Advertisment
STARTUP NEWS

പൈനാപ്പിൾ വേസ്റ്റിൽ നിന്നും ലെതർ നിർമ്മിക്കാൻ ഒരു കേരളാ കമ്പനി

കേരളത്തിൽ ഏകദേശം 20000 ഹെക്ടർ സ്ഥലത്ത് പൈനാപ്പിൾ കൃഷി ചെയ്യുന്നുണ്ട്.അതിനൊപ്പം വിളവെടുപ്പിനു ശേഷം ഉണ്ടാകുന്ന കാർഷിക മാലിന്യം ആണെങ്കിൽ വളരെ വലുതാണ്.എന്നാൽ അതിനി വെറും മാലിന്യമല്ല ,ലെതർ നിർമ്മിക്കാനുള്ള റോ മെറ്റിരിയൽ ആണ് ? രുചിയൂറുന്ന പൈനാപ്പിളിന്റെ ഇലകളിൽ നിന്ന് ഇനി നല്ല വെജിറ്റേറിയൻ തുകലും കേരളത്തിൽ നിന്നും നിർമ്മിക്കപ്പെടും.

കാർഷിക അവശിഷ്ടങ്ങളിൽനിന്ന് വീഗൻ ലെതർ നിർമിക്കുന്ന കേരളത്തിലെ ആദ്യത്തെ കമ്പനി ആയി എറണാകുളം മലയാറ്റൂർ ആസ്ഥാനമായുള്ള ആൾട്ടർ വേവ് ഇക്കോ ഇന്നോവേഷൻസ് മാറി.കൈതച്ചക്കയുടെ ഇല, വാഴത്തണ്ട്, വൈക്കോൽ തുടങ്ങിയവയിൽ നിന്ന് തുകൽ നിർമ്മിക്കും.മലയാറ്റൂർ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ആൾട്ടർ വേവ് ഇക്കോ ഇന്നോവേഷൻസ് കർഷകരിൽ നിന്ന് കാർഷിക മാലിന്യം ശേഖരിച്ചു വീഗൻ ലെതർ ആക്കി മാറ്റുന്നു.

കാർഷിക അവശിഷ്ടങ്ങളിൽ നിന്ന് വീഗൻ ലെതർ നിർമിക്കുന്ന നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഇൻറർഡിസിപ്ലിനറി സയൻസ് ആൻഡ് ടെക്‌നോളജിയുടെ സാങ്കേതികവിദ്യ ആൾട്ടർ വേവ് ഇക്കോ ഇന്നോവേഷൻസിനു കൈമാറി.NIIST കാമ്പസിൽ നടന്ന ഒപ്പ് വയ്ക്കൽ ചടങ്ങിൽ തിരുവനന്തപുരത്തെ CSIR-NIIST ഡയറക്ടർ സി ആനന്ദരാമകൃഷ്ണൻ, മറ്റ് ഉദ്യോഗസ്ഥർ കൂടാതെ ആൾട്ടർ വേവ് ഇക്കോ ഇന്നോവേഷൻസ് ഡയറക്ടർമാരായ ജെസ്വിൻ ജോർജ്, നിധിൻ സോട്ടർ, നിഗിൽ സോട്ടർ, ടിഗിൽ തോമസ് എന്നിവരും പങ്കെടുത്തു.ആദ്യമായാണ് കേരളത്തിലെ ഒരു കമ്പനിക്ക് സാങ്കേതികവിദ്യ കൈമാറിയത്.

Advertisement

Advertisment