Advertisment

ചുരുണ്ട മുടിയിൽ തുടങ്ങിയ സ്റ്റാർട്ടപ്പ് Manetain Store

ചുരുണ്ട മുടിയുള്ള സ്ത്രീകൾക്കായി രണ്ട് ചുരുണ്ട മുടിക്കാരികൾ ചേർന്ന് തുടങ്ങിയ സംരംഭം ആണ് മനേറ്റൈൻ.കൊച്ചി സ്വദേശി ഹിൻഷാര ഹബീബും മുംബൈ സ്വദേശിയായ യുബ ഖാനും ആണ് ഇതിനു പിന്നിൽ.ചുരുണ്ട മുടി ഉള്ളവർക്ക് വേണ്ടിയുള്ള ഹെയർ കെയർ പ്രൊഡക്‌ടുകളും ആക്‌സസറീസും ആണ് മനേറ്റൈൻ എന്ന ബ്രാൻഡ് വിപണിയിൽ എത്തിക്കുന്നത്.ഷാർക്‌ടാങ്ക് ഇന്ത്യയുടെ കഴിഞ്ഞ സീസണൽ പങ്കെടുക്കുകയും BoAt-ന്റെ കോ-ഫൗണ്ടറായ അമൻ ഗുപ്തയിൽ നിന്ന് 75 ലക്ഷം രൂപയുടെ നിക്ഷേപം നേടുകയും ചെയ്തിരുന്നു.സെയിലിന്റെ 60 ശതമാനത്തോളം വെബ്‌സൈറ്റ് വഴിയും 30 ശതമാനം ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഇ കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകൾ വഴിയും 10 ശതമാനം ഉൽപ്പന്നങ്ങൾ വിവിധ സലൂണുകളുമായുള്ള പങ്കാളിത്തത്തിലൂടെയും വിറ്റഴിക്കുന്നത്.

ഓഡിറ്ററായ ഹിൻഷാര ഹബീബും ദന്തഡോക്ടറായ യുബ ഖാനും ചുരുണ്ട മുടിയുള്ളവർക്കായി ഹെയർ കെയർ ടിപ്‌സുകൾ നൽകുന്ന ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ ആണ് പരിചയപ്പെടുന്നത്. അങ്ങനെ ഇരുവരും ചുരുണ്ട മുടിയുളളവർക്ക് വേണ്ടിയുള്ള ആക്സിസറീസ് എന്ന ആശയത്തിൽ എത്തി ചേരുകയും 2018 ൽ 30000 രൂപ വീതം നിക്ഷേപിച്ച് Manetain എന്ന സംരംഭം ആരംഭിക്കുകയും ചെയ്തു.ഹീറ്റ് ക്യാപ്പുകൾ വിപണിയിൽ എത്തിച്ചു കൊണ്ടായിരുന്നു തുടക്കം.പിന്നീട് ഹെയർ വാഷുകൾ, ഷാംപൂകൾ, കണ്ടീഷണറുകൾ, സാറ്റിൻ ബോണറ്റുകൾ , സ്‌ക്രഞ്ചീസ് , തലയിണകൾ എന്നിങ്ങനെ വിവിധ മുടി സംരക്ഷണ ഉൽപ്പന്നങ്ങൾ ManeTain വിപണിയിൽ എത്തിച്ചു.ഇൻസ്റ്റഗ്രാമിലൂടെയും ,വാട്സ് ആപ്പ് കമ്മ്യൂണിറ്റികളിലൂടെയും ആയിരുന്നു തുടക്കത്തിൽ വിപണി കണ്ടെത്തിയത്.നിലവിൽ സ്വന്തം ഇകോമേഴ്‌സ് സൈറ്റും ,10,000ലധികം ചുരുണ്ട മുടിക്കാരുടെ കമ്മ്യൂണിറ്റിയും ManeTain നു ഉണ്ട്.ഇരുവരും തന്നെ ആണ് ബ്രാൻഡിൻെറ മുഖങ്ങളായി മാറിയത്. വാട്സാപ്പ് ഗ്രൂപ്പിലൂടെ തുടങ്ങിയ ബിസിനസിപ്പോൾ സൂപ്പർ ഹിറ്റാണ്.

Advertisement

Advertisment