോട്ട്ലൻഡിൽ തുടങ്ങിയ ഹെൽത്ത് കെയർ കമ്പനി

കൊല്ലം സ്വദേശി ആഷിർ അൻസർ തന്റെ ഇരുപത്തിയാറാം വയസ്സിൽ സ്കോട്ട്ലൻഡിൽ തുടങ്ങിയ ഹെൽത്ത് കെയർ കമ്പനി ആണ് Clementia കെയർ. ഇന്ന് അത് സ്കോട്ട്ലൻഡിലും ഇംഗ്ലണ്ടിലുമായി മൂന്നു ബ്രാഞ്ചുകളിലേക്ക് വളർന്നു.സ്‌കോട്ടിഷ് സ്റ്റാഫുകൾ ഉൾപ്പെടുന്ന ഒരു മുൻ നിര മാനേജ്‌മെന്റ് ടീം ഇന്ന് Clementia കെയർനു ഉണ്ട്.അതിൽ 150 ൽ അധികം പേരും മലയാളികൾ ആണ് . സ്കോട്ട്ലൻഡ് എഡിൻബർഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന കമ്പനി ഗവൺമെന്റ് ഹോസ്പിറ്റൽ എൻഎച്ച്എസ്, സ്കോട്ട്ലൻഡ് കൗൺസിൽ, യുകെയിലെ വയോജന സംരക്ഷണ കേന്ദ്രങ്ങൾ എന്നിവക്ക് ഹെൽത്ത് കെയർ സേവനങ്ങൾ നൽകി വരുന്നു.സ്കോട്ലൻഡ് & ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ ആണ് സർവ്വീസ് ഉള്ളത്.സ്കോട്ടിഷ് സർക്കാർ അംഗീകാരം നേടിയ കമ്പനി കെയർ ഇൻസ്പെക്ടറേറ്റിൽ രജിസ്റ്റർ ചെയ്യുകയും അംഗീകരിക്കുകയും ചെയ്തിട്ടുണ്ട്. ക്ലെമൻഷ്യ കെയറിന്റെ ടേണോവർ നിലവിൽ ഏകദേശം 10 കോടി രൂപയാണ്.Clementia Care സ്കോട്ട്ലൻഡിൽ ഉള്ള മലയാളികൾക്ക് എല്ലാവിധ പിന്തുണയും നൽകി വരുന്നു. 150 ൽ അധികം മലയാളികൾ Clementia Care ന്റെ ഭാഗമായി ജോലി ചെയ്യുന്നു.കൂടാതെ മലയാളി അസോസിയേഷനുകൾക്കും സ്റ്റുഡന്റ്സ് കമ്മ്യൂണിറ്റികൾക്കും എല്ലാ വിധ സഹായങ്ങളും സപ്പോർട്ടും ആഷിർ അൻസറിന്റെ നേതൃത്തത്തിൽ ഉള്ള Clementia Care നൽകുന്നു.

ആഷിർ അൻസാർ വിദ്യാർത്ഥിയായി ആണ് ലണ്ടനിൽ ആദ്യം എത്തിയത്.എഞ്ചിനീയേഴ്‌സ് മാനേജ്‌മെന്റിൽ മാസ്റ്റേഴ്‌സ് നേടിയശേഷം Zapp എന്ന സ്റ്റാർട്ടപ്പിന്റെ വെഞ്ച്വർ ഡെവലപ്പറായി സേവനമനുഷ്ഠിച്ചു.പിന്നീട് ആ ജോലി ഉപേക്ഷിച്ചാണ് ഇരുപത്തിയാറാം വയസ്സിൽ സ്കോട്ലൻഡിൽ Clementia Care ആരംഭിക്കുന്നത്. ഇതിനിടയിൽ ഒരുപാട് പ്രതിസന്ധികളും പരാജയങ്ങളും ലൈഫിൽ നേരിടേണ്ടി വന്നിട്ടുണ്ട്.അതെല്ലാം മറികടന്നു ആണ് ആഷിർ Clementia Care എന്ന സംരംഭം തുടങ്ങിയതും വിജയകരമായി മുന്നോട്ട് കൊണ്ട് പോകുന്നതും.

Advertisement

Advertisment