Advertisment
Categories: STORY

കച്ചവടം പൊടി പൊടിച്ചു തൊടുപുഴ സ്വദേശി അഫ്സൽ ഷംസുദ്ധീൻ | Souhridha FooD Products

ബികോം പഠന ശേഷം ഡെലിവറി & സെയിൽസ് മേഖലയിൽ ജോലി ചെയ്തപ്പോൾ ആണ് എന്ത് കൊണ്ട് ഈ കഠിനാധ്വാനം സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങി അതിൽ ചെയ്തൂട എന്ന് തൊടുപുഴ സ്വദേശി അഫ്സൽ ഷംസുദ്ധീന് തോന്നിയത്.അങ്ങനെ ആണ് 2005 മുതൽ പ്രവർത്തിച്ചു വരുന്ന ഒരു കുടുബശ്രീയുടെ ധാന്യങ്ങൾ പൊടിക്കുന്ന മിൽ അഞ്ചു വർഷം മുൻപ് ഏറ്റെടുത്ത് നടത്തി തുടങ്ങിയത്.അതാണ് Souhridha FooD Products .സ്വന്തം സംരംഭം ആരംഭിച്ചപ്പോൾ പരിഹസിക്കാൻ ഒരുപാട് ആളുകൾ ഉണ്ടായിരുന്നു.എന്നാൽ അത് ശ്രദ്ധിക്കാതെ അഫ്സൽ മുന്നോട്ട് പോയി.തുടക്കത്തിൽ റൈസ് പൗഡർ മാത്രമായിരുന്നു ഉണ്ടായിരുന്നത്.ഇന്ന് മുളക് ,മല്ലി ,മഞ്ഞൾ മറ്റു വിവിധ സ്‌പൈസ് പൗഡറുകൾ ,അരിപ്പൊടി ,പുട്ടുപൊടി ,അവലോസ് പൊടി എന്നിങ്ങനെ പല തരം ഫുഡ് പ്രോഡക്ട്സ് സൗഹൃദ വിപണിയിൽ എത്തിക്കുന്നു. ടോപ് ക്വാളിറ്റി ധാന്യങ്ങളും സ്‌പൈസസും നേരിട്ട് എടുത്താണ് പൗഡർ ആക്കുന്നത്.കൂടാതെ ചക്കിൽ ആട്ടിയ വെളിച്ചെണ്ണയും സൗഹൃദ ബ്രാൻഡിൽ ലഭ്യമാണ്.ഗുണ നിലവാരത്തിൽ വിട്ടു വീഴ്ച ഇല്ലാതെ നല്ല ഉത്പന്നങ്ങൾ ജനങ്ങളിലേക്ക് എത്തിക്കുന്നു എന്നതാണ് സൗഹൃദയുടെ വിജയ രഹസ്യം.

കസ്റ്റമേഴ്‌സിന് ഔട്ലറ്റിൽ നേരിട്ട് എത്തി ഇഷ്ടമുള്ളത് ചൂസ് ചെയ്തു ലൈവ് ആയി പൊടിച്ചു എടുക്കുവാനുള്ള സൗകര്യവും ഉണ്ട്.കൂടാതെ ഓർഡർ ചെയ്യുന്നവർക്ക് കൊറിയർ ചെയ്തും നൽകുന്നു. വിദേശത്തുള്ള പ്രവാസികൾ നാട്ടിൽ വന്നു തിരികെ പോകുമ്പോൾ സൗഹൃദയുടെ ഉത്പന്നങ്ങളും കൊണ്ട് പോകുന്നു. ക്വാളിറ്റിയിൽ വിട്ടു വീഴ്ച ചെയ്യാത്തതിനാൽ ഒരിക്കൽ വാങ്ങിയവർ വീണ്ടും വീണ്ടും വാങ്ങി ഉപയോഗിക്കുന്നു.അടുത്ത വർഷം തുടക്കത്തിൽ തന്നെ ടൗണിൽ സൗഹൃദയുടെ ഒരു ഔട്ലറ്റ് ഓപ്പൺ ചെയ്യാനുള്ള നീക്കത്തിൽ ആണ് അഫ്സൽ.സൗഹൃദ ഫുഡ് പ്രോഡക്ട്സ് കൂടാതെ
@_.brand_valley എന്ന പേരിൽ വിവിധ ഗാഡ്‌ജറ്റുകളുടെ റീസെല്ലിങ് ബിസിനസ്സും കഴിഞ്ഞ 3 വർഷമായി അഫ്സൽ ചെയ്തു വരുന്നു.അടുത്ത വർഷം തുടക്കത്തിൽ ടൗണിൽ സൗഹൃദയുടെ ഒരു ഔട്ലറ്റ് ഓപ്പൺ ചെയ്യുന്നതിനോടൊപ്പം ഒരു ക്ലോത്തിങ് സ്റ്റോർ കൂടെ സ്റ്റാർട്ട് ചെയ്തു പുതിയ ബിസിനസ്സ് മേഖലയിലേക്ക് കടക്കാനുള്ള നീക്കത്തിലാണ് അഫ്സൽ.

Advertisement

Advertisment