ആരോഗ്യത്തേക്കാൾ മനോഹരമായ മറ്റൊന്നില്ല..ആരോഗ്യമുള്ളപ്പോൾ നാം അത് പലപ്പോഴും തിരിച്ചറിയില്ല.അതില്ലാതെ ആകുമ്പോഴേ ലൈഫിലെ മറ്റെന്തിനേക്കാളും വലുത് ആരോഗ്യം ആണെന്ന് നാം തിരിച്ചറിയൂ. ഒരു അസുഖം വരുമ്പോൾ മാത്രം നോക്കേണ്ട ഒന്നല്ല ഹെൽത്ത് ആൻഡ് ഫിറ്റ്നസ്, ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ ലൈഫിന്റെ ഒരു ഭാഗം ആക്കി മാറ്റേണ്ട ഒന്നാണ് ഹെൽത്ത് ആൻഡ് ഫിറ്റ്നസ് എന്ന് ഷിം സിഗ്നേച്ചർ സ്ഥാപക ഷിംന ജോസഫ് പറയുന്നു.പേർസണൽ ഡയറ്റ് ,ഓൺലൈൻ വർക്ക് ഔട്ട്സ്, യോഗ, ഫിറ്റ്നസ് ട്രെയിനിങ്,സൂമ്പ, എന്നിങ്ങനെ AtoZ ഹെൽത്ത് ആൻഡ് ഫിറ്റ്നസ് സൊല്യൂഷൻസ് നൽകുന്ന സ്ഥാപനം ആണ് shimsignature_fitness.ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ ഗ്ലോബലി 5000 ൽ അധികം പേർക്ക് കോച്ചിങ് നൽകുവാൻ ഷിം സിഗ്നേച്ചർ ഫിറ്റ്നസ് സ്റ്റുഡിയോക്ക് സാധിച്ചു
ഒരിക്കൽ ഡ്യൂട്ടി ടൈമിൽ ഉണ്ടായ ഒരു അനുഭവം ആണ് ഷിംനയെ ഹെൽത്ത് ആൻഡ് ഫിറ്റ്നസിനെ പറ്റി ചിന്തിക്കാൻ പ്രേരിപ്പിച്ചത്.ചെസ്റ്റ് പെയിനുമായി ഒരു 32 വയസ്സുകാരനെ ഹോസ്പിറ്റലിൽ കൊണ്ട് വന്നു. ഡോക്ടറെ ഞാൻ മരിക്കുമോ എന്നുള്ള ചോദ്യം,എത്ര പണം വേണേലും ചിലവാക്കാം ജീവൻ രക്ഷിക്കാനായി കേഴുന്ന ഫാമിലി.ഹോസ്പിറ്റലിന്റെ അന്തരീക്ഷം തന്നെ മൊത്തത്തിൽ മാറി.നമുക്ക് ലൈഫിൽ എന്തുണ്ടായിട്ടും ആരോഗ്യം ഇല്ലെങ്കിൽ ഒരു കാര്യവും ഇല്ല എന്ന് അന്ന് ഷിംന മനസ്സിലാക്കി.ഹെൽത്ത് & ഫിറ്റ്നസ്സിനു ആവണം ഫസ്റ്റ് പ്രയോരിറ്റി എന്ന് അന്ന് തീരുമാനിച്ചു.
സീനിയർ ഡോക്റ്റർ ജൂനിയർ ഡോക്ടറിനോട് പറഞ്ഞത് നമ്മുടെ ലൈഫ് സ്റ്റൈൽ ശ്രദ്ധിച്ചാൽ ഇതുപോലുള്ള പല അവസ്ഥകളും ഒഴിവാക്കാൻ സാധിക്കും എന്നായിരുന്നു.തോന്നുമ്പോൾ തോന്നിയ പോലെ എന്തേലും ഫുഡ് ,ആവശ്യത്തിന് വെള്ളം കുടിക്കാതിരിക്കുക,ആവശ്യത്തിന് ഉറങ്ങാതിരിക്കുക ഇങ്ങനെ ഉള്ള ലൈഫ് സ്റ്റൈൽ മൂലം പല രോഗങ്ങളും വരുന്നു.താൻ ഉൾപ്പടെ തന്റെ കൂടെ വർക്ക് ചെയ്യുന്ന നേഴ്‌സുമാരുടെ എല്ലാം ലൈഫ് സ്റ്റൈൽ ഇത്പോലെ ആണെന്ന് മനസ്സിലാക്കി അതിൽ ഒരു മാറ്റം കൊണ്ടുവരാൻ ഷിംന ശ്രമിച്ചു.അങ്ങനെ ഫിറ്റ്നസ് ട്രെയിനിങ്ങിൽ അമേരിക്കൻ ഡിപ്ലോമ നേടുകയും എക്സ്പീരിയൻസ്ഡ് ആയുള്ള ഡയറ്റീഷ്യനെയും , ട്രെയിനേഴ്‌സിനെയും ഒക്കെ വെച്ച് shimsignature_FITNESS തുടങ്ങുകയും ചെയ്തു.കൂടെ വർക്ക് ചെയ്യുന്ന നഴ്‍സ്‌മാർക്കായി തുടങ്ങി ഇന്നത് ഗ്ലോബലി സർവീസ് നൽകുന്ന ഒരു ഫിറ്റ്നസ് സ്റ്റുഡിയോ ആയി അത് മാറി.വർക്ക്ഔട്ട് ആണേലും,ഡയറ്റ് ആണേലും അത് ഓരോ വ്യക്തിക്കും ഡിഫറൻറ് ആണ് അത് സെറ്റ് ചെയ്യാൻ സഹായിക്കുകയാണ് ഷിം സിഗ്നേച്ചർ ഫിറ്റ്നസ് സ്റ്റുഡിയോ ചെയ്യുന്നത്.
SHIM SIGNATURE
Riyadh 14726, Saudi Arabia
+91 96333 70956
shimsignature22@gmail.com
SHIM SIGNATURE specializes in creating holistic wellness solutions that combine fitness and nutrition to help you achieve lasting results.SHIM SIGNATURE team of certified trainers and dietitians work together to provide customized workout plans and nutrition guidance, ensuring you receive a comprehensive approach to your health and wellness goals.