Advertisment
STARTUP NEWS

സ്മാർട്ട് ഹെൽമറ്റുമായി ഇവി സ്റ്റാർട്ടപ്പ് ആതർ ..വില ഇതാണ്

ബാംഗ്ലൂർ ആസ്ഥാനം ആയുള്ള ഇവി സ്റ്റാർട്ടപ്പ് ആതർ എനർജി ഹാലോ ഹെൽമറ്റ് ലൈൻ പുറത്തിറക്കി.2024 കമ്മ്യൂണിറ്റി ദിനത്തിൽ ആണ് ഏതർ ഹാലോ ലൈൻ ഹെൽമെറ്റുകൾ അവതരിപ്പിച്ചത്.രണ്ട് ഹെൽമെറ്റുകൾ ആണ് ഉള്ളത്.ഫുൾ-ഫേസ് ഹാലോയും & ഹാഫ്-ഫേസ് ഹെൽമെറ്റുകൾക്ക്, ഹാലോ ബിറ്റ് എന്നൊരു മൊഡ്യൂൾ കൺട്രോളർ ആണ് ഉള്ളത്.ഫുൾ-ഫേസ് ഹാലോ 12,999 രൂപയ്ക്കും,ഹാഫ്-ഫേസ് ഹെൽമെറ്റുകൾക്ക് ആയുള്ള ഹാലോ ബിറ്റ് മൊഡ്യൂൾ കൺട്രോളർ 4,999 രൂപയ്ക്കും ആണ് അവതരിപ്പിച്ചത്.

വിയർ ഡിറ്റക്റ്റ് സാങ്കേതികവിദ്യയിൽ ഓട്ടോമാറ്റിക്കലി മൊബൈൽ ഫോണിലേക്കും സ്‌കൂട്ടറിലേക്കും കണക്റ്റ് ചെയ്യാം.. ഫുൾ-ഫേസ് ഹെൽമെറ്റിൽ രണ്ട് ഹർമൻ കാർഡൺ സ്പീക്കറുകൾ ഉൾപ്പെടുന്നു, അത് പുറത്തെ ശബ്‌ദം ഫിൽട്ടർ ചെയ്യുന്നു, ഉയർന്ന നിലവാരമുള്ള സംഗീതം കേൾക്കുമ്പോൾ റോഡ് ട്രാഫിക്കിന്റെ അവസ്ഥയെക്കുറിച്ച് റൈഡറെ ബോധവാന്മാരാക്കുകയും ചെയ്യുന്നു. ഹെൽമെറ്റ് ആതർ സ്കൂട്ടറുമായി ബന്ധിപ്പിച്ചാൽ, സംഗീതവും കോളുകളും നിയന്ത്രിക്കാൻ റൈഡർക്ക് ഹാൻഡിൽബാർ ബട്ടണുകൾ ഉപയോഗിക്കാം. ഏതർ ചിറ്റ്ചാറ്റ് സാങ്കേതികവിദ്യ ഉപയോഗിച്ച് ഒരു ഹെൽമറ്റിൽ നിന്ന് മറ്റൊന്നിലേക്ക് അനായാസം ആശയവിനിമയം നടത്താം… ഹെൽമെറ്റ് എളുപ്പത്തിൽ ചാർജ് ചെയ്യാൻ ബൂട്ടിൽ സൂക്ഷിക്കാൻ കഴിയുന്ന ഒരു ഓപ്ഷണൽ വയർലെസ് ചാർജറും Ather Energy വാഗ്ദാനം ചെയ്യുന്നു.ഹെൽമെറ്റിന്റെ ബാറ്ററിക്ക് ഏകദേശം ഒരാഴ്ചത്തെ ബാക്കപ്പ് ഉണ്ട്.

Advertisement

Advertisment