Advertisment
Categories: STORY

സഹോദരനുമായി ചേർന്ന് തുടങ്ങിയ സോഫ്റ്റ് വെയർ കമ്പനി Total-X

“നിങ്ങളുടെ ബിസിനസ്സ് ഇൻറർനെറ്റിൽ ഇല്ലെങ്കിൽ നിങ്ങളുടെ ബിസിനസ്സ് ബിസിനസ്സിന് പുറത്താകും “എന്നാണ് ബിൽഗേറ്റ്‌സ് പോലും പറഞ്ഞിട്ടുള്ളത്. നിങ്ങളുടെ ബിസിനസ്സിനു ആവശ്യമായ മൊബൈൽ ആപ്പ് ,വെബ്‌സൈറ്റ് ,യുഐ യുഎക്സ് ഡിസൈൻ ഒക്കെ മികച്ച ക്വാളിറ്റിയിൽ 110 % ഉറപ്പോടെ ചെയ്തു നൽകുന്ന മലപ്പുറം നിലമ്പൂർ ആസ്ഥാനമായുള്ള സ്ഥാപനമാണ് Total-X .ANSHIDH MK ആണ് Total-X ന്റെ അമരക്കാരൻ.
കോവിഡ് കാലത്ത് ഒരു കമ്പനിയെ കൊണ്ട് ഡെലിവറി ആപ്പ് ചെയ്യിപ്പിച്ചപ്പോൾ അതിലെ ബഗ് & ക്വാളിറ്റി പ്രശ്നം കാരണം 12 ലക്ഷം രൂപയോളം നഷ്ടം നേരിടേണ്ടി വന്നിടത്തു നിന്നുമാണ് അൻഷിദ് സ്വന്തം അനുജനെ സോഫ്റ്റ്വയർ ഡെവലപ്പ്മെന്റ് പഠിപ്പിച്ചു രണ്ടു പേരും കൂടി Total-X എന്ന കമ്പനിക്ക് തുടക്കമിട്ടത്.തങ്ങൾ നേരിട്ട പ്രശ്നം മറ്റൊരാൾക്ക് നേരിടാതിരിക്കാൻ Total-X 110 % ഉറപ്പോടെ ആണ് ഓരോ വർക്കും ഡെലിവറി ചെയ്യുന്നത്.നിങ്ങളുടെ ആശയങ്ങളെ നൂതനമായ മൊബൈൽ അപ്പുകളാക്കി മാറ്റുവാൻ Total-X സഹായിക്കുന്നു.

ബിസിനസ്സ് യാത്ര:

നാലാം ക്ലാസിൽ പഠിക്കുമ്പോൾ സ്‌കൂൾ അവധിക്ക് വാപ്പയുടെ ഫ്രൂട്ട് ഷോപ്പിൽ ചെല്ലുമ്പോൾ ആണ് ബിസിനസ്സിന്റെ ബാല പാഠങ്ങൾ പഠിക്കുന്നത്.പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്റെ പതിനാറാമത്തെ വയസ്സിൽ അൻഷിദ് ക്ലോക്കിന്റെ വോൾസെയിൽ ബിസിനസ്സ് ആരംഭിച്ചു.പിന്നീട് മിക്സർ ഗ്രൈൻഡർ ബിസിനസ്സിലേക്ക്.അതൊരുവിധം ക്ലച്ച് പിടിച്ചു ഒരു കമ്പനിയായി ഫോം ചെയ്യാൻ പോകുമ്പോൾ ആണ് കൊറോണ വന്നത്.അതോടെ ആ ബിസിനസ്സും പൂട്ടി.അപ്പോൾ ആണ് സോഫ്റ്റ് വെയർ മേഖലയിലേക്ക് ചുവട് വെക്കുന്നത്.ഒരു കമ്പനിയെ കൊണ്ട് 12 ലക്ഷം രൂപ മുടക്ക് ഒരു ഡെലിവറി പ്ലാറ്റ്ഫോം സെറ്റ് ചെയ്യിച്ചു.എന്നാൽ വേണ്ടത്ര ഗുണനിലവാരം ഇല്ലാഞ്ഞതിനാൽ അത് ഒഴിവാക്കി നഷ്ടം സഹിക്കേണ്ടി വന്നു.ഫണ്ട് പ്രശ്‌നം കാരണം മറ്റൊരു ഏജൻസിയെ കൊണ്ട് ചെയ്യിക്കുന്നതിനു പകരം അനുജൻ അൻഷാഫിനെ സോഫ്ട്‍വെയർ ഡെവലപ്പ്മെന്റ് പഠിപ്പിക്കാൻ ആണ് തീരുമാനിച്ചത്.അങ്ങനെ അനുജനെ പഠിപ്പിച്ചു രണ്ട് പേരും കൂടി ഫോം ചെയ്ത കമ്പനി ആണ് Total-X .ഒരു മൊബൈൽ ആപ്പ് ഡെവലപ്പ് ചെയ്തപ്പോൽ തനിക്ക് പറ്റിയ അബദ്ധം മറ്റൊരാൾക്കും സംഭവിക്കാതിരിക്കാൻ അൻഷിദ് പ്രത്യേകം ശ്രദ്ധിക്കുന്നു.ഓരോ പ്രൊഡക്റ്റും 110 % ഉറപ്പോടെ ആണ് Total-X ഡെലിവറി ചെയ്യുന്നത്.

Advertisement

Advertisment