Advertisment

Aican Academy | കോളേജിൽ ഒരുമിച്ചു പഠിച്ച നാല് സുഹൃത്തുക്കൾ ചേർന്ന് തുടങ്ങിയ സംരംഭം

കോഴിക്കോട് Abate AS Al Salama യിൽ ഒപ്‌റ്റോമെട്രി പഠിച്ച നാല് സുഹൃത്തുക്കൾ ചേർന്ന് തുടങ്ങിയ സംരംഭമാണ് Aican academy LLP (@aican_academy ).ഒമാൻ, ഖത്തർ, സൗദി, ബഹ്റൈൻ & കുവൈറ്റ്, ദുബായ് എന്നിങ്ങനെ വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് HAAD, MOH, DHA & PROMETRIC ലൈസൻസിങ് എക്‌സാമിനായുള്ള കോച്ചിങ് ആണ് Aican അക്കാദമി നൽകുന്നത്.ഒപ്‌റ്റോമെട്രി യിൽ ആയിരുന്നു തുടക്കം എങ്കിലും ഇപ്പോൾ റേഡിയോളജി ,ഡയാലിസിസ് ,ഫിസിയോ തെറാപ്പി ,ഓഡിയോളജി ,എംഎൽറ്റി ,ആയുർവേദ നഴ്‌സിംഗ് ,ഫാർമസി,സ്പീച് തെറാപ്പി പതോളജിസ്റ്റ് എന്നിങ്ങനെ പത്തോളം പാരാമെഡിക്കൽ കോഴ്‌സുകളുടെ ലൈസൻസിങ് എക്‌സാമിനായുള്ള കോച്ചിങ് Aican അക്കാദമി നൽകി വരുന്നു .മലപ്പുറം കോട്ടക്കൽ ആസ്ഥാനമായുള്ള Aican അക്കാദമിയുടെ ക്ലാസുകൾ ഓൺലൈൻ ആണ്.ലൈസൻസ് നേടിയിട്ടുള്ള 25 ഓളം പേർ ക്ലാസുകൾ എടുത്തു നൽകുവാനായി ഉണ്ട്.വെറുതെ കോച്ചിങ് നൽകുക മാത്രമല്ല ചെയ്യുന്നത് എക്സാം കഴിയുന്നത് വരെ സപ്പോർട്ടും നൽകുന്നു.2021 സെപ്റ്റംബറിൽ ആണ് ആദ്യത്തെ ബാച്ച് തുടങ്ങിയത്.പിന്നീട് ഇങ്ങോട്ട് എല്ലാ മാസവും ഓരോ പുതിയ ബാച്ച് ആരംഭിക്കാൻ കഴിഞ്ഞു.

വയനാട് സ്വദേശിനികളായ അസ്മില സലിം , അഫ്‌നാൻ അബ്ദുൽ അസീസ് ,മലപ്പുറം സ്വദേശിനികളായ ഇർഫാന ഇബ്രാഹീം , ജഹ്ഷ സലാം എന്നിവരാണ് Aican academy LLP എന്ന സംരംഭത്തിന് പിന്നിൽ.

Aican academy LLP യുടെ തുടക്കം ഇങ്ങനെ

അഫ്‌നാൻ ദുബായിലേക്ക് പോകുവാൻ DHA എക്‌സാമിനായി പരിശീലനം തുടങ്ങി.ആൾറെഡി ലൈസൻസ് നേടിയ ജഹ്ഷ അഫ്‌നാനു വേണ്ട നിർദ്ദേശങ്ങൾ നൽകി.അങ്ങനെ അഫ്‌നാൻ എക്സാം എഴുതി ലൈസൻസ് നേടി.അതിനു ശേഷം കൂടെ വർക്ക് ചെയ്യുന്നവരും ,കോളജിൽ പഠിച്ച സുഹൃത്തുക്കളുമൊക്കെ ലൈസൻസ് എക്‌സാമുമായി ബന്ധപ്പെട്ട സംശയങ്ങൾ ചോദിയ്ക്കാൻ തുടങ്ങി.അങ്ങനെ ആണ് ഒരു കോച്ചിങ് സെന്റർ തുടങ്ങുവാനുള്ള ഐഡിയ ലഭിക്കുന്നത്.അങ്ങനെ നാലു പേരും ചേർന്ന് സിലബസ് ഒക്കെ സെറ്റ് ആക്കി 2021 സെപ്റ്റംബറിൽ ഒപ്‌റ്റോമെട്രിയിൽ ആദ്യത്തെ ബാച്ച് തുടങ്ങി.ഓരോ ബാച്ചിലും വരുന്നവർ എക്സാം പാസ് ആവുന്നതിനു അനുസരിച്ചു പുതിയ അഡ്മിഷൻസ് വന്നു.ഇന്ന് ഒപ്‌റ്റോമെട്രി കൂടാതെ പത്തോളം പാരാമെഡിക്കൽ കോഴ്‌സുകളുടെ ലൈസൻസിങ് എക്‌സാമിനായുള്ള കോച്ചിങ് Aican അക്കാദമി നൽകി വരുന്നു.

Advertisement

Advertisment