Advertisment
Categories: STORY

യൂട്യൂബിൽ വീഡിയോസ് കണ്ട് പുതിയ സ്‌കിൽസ് പഠിച്ചു അൻപതാം വയസ്സിൽ തുടങ്ങിയ സംരംഭം

പുതിയ പുതിയ കഴിവുകൾ നേടുവാനും,ഒരു സംരംഭം തുടങ്ങുവാനും ഒന്നും പ്രായം ഒരു തടസ്സം അല്ല എന്ന് തെളിയിക്കുകയാണ് തൃശ്ശൂർ സ്വദേശിനി പ്രസന്ന.തന്റെ അൻപതാം വയസ്സിൽ യൂട്യൂബ് നോക്കി Macrame Threads ഉപയോഗിച്ചു ഓരോ പ്രോഡക്റ്റുകൾ ഉണ്ടാക്കാൻ പഠിക്കുകയും ഇപ്പോൾ Handmade by Mom™ എന്ന ബ്രാൻഡിൽ Macrame Threads ഉപയോഗിച്ചു ഹാൻഡ് മേഡ് ആയി ബാഗുകൾ ഉണ്ടാക്കി ഇൻസ്റ്റാഗ്രാം , ആമസോൺ , മീഷോ തുടങ്ങി ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾ വഴി വിൽക്കുകയും ചെയ്യുന്നു.കുറച്ചു പ്രോഡക്റ്റുകൾ മാത്രമേ നിർമ്മിച്ചു സൂക്ഷിക്കുന്നുള്ളൂ,കൂടുതലും ഓർഡർ അനുസരിച്ചു ആണ് ചെയ്തു നൽകുന്നത്.ഇൻസ്റ്റാഗ്രാം വഴി നേരിട്ട് കോൺടാക്റ്റ് ചെയ്താൽ ഇഷ്ടാനുസരണം കളർ ഒക്കെ കസ്റ്റമൈസ് ചെയ്യുവാനും സാധിക്കും.

Buy From Amazon

കോവിഡ് ലോക്ക് ഡൌൺ ടൈമിൽ ആണ് പ്രസന്ന യൂട്യൂബ് നോക്കി പുതിയ സ്‌കിൽ പഠിക്കുവാൻ ആരംഭിച്ചത്. മുന്നേ തന്നെ പെയിന്റിംഗ് & ക്രാഫ്റ്റ് പ്രൊഡക്റ്റുകൾ ഒക്കെ ചെയ്യുമായിരുന്നു.അങ്ങനെ Macrame ത്രെഡുകൾ ഉപയോഗിച്ച് ബാഗുകൾ നിർമ്മിച്ച് മരുമകൾക്ക് സമ്മാനമായി നൽകി.അത് എല്ലാവർക്കും ഇഷ്ടമായി.മികച്ച ക്വാളിറ്റിയിൽ ഉള്ള ബാഗ് കാണുന്നവരിൽ ഒരു ആകർഷണീയത ഉളവാക്കി.അങ്ങനെ ബന്ധുക്കൾ ബാഗിന്റെ ഫോട്ടോ എടുത്ത് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്യുവാൻ സജസ്റ്റ് ചെയ്തതിനെ തുടർന്ന് പ്രസന്ന ഒരു ഇൻസ്റ്റഗ്രം അക്കൗണ്ട് തുടങ്ങുകയും പ്രൊഡക്റ്റിന്റെ ഫോട്ടോസ് ഷെയർ ചെയ്യാൻ തുടങ്ങുകയും ചെയ്തു. അതായിരുന്നു തുടക്കം.

പിന്നീട് പയ്യെ പയ്യെ ഓർഡറുകൾ കിട്ടാൻ തുടങ്ങിയപ്പോൾ മക്കൾ Handmade by Mom™എന്ന പേരിൽ ബ്രാൻഡിങിന് വേണ്ട സഹായങ്ങൾ ചെയ്തു നൽകി..ലോഗോ നിർമ്മിച്ചു ,Sole Proprietor ആയി കമ്പനി രജിസ്റ്റർ ചെയ്തു കൂടാതെ എംഎസ്എംഇ രജിസ്‌ട്രേഷനും എടുത്ത് നൽകി.നല്ല ഫീഡ്ബാക്ക് ലഭിച്ചു തുടങ്ങിയപ്പോൾ മീഷോ ,ആമസോൺ പോലുള്ള ഈ കോമേഴ്‌സ് പ്ലാറ്റ്‌ഫോമുകളിലേക്കും ബിസിനസ്സ് വ്യാപിപ്പിക്കുകയും ചെയ്തു.

 

Advertisement

Advertisment