Advertisment
Featured

Theory 13 | പതിമൂന്നാം വയസ്സ് മുതൽ ഉറ്റ സുഹൃത്തുക്കൾ..ഇന്ന് ബിസിനസ്സ് പാർട്ട്നേഴ്സ്

കോഴിക്കോട് സ്വദേശിനികളായ ‘സേബ, ഹെസ്സ, ആനിസ്, സെബ’ എന്നിവർ ചേർന്ന് തുടങ്ങിയ സംരംഭമാണ് “Theory 13” (theory.thirteen).ഇൻസ്റ്റാഗ്രാം പ്ലാറ്റ്ഫോമിലൂടെ യുവ തലമുറയുടെ ഇടയിലേക്ക് നവീനവും ആകർഷകവുമായ ആഭരണങ്ങൾ (മാലകൾ, കമ്മലുകൾ, മോതിരങ്ങൾ, ബ്രെയ്‌സ്ലെറ്റുകൾ) മിതമായ നിരക്കിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആണ് Theory 13 സ്റ്റാർട്ട് ചെയ്തത്. കേരളത്തിൽ ഇത്തരം സംരംഭങ്ങൾ കുറവായതുകൊണ്ട് തന്നെ, തുടങ്ങി ഒരു മാസത്തിനകം തന്നെ വലിയ നേട്ടം കൈവരിക്കാൻ കഴിഞ്ഞു.

പതിമൂന്നാം വയസ്സ് മുതൽ ഉറ്റ സുഹൃത്തുക്കൾ ആണ് നാലുപേരും.പഠനത്തിനൊപ്പം സ്വന്തമായി ഒരു ബിസിനസ്സ് ഒരുമിച്ച് തുടങ്ങണമെന്നുള്ള ആഗ്രഹത്തിനൊടുവിൽ ആണ് “Theory 13” തുടങ്ങുന്നത്.പതിമൂന്നാം വയസ്സ് മുതൽ ഉള്ള സൗഹൃദം ആയതിനാൽ “Theory 13” എന്ന പേര് നൽകി.


ലോക്ക് ഡൌൺ കാലത്ത് മനസ്സിൽ തോന്നിയ ഈ ചെറിയ ആശയം, ഇന്ന് കുട്ടികൾ തുടങ്ങി മുതിർന്നവർക്ക് വരെയുള്ള aesthetic ആഭരണങ്ങൾ സമ്മാനിക്കുന്ന ഒരു സംരംഭമായി മാറി. 13-ആം വയസ്സിൽ തുടങ്ങിയ സൗഹൃദം, ഇന്ന് 20-ആം വയസ്സിൽ എത്തി നിൽക്കുമ്പോൾ, സുഹൃത്തുക്കൾ എന്നതിനോടൊപ്പം business partners എന്ന പേരിലും അഭിമാനം കൊള്ളുന്നു.Theory 13 ന്റെ ഉൽപ്പന്നങ്ങളിൽ സംതൃപ്തരായ കസ്റ്റമേഴ്സിൽ ചില സെലിബ്രിറ്റീസും സോഷ്യൽ മീഡിയ ഇൻഫ്ളുവൻസേഴ്സും ഉൾപ്പെടുന്നു.

Advertisement

Advertisment