അക്വാപോട്ട് എന്ന വാട്ടർ പ്യൂരിഫയർ കമ്പനിയെ പറ്റി നിങ്ങൾ കേട്ടിട്ടുണ്ടാവും.ഇന്ത്യയിലെ ടോപ് 20 വാട്ടർ പ്യൂരിഫയറുകളിൽ ഒന്നാണ് അക്വാപോട്ട്.ഇതിന്റെ ഉടമ ബി.എം ബാലകൃഷ്ണനു നിങ്ങളോട് പറയാൻ ഒരു കഥയുണ്ട്..
ആന്ധ്രാപ്രദേശ് ചിറ്റൂരിലെ ഒരു ചെറിയ ഗ്രാമമമാണ് ബി.എം ബാലകൃഷ്ണയുടേത്.ജീവിക്കാൻ വളരെ അധികം ബുദ്ധിമുട്ടിയിരുന്ന കുടുംബം. സ്‌കൂളിൽ കണക്ക് ഒരു വില്ലനായിരുന്നു.പല തവണ തോറ്റു.പിന്നീട് എങ്ങനൊക്കെയോ ജയിച്ചു കയറി.അത് ശേഷം ഓട്ടോമൊബൈലിൽ ഡിപ്ലോമ നേടി.വീട്ടിലെ കഷ്ടപ്പാട് കണ്ടപ്പോൾ ഉപരിപഠനമല്ല ഒരു ജോലി ആണ് അത്യാവശ്യമായി വേണ്ടത് എന്ന് മനസ്സിലാക്കി.അങ്ങനെ ഓട്ടോ മൊബൈൽ ഡിപ്ലോമയും വെച്ച് ജോലി തേടി അലഞ്ഞു.എവിടെയും ജോലി കിട്ടിയില്ല .എന്തെങ്കിലും ഒരു ജോലി മതി എന്ന ചിന്തയിൽ കാറുകൾ കഴുകാൻ ആരംഭിച്ചു.500 രൂപ കൂലി.പിന്നീട് ഒരു പമ്പിൽ മാർക്കറ്റിങ് എക്സിക്യൂട്ടീവായി ജോലി കിട്ടി.രണ്ടായിരം രൂപ ശമ്പളം കിട്ടിയപ്പോൾ ഒന്നും നോക്കിയില്ല 14 വർഷം അവിടെ ജോലി ചെയ്തു.
ജോലിയിലെ മാനസിക സമ്മർദ്ദം കാരണം 2010 ൽ ജോലി ഉപേക്ഷിച്ചു പിഎഫിൽ ഉണ്ടായിരുന്ന Rs 1.27 ലക്ഷം ഉപയോഗിച്ച് അക്വാപോട്ട് എന്ന സംരംഭം തുടങ്ങി.പമ്പുകൾക്ക് റിപ്പയറിങ് സർവ്വീസ് നൽകുന്ന സ്ഥാപനം ആയി ആരുന്നു തുടക്കം.14 വർഷം മാർക്കറ്റിങ് എക്സിക്യൂട്ടീവ് ആയി ജോലി ചെയ്തത് സഹായകരമായി.നല്ല ബിസിനസ്സ് ലഭിച്ചു.സർവീസിൽ നിന്നും ഹോൾസെയിൽ ബിസിനസ്സ് തുടങ്ങി.ടീ ഷർട്ടുകൾ, ബ്രോഷറുകൾ തുടങ്ങി പല ബിസിനസ്സുകൾ തുടങ്ങി.അവസാനം ആണ് വാട്ടർ പ്യൂരിഫയർ ബിസ്സിനസ്സ് തുടങ്ങുന്നത്.ഇന്ന് ഇന്ത്യയിലെ ടോപ് 20 വാട്ടർ പ്യൂരിഫയറുകളിൽ ഒന്നാണ് അക്വാപോട്ട്.കമ്പനിയുടെ ഇപ്പോഴത്തെ വിറ്റുവരവ് 25 കോടി രൂപയോളം ആണ്