കാലം മാറുന്നതിന് അനുസരിച്ച് ഇൻവിറ്റേഷൻ കാർഡുകളിലും മാറ്റങ്ങൾ വന്നിട്ടുണ്ട്.വിവാഹം , ബെർത്ഡേ പോലുള്ള ഫങ്ഷനുകളക്ക് ആളുകളെ ഇൻവൈറ്റ് ചെയ്യാൻ വിത്യസ്തത നിറഞ്ഞ ഇൻവിറ്റേഷൻ കാർഡ് വേണം എന്നാണ് ഇന്ന് എല്ലാവരുടെയും ആഗ്രഹം.ആ ആഗ്രഹം യാതാർഥ്യമാക്കുകയാണ് മലപ്പുറം സ്വദേശിനി സജീഹയുടെ BE4CRAFT . കസ്റ്റമൈസ്ഡ് ഇൻവിറ്റേഷൻ കാർഡുകൾ ഹാൻഡ്മേഡ് ആയി ചെയ്തെടുക്കുകയാണ് സജീഹ ചെയ്യുന്നത്.താൻ ചെയ്യുന്ന ഓരോ ഇൻവിറ്റേഷൻ കാർഡിലും പുതുമ കൊണ്ടുവരാൻ ശ്രമിക്കുന്നതിനാൽ ചെയ്യുന്ന ഓരോ കാർഡുകളും വ്യത്യസ്തമാണ്.പല ഡിസൈനുകളും പിന്നീട് ട്രെൻഡിങ് ആയി മാറുന്നു.അങ്ങനെ ഇൻവിറ്റേഷൻ കാർഡുകളിൽ വിസ്മയം തീർക്കുകയാണ് സജീഹ.ഇൻവിറ്റേഷൻ കാർഡ് ചെയ്ത് ആവശ്യം ഉള്ളവർക്ക് ബൾക് ആയി പ്രിന്റ് എടുത്തു നൽകുന്നു.കൂടാതെ അതുപയോഗിച്ചു സേവ് ദി ഡേറ്റ് വീഡിയോയും ചെയ്തു നൽകുന്നുണ്ട്.നാട്ടിൽ വെച്ച് തുടങ്ങിയ ബിസിനസ്സ് ഇപ്പോൾ ദുബായിലും തുടരുകയാണ് സജീഹ.
സജീഹ കോവിഡ് ഡൌൺ സമയത്ത് സഹോദരിയുടെ കുട്ടിയുടെ ജന്മദിനത്തിന് കയ്യിൽ ഉണ്ടായിരുന്ന ചാർട്ട് പേപ്പർ ഉപയോഗിച്ച് ഒരു സ്ക്രാപ്പ് ബുക്ക് നിർമ്മിച്ചു സമ്മാനമായി നൽകി.അന്ന് ഇന്നത്തെ പോലെ സ്ക്രാപ്പ് ബുക്ക് ഒന്നും അത്ര സുലഭം ആയിരുന്നില്ല.അത് എല്ലാവർക്കും ഇഷ്ടമായി.പിന്നീട് ലോക്ക് ഡൌൺ ടൈമിൽ സമയം പോകുവാൻ ബോട്ടിൽ ആർട്ട് .ഡ്രീംക്യാച്ചർ പോലുള്ള ക്രാഫ്റ്റ് ഉത്പന്നങ്ങൾ ഉണ്ടാക്കുമായിരുന്നു.അത്ര പെർഫെക്ഷൻ തോന്നാഞ്ഞതിനാൽ ഓർഡർ ലഭിച്ചിട്ടും ഒരു വർക്ക് എന്ന നിലയിൽ ചെയ്തു നൽകിയിരുന്നില്ല.കാരണം മറ്റൊരാൾക്ക് എന്തെങ്കിലും ചെയ്ത് നൽകുമ്പോൾ അതിൽ പെർഫെക്ഷൻ വേണം എന്ന് സജീഹക്ക് നിർബന്ധം ഉണ്ടായിരുന്നു.
പിന്നീട് കസിൻ ബ്രദർ അവന്റെ ഫ്രണ്ടിന്റെ വിവാഹത്തിന് നൽകുവാൻ ഒരു ഗിഫ്റ്റ് ചെയ്‌ത് നൽകുവാൻ ആവശ്യപ്പെട്ടു.അതായിരുന്നു ആദ്യത്തെ ഓർഡർ.അവരുടെ കുറെ ഫോട്ടോസ് വെച്ച് ഒരു സ്ക്രാപ്പ് ബുക്ക് നിർമ്മിച്ചു നൽകി.അത് കാണുമ്പോൾ അവരുടെ സൗഹൃദ യാത്ര ഓർമ വരുന്ന രീതിയിൽ ആണ് ചെയ്തത്.പിന്നീട് ബിടെക്കിനു കൂടെ പഠിച്ച സുഹൃത്തിന്റെ വിവാഹത്തിന് ലഭിച്ച സേവ് ദി ഡേറ്റ് ഓർഡർ ചെയ്തു നൽകിയതിന് പുറമെ സർപ്രൈസ് ആയി ഒരു സേവ് ദി ഡേറ്റ് കൂടി ചെയ്തു നൽകി.ഒരു സ്ലൈഡിങ് കാർഡ് ആയിരുന്നു അത്.അങ്ങനെ Be4Craft ഇപ്പോൾ സോഷ്യൽ മീഡിയയിൽ ട്രെൻഡിങ് ആയി കൊണ്ടിരിക്കുന്ന സ്ലൈഡിങ് കാർഡുകൾക്ക് തുടക്കം കുറിച്ചു.
ഏതൊരാളുടെ വിജയത്തിന്റെ പിന്നിലും ഫാമിലിയുടെ പങ്ക് വളരെ വലുതാണ്.സജീഹയുടെ കാര്യത്തിലും അത് അങ്ങനെ തന്നെ ആണ്.ഉപ്പയും , ഉമ്മയും,ഹസ്ബൻഡും ,സഹോദരിമാരും എല്ലാം നല്ല രീതിയിൽ ഹെല്പ് ചെയ്യുന്നു.എല്ലാവുടെയും പിന്തുണ പറഞ്ഞറിയിക്കാൻ പറ്റുന്നതിലും അപ്പുറമാണ്.