കുറ്റ്യാടി ,പേരാമ്പ്രാ എന്നിവിടങ്ങളിൽ ഉള്ളവർക്ക് പരിചിതമായ പേര് ആവും cake.rest .കുറ്റ്യാടിയിലും ,പേരാമ്പ്രയിലെയും ആഘോഷങ്ങളിൽ മധുരമാവുന്നത് cake.rest ൽ നിന്നുള്ള കേക്കുകൾ ആവും. കുറ്റ്യാടി സ്വദേശികളായ ആയുഷ് രവീന്ദ്രൻ, ഇജാസ് അഹമ്മദ്, മുഹമ്മദ് റിഷാൽ, അൽതാഫ് അരീക്കര, ജാസിത് ജാബിർ, സൈദ് മുഹമ്മദ് ഷാമിൽ എന്നിവർ ചേർന്ന് 2020 ൽ തുടങ്ങിയ സംരംഭമാണിത്.Live കേക്കുകൾ, കസ്റ്റമൈസ്ഡ് കേക്കുകൾ, പേസ്ട്രികൾ, മധുരപലഹാരങ്ങൾ, വെഡിങ് കേക്കുകൾ, ബെർത്ഡേയ് കേക്കുകൾ മറ്റ് ആഘോഷങ്ങളുമായി ബന്ധപ്പെട്ട കേക്കുകൾ ഒക്കെ കസ്റ്റമേഴ്സിന് അവരുടെ ആവശ്യാനുസരണം നിർമ്മിച്ച് നൽകുന്നു.
6 പേരും ബാല്യകാല സുഹൃത്തുക്കൾ ആണ്.ലോക്ക്ഡൗണിൽ പെട്ട് കരിയർ ചോദ്യ ചിഹ്നമായി നിന്ന സന്ദർഭത്തിൽ 6 പേരും ചേർന്ന് 6 ലക്ഷം രൂപ നിക്ഷേപത്തിൽ 250 Squft മുറിയിൽ ഒരു ടേക്ക് എവേ കൗണ്ടർ ആയി ആണ് cake.rest തുടങ്ങുന്നത്.കസ്റ്റമേഴ്‌സിന് അവരുടെ ആവശ്യാനുസരണം നല്ല ഗുണമേന്മ ഉള്ള കേക്കുകൾ നിർമ്മിച്ച് നൽകിയതിലൂടെ വേഗത്തിൽ സ്വീകാര്യത നേടി എടുക്കാൻ കഴിഞ്ഞു.അങ്ങനെ തൊട്ടടുത്ത വർഷം തന്നെ അടുത്ത പ്രദേശമായ പേരാമ്പ്രയിൽ രണ്ടാമത്തെ ഔട്ലറ്റും ആരംഭിച്ചു.ഇതുവരെ 13000 ൽ അധികം കേക്കുകൾ നിർമ്മിച്ച് നൽകുവാൻ cake.rest നു കഴിഞ്ഞു .കഴിഞ്ഞ സാമ്പത്തിക വർഷം 1 കോടി രൂപയുടെ വിറ്റുവരും നേടി.വെറും 6 ലക്ഷം രൂപ നിക്ഷേപത്തിൽ തുടങ്ങിയ ബിസിനസ്സിന്റെ ഇപ്പോഴത്തെ മൂല്യം 2 കോടി രൂപയാണ്.CakeRest Ice Creams & Pastries LLP കൂടുതൽ സ്ഥലങ്ങളിലെക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ഫ്രാഞ്ചൈസിയും നൽകി വരുന്നു.വൈകാതെ സ്വന്തമായ ഒരു പ്രൊഡക്ട് യൂണിറ്റ് സ്ഥാപിക്കാനും cake. rest പദ്ധതിയിടുന്നു.