Advertisment

സ്വന്തം അടുക്കള വരുമാനമാർഗം ആക്കി മാറ്റിയ വീട്ടമ്മ

ഒരു പ്രായം കഴിഞ്ഞാൽ ഇനിയിപ്പോൾ എന്ത് ചെയ്യാനാ എന്ന് കരുതി വീട്ടിൽ ഒതുങ്ങി കൂടുന്നവർ ആണ് ഭൂരിഭാഗം സ്ത്രീകളും.എന്നാൽ തന്റെ കഴിവുകൾ പുറംലോകത്തെ കാണിക്കാനും അതിലൂടെ വരുമാനം നേടിയെടുക്കാനും പ്രായം സാഹചര്യം എന്നിവ ഒരു ഘടകം അല്ല എന്നു തെളിയിക്കുകയാണ് തൃശ്ശൂർ കുന്നംകുളം സ്വദേശിനി ബിന്ദു ഗോവിന്ദൻകുട്ടി എന്ന വീട്ടമ്മ.അമ്മ ( @bindu_govindhan ) എന്ന ബ്രാൻഡിൽ ദിവസവും 50 ഓളം പൊതിച്ചോറുകൾ ഒരുക്കാനും,കൂടാതെ 250 പേർക് വരെ സദ്യ ഒരുക്കാനും അതിലൂടെ ഒരു വരുമാനം നേടുവാനും ബിന്ദുവിന് കഴിയുന്നു.ഇത് കൂടാതെ ബ്രേക്ഫാസ്റ്റ്, പാർട്ടി ഓർഡറുകൾ,അച്ചാർ, പുളിയിഞ്ചി,തുടങ്ങിയവയും ആവശ്യാനുസരണം നിർമ്മിച്ചു നൽകുന്നു.

ചെറിയ തോതിൽ ഹോംബേസ്ഡ് ഫുഡ്‌ കാറ്ററിംഗ് ചെയ്‌തിരുന്നുവെങ്കിലും, കോവിഡ് കാലം ആണു ബിന്ദുവിനെ തന്റെ പുതിയ സംരംഭം തുടങ്ങാൻ സഹായിച്ചത്.കോവിഡ് ക്വാറന്റൈനിൽ കഴിയുന്ന അവശത അനുഭവിക്കുന്നവർക്ക് വേണ്ട മൂന്നുനേരത്തെ ഭക്ഷണം എത്തിച്ചു നൽകുമായിരുന്നു. അത് പിന്നീട് *അമ്മാ’സ്‌ പാഥേയം* പൊതിച്ചോർ എന്ന ഒരു സംരംഭം ആയി മാറി.വെജിറ്ററിയൻ നോൺവെജിറ്ററിയൻ എന്നീ ഓപ്ഷനുകളിൽ 50 രൂപക്ക് ദിവസവും പൊതിച്ചോറുകൾ ആവശ്യക്കാരിൽ എത്തിച്ചു കൊടുക്കുന്നു.ഇന്ന് അൻപതോളം പൊതിച്ചോറുകൾക്ക് ദിവസവും ആവശ്യക്കാർ ഉണ്ട്.

ഇത് കൂടാതെ തന്റെ ഇഷ്ട കല ആയ പാചകം മറ്റുള്ളവരിലേക്ക് എത്തിക്കുവാൻ ഭർത്താവിന്റെയും മക്കളുടെയും സപ്പോർട്ടോടു കൂടി കളിനറി ഫുഡ്‌ വീഡിയോസ് ചെയ്തു തുടങ്ങി.അത് @bindu_govindhan ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്യാൻ തുടങ്ങിയതോടെ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ ബിന്ദുവിന്റെ പാചകം കൂടുതൽ ആളുകളിലേക്ക് എത്തി.വളരെ വലിയൊരു സപ്പോർട്ട് ആണ് വീഡിയോകൾക്ക് ലഭിക്കുന്നത്.

Advertisement

Advertisment