Advertisment
Categories: STORY

അരക്കപ്പ് വെള്ളത്തിൽ തുണികൾ കഴുകാം ..ഡിറ്റർജന്റും വേണ്ട | 80wash

സാധാരണയായി വസ്ത്രങ്ങൾ കഴുകുമ്പോൾ വരുന്ന 2 പ്രശ്നങ്ങൾ ആണ് വെള്ളത്തിന്റെ അമിത ഉപയോഗവും ,വാഷിംഗിനു ശേഷം വരുന്ന ഡിറ്റർജന്റിലെ കെമിക്കൽസ് കലർന്ന വെള്ളവും.1 ടേബിൾസ്പൂൺ അഴുക്ക് നീക്കം ചെയ്യാൻ ഏകദേശം 100 ലിറ്റർ വെള്ളം ആണ് ഉപയോഗിക്കുന്നത്.ചണ്ഡീഗഢ് ആസ്ഥാനമായുള്ള 80wash എന്ന സ്റ്റാർട്ടപ്പ് -ജലം പാഴാക്കൽ, കെമിക്കൽ ഡിറ്റർജന്റ് ഉപയോഗം എന്നീ രണ്ട് പ്രശ്നങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നു.

റൂബിൾ ഗുപ്ത, നിതിൻ കുമാർ ,സലൂജ, വരീന്ദർ സിംഗ് എന്നിവർ ചേർന്ന് ആരംഭിച്ച 80wash എന്ന സ്റ്റാർട്ടപ്പിന്റെ വാഷിംഗ് മെഷീൻ എല്ലാത്തരം ഫാബ്രിക്സും എന്തിനേറെ ലോഹ ഘടകങ്ങളും പിപിഇ കിറ്റുകൾ പോലും 80 സെക്കൻഡിനുള്ളിൽ ക്ലീൻ ചെയ്യുന്നു.സ്റ്റെയിൻ കൂടുതൽ ഉണ്ടെങ്കിൽ കൂടുതൽ സമയം എടുത്തേക്കാം.എങ്കിലും കുറച്ചു മില്ലി ലിറ്റർ വെള്ളം മതി മാത്രമല്ല ഡിറ്റർജന്റിന്റെ ആവശ്യമില്ല.പേറ്റന്റ് സ്വന്തമാക്കിയ ISP സ്റ്റീം സാങ്കേതികവിദ്യയെ അടിസ്ഥാനമാക്കി ആണ് മെഷീൻ പ്രവർത്തിക്കുന്നത്.കുറഞ്ഞ ആവൃത്തിയിലുള്ള (non-ionising and non-polarising) റേഡിയോ-ഫ്രീക്വൻസി അടിസ്ഥാനമാക്കിയുള്ള മൈക്രോവേവ് ഉപയോഗിച്ച് ബാക്ടീരിയകളെ കൊല്ലുന്നു (sterilises).റൂം ടെംപറേച്ചറിൽ ഉൽപ്പാദിപ്പിക്കുന്ന ഉണങ്ങിയ നീരാവിയുടെ സഹായത്തോടെ കറ, അഴുക്ക്, ദുർഗന്ധം എന്നിവ നീക്കം ചെയ്യുന്നു.

80 സെക്കൻഡ് ദൈർഘ്യമുള്ള ഒരു സൈക്കിളിൽ (7-8 കിലോഗ്രാം മെഷീൻ) അര കപ്പ് വെള്ളവും ഡിറ്റർജന്റും ഉപയോഗിച്ച് അഞ്ച് വസ്ത്രങ്ങൾ വരെ കഴുകാം.വലിയ മെഷീനിൽ (70-80 കിലോഗ്രാം ലോഡ്) 50 വസ്ത്രങ്ങൾ 5-6 ഗ്ലാസ് വെള്ളം ഉപയോഗിച്ച് ഒന്നിലധികം സൈക്കിളുകളിൽ (വസ്ത്രങ്ങൾ അനുസരിച്ച്) ക്ലീൻ ചെയ്തെടുക്കാം.നിലവിൽ ഹോസ്റ്റലുകൾ, ആശുപത്രികൾ, സലൂണുകൾ എന്നിവയുൾപ്പെടെയുള്ളവർക്കാണ് മെഷീൻ നൽകുന്നത്.ചിത്ക്കര യൂണിവേഴ്സിറ്റി റിസർച്ച് ആൻഡ് ഇന്നൊവേഷൻ നെറ്റ്‌വർക്കിൽ (CURIN) ഇൻകുബേറ്റ് ചെയ്ത 80wash എന്ന സ്റ്റാർട്ടപ്പ് ഇന്ത്യാ ഗവൺമെന്റിന്റെ ശാസ്ത്ര സാങ്കേതിക മന്ത്രാലയവും ഭൗമശാസ്ത്ര മന്ത്രാലയവും സംഘടിപ്പിച്ച ഇന്ത്യ ഇന്റർനാഷണൽ സയൻസ് ഫെസ്റ്റിവലിൽ 2022 ൽ രണ്ടാം സ്ഥാനം നേടിയിരുന്നു.

സിവിൽ സർവീസ് കോച്ചിങിനൊപ്പം സ്വന്തം ബിസിനസ്സിലൂടെ വരുമാനവും | Raveena Sanjeev

Advertisement

Advertisment