ഇന്ന് ഏതൊരു ബിസിനസ്സിനും ബേസിക് ആയി ഉണ്ടാവേണ്ട ഒന്നാണ് ഒരു വെബ്‌സൈറ്റ്. ഇനി വെബ്‌സൈറ്റ് ഉണ്ടെങ്കിൽ തന്നെ മാർക്കറ്റിങ് ചെയ്യുമ്പോൾ അതിനനുസരിച്ചു ലാൻഡിംഗ് പേജ് ചെയ്തെടുക്കണം. ഇതൊക്കെ തന്നെ സാധാരണ ഒരാൾക്ക് ചെയ്യുവാൻ കഴിയില്ല പ്രോഗ്രാമിങ് സ്കിൽ ആവശ്യമാണ്. എന്നാൽ പ്രോഗ്രാമിങ് സ്കിൽ ഒന്നും ഇല്ലാതെ ഏതൊരാൾക്കും വളരെ കുറഞ്ഞ സമയത്തിനുള്ളിൽ വെബ്‌സൈറ്റ് നിർമ്മിക്കാം ,ലാൻഡിംഗ് പേജുകൾ നിർമ്മിച്ചെടുക്കാം. അതിനു സഹായിക്കുന്ന പ്ലാറ്റ്‌ഫോം ആണ് CodeDesign.app
കോഴിക്കോട് സ്വദേശികളായ ഹാഖിലും, മഞ്ജുനാഥുമാണ് ഈ സ്റ്റാർട്ടപ്പിനു പിന്നിൽ. മഞ്ജുനാഥ് ഡെവലപ്മെന്റ് മേഖലയിലും ഹാഖിൽ ഡിസൈനിങ് മേഖലയിലും എക്സ്പെർട്ട് ആയിരുന്നു. ഇരുവരും ചേർന്ന് 2021 ഇൽ CodeDesign.app തുടങ്ങി… കൂടെ വിവിധ മേഖലകളിൽ എക്സ്പെർട്ട് ആയിട്ടുള്ളവരും കൂടി ജോയിൻ ചെയ്തപ്പോൾ CodeDesign.app പൂർണ്ണതയിലേക്ക് എത്തി.
ഒരു നോ-കോഡ് പ്ലാറ്റ്ഫോം തുടങ്ങുക എന്നത് ആയിരുന്നു ലക്ഷ്യം. അങ്ങനെ ആണ് CodeDesign.app എന്ന പ്ലാറ്റ്‌ഫോമിലേക്ക് എത്തുന്നത്. ഒരു വെബ്സൈറ്റ് അല്ലെങ്കിൽ ഒരു വെബ്‌ആപ്പ് ഉണ്ടാക്കാൻ നിങ്ങൾ ഒരു IT ബിരുദധാരിയോ കോഡറോ ആവണമെന്നില്ല. യാതൊരു കോഡും എഴുതാതെ ഒരു സമ്പൂർണ്ണ വെബ് പേജസും വെബ് അപ്പ്ലിക്കേഷൻസും ഉണ്ടാക്കാൻ CodeDesign.app സഹായിക്കുന്നു.
കഴിഞ്ഞ കൊല്ലം ProductHunt-ൽ CodeDesign.app പ്രസിദ്ധീകരിച്ചു. മികച്ച പ്രതികരണമാണ് ലഭിച്ചത്. ആയിരകണക്കിന് ആളുകൾ പ്ലാറ്റ്ഫോം Signup ചെയ്തു. അതിലൂടെ എയ്ഞ്ചൽ നിക്ഷേപകരിൽ ഫണ്ടിങ് നേടുവാനും സാധിച്ചു.
സ്വന്തം ആവശ്യത്തിന് വേണ്ടി വെബ്പേജുകൾ നിർമ്മിക്കുക മാത്രമല്ല ചെയ്യുവാൻ സാധിക്കുന്നത് , CodeDesign.app ഒരു വരുമാന മാർഗം കൂടി ആക്കി മാറ്റുവാൻ സാധിക്കും. CodeDesign.app ഉപയോഗിച്ച് വെബ്സൈറ്റുകളും ലാൻഡിംഗ് പേജുകളും വികസിപ്പിക്കുകയും വിൽക്കുകയും ചെയ്യാം.