കോട്ടയം കുമാരനല്ലൂർ സ്വദേശിയായ ഓട്ടോ ഡ്രൈവർക്ക് മകനെ എഞ്ചിനീയറിംഗ് പഠിപ്പിക്കാനുള്ള സാമ്പത്തിക അവസ്ഥ ഇല്ലായിരുന്നു. കടം വാങ്ങിയും പണയം വെച്ചും അഡ്മിഷൻ എടുത്ത് ക്ലാസ് തുടങ്ങുമ്പോൾ എല്ലാ സാധാരണക്കാരെ പോലെയും ബാങ്ക് ലോൺ ആയിരുന്നു അദ്ദേഹത്തിന്റേയും പ്രതീക്ഷ. എന്നാൽ സ്വന്തമായി വീടില്ല എന്ന കാരണത്താൽ ബാങ്ക് ലോൺ നൽകിയില്ല. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നപ്പോൾ ആ പിതാവിന്റെ പ്രതീക്ഷകളുംകൂടെ അസ്തമിച്ചു. എന്നാൽ അമീർ തോൽക്കാൻ തയ്യാറല്ലായിരുന്നു.. ഒരുപാട് വെല്ലുവിളികൾ ഉണ്ടായിരുന്നു മുന്നിൽ. ഇളയ സഹോദരൻ നല്ല മാർക്ക് വാങ്ങി +2 പാസ് ആയി. അവനെ പഠിപ്പിക്കണം, വീടുവയ്ക്കണം അങ്ങനെ എല്ലാവരെയുംപോലെ ചെറിയ ആഗ്രഹങ്ങളുമായി അമീർ തെരുവിലേക്കിറങ്ങി.. പല ചെറിയ ബിസിനസുകളും ചെയ്ത് അനിയനെ എഞ്ചിനീയറിംഗ് പഠിപ്പിച്ചു. വിവാഹം കഴിച്ച പെൺകുട്ടി അമീറിന്റെ ലക്ഷ്യങ്ങളുടെ കൂടെ കൂടിയപ്പോൾ കാര്യങ്ങൾ വേഗത്തിലായി. സുഹൃത്തായ ഡോക്ടറുമായി ചേർന്ന് 2021 ൽ വെറും 4 കുട്ടികളെവച്ച് AIM Language Institute എന്ന ജർമ്മൻ ലാങ്ഗ്വേജ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് തുടങ്ങി. ഇന്ന് ഓൺലൈനും റെഗുലറുമായി ആയിരക്കണക്കിന് കുട്ടികളെ പഠിപ്പിക്കുകയും 40 ൽ അധികം ആളുകൾക്ക് തൊഴിൽ നൽകുകയും ചെയ്യുന്ന വലിയ സ്ഥാപനമായി AIM വളർന്നു. കൂടെ അമീർ പുളിമൂട്ടിൽ എന്ന സംരംഭകനും. ഇന്ന് കേരളത്തിലെ ഏറ്റവും വലിയ ജർമൻ ഇൻസ്റ്റിറ്റ്യൂട്ട് ആണ് AIM. കൊച്ചിയിലെ ക്യാമ്പസ് സെൻട്രലൈസ്ഡ് എസി ആണ്. പഠനത്തിനായി താൻ നേരിട്ട ബുദ്ധിമുട്ടുകൾ വരുംതലമുറക്ക് ഉണ്ടാവാതെ നോക്കാൻ ചെയർമാൻ അമീർ പുളിമൂട്ടിൽ പ്രത്യേകം ശ്രദ്ധിക്കുന്നുണ്ട്. അതിനാൽ കേരളത്തിൽ കേരളത്തിൽ ഏറ്റവും കുറഞ്ഞ ഫീസിൽ ജെർമൻ ലാങ്ഗ്വേജ് പഠിക്കാൻ വിദ്യാർത്ഥികൾ AIM ആണ് തിരഞ്ഞെടുക്കുന്നത്.
അമീർ പുളിമൂട്ടിൽ ഇന്ന് വലിയൊരു സംരംഭകനാണ്. സഹോദരൻ ഇൻഫോസിസിൽ സോഫ്റ്റ്വെയർ എഞ്ചിനീയർ. പക്ഷേ ഇപ്പോഴും കുമാരനല്ലൂരിലെ സ്റ്റാൻഡിൽ ആ പിതാവ് ഓട്ടോ ഓടിക്കുന്നുണ്ട്.. അഭിമാനത്തോടെ..
Address
Aim Language Institute
Second floor, Jeans Rose tower
Chakkarapparamb, Bypass, Kochi
Phone
+91 7736556333, +49 15759724316
Email
Info@aimlanguageinstitute.com