Advertisment
Categories: STORY

പരാജയങ്ങളെ ബിസിനസ്സ് ആക്കി മാറ്റി എടുത്ത chef_nijju

മിക്കവരും ജീവിതത്തിൽ പല ഘട്ടത്തിലും പരാജയങ്ങൾ ഉണ്ടാകുമ്പോൾ തളർന്നു പിന്മാറുന്നവർ ആണ്.എന്നാൽ പരാജയങ്ങളിൽ നിന്നും പാഠം ഉൾകൊണ്ട് അതിനെ ഓപ്പർച്യൂണിറ്റി ആക്കി മാറ്റിയ ഒരാളാണ് കാസർഗോഡ് സ്വദേശി മുഹമ്മദ് നിസാർ (chef_nijju). ഭക്ഷണം ഉണ്ടാക്കി വിളമ്പാൻ ഉള്ള അതിയായ ആഗ്രഹം കൊണ്ട് ഫുഡ് ഇൻഡസ്ട്രിയോട് ആയിരുന്നു നിജുവിന്‌ താല്പര്യം.2009 മുതൽ പല കഫേകളും ജ്യൂസ് ഷോപ്പുകളും തുടങ്ങി.ഒന്നിന് പിറകെ ഒന്നായി പരാജയങ്ങൾ നേരിട്ടു.എക്സ്പീരിയൻസ് ആണല്ലോ ലൈഫിലെ ഏറ്റവും വലിയ അസറ്റ് , പരാജയങ്ങളിൽ നിന്നും പാഠങ്ങൾ ഉൾകൊണ്ട നിജു പ്രൊഫഷണലി ഫുഡ് ഇൻഡസ്ട്രിയെ പറ്റി പഠിക്കാൻ തീരുമാനിച്ചു.അങ്ങനെ പ്രൊഫഷണലിസവും ,എക്സ്പീരിയസിനും കൂടെ ചേർത്തു ജീവിതത്തിൽ പുതിയ ഒരു വഴി നിജു തിരഞ്ഞെടുത്തു.തനിക്ക് പറ്റിയ അബദ്ധം ഇനി ഒരു ഫുഡ് ബിസിനസുകാർക്കും ഉണ്ടാവരുതെന്ന് തീരുമാനത്തിൽ ഫുഡ് സർവീസ് കൺസൾട്ടിംഗ് ആൻഡ് ട്രൈനിങ് സംരംഭത്തിന് തുടക്കം കുറിച്ചു.

കിച്ചൻ ഉപകരണങ്ങൾ ,സ്റ്റാഫ് ട്രെയിനിങ് ,ആർ &ഡി സപ്പോർട്ട് ,മെനു ക്രിയേഷൻ ,റെസിപി ആർ & ഡി എന്നിങ്ങനെ ഫുഡ് ബിസിനസ്സുകൾക്ക് ആവശ്യമായ എല്ലാവിധ കൺസൾട്ടിംഗ് സേവനങ്ങളും നൽകിവരുന്നു.ഇതിനോടകം ഏകദേശം അൻപതോളം സംരംഭങ്ങൾ ഷെഫ് നിജുവിന്റെ സപ്പോർട്ടോടെ പ്രവർത്തനം ആരംഭിച്ചു.. നൂറിൽപരം സ്റ്റാഫുകൾക്ക് ജോലി അവസരങ്ങൾ ഉണ്ടാക്കി കൊടുത്തു..

അത് മാത്രമല്ല ദേ മല്ലു ബ്രാൻഡ് , ഓബിയ എന്നിങ്ങനെ സ്വന്തമായി രണ്ട് ഫ്രാഞ്ചൈസി ബ്രാൻഡുകൾ കൂടി ഷെഫ് നിജു ബിൽഡ് ചെയ്തെടുത്തു. ഓബിയ പ്രീമിയം കഫേയും ,The Mallu Brand (themallubrand) ചായ് ഷോപ്പ്, മോമോസ്, ചാറ്റ് ഫുഡ് ,പോലുള്ള ചെറിയ കിയോസ്കുകളും സെറ്റ് ചെയ്തു നൽകുന്നു. ട്രെയിൻഡ് സ്റ്റാഫ് ഉൾപ്പടെ ഒരു ബിസിനസ്സിന്റെ എല്ലാം ഇതിലൂടെ സെറ്റ് ചെയ്തു നൽകുന്നു.ഒരിക്കൽ തുടർച്ചയായി പരാജയങ്ങൾ നേരിട്ട ഷെഫ് നിജു നിന്നും സ്വയം മുന്നേറുന്നതിനൊപ്പം മറ്റുള്ളവരുടെ വിജയങ്ങൾക് ഒരു കാരണമാവുകയും ചെയ്യുന്നു

Advertisement

Advertisment