കൊല്ലം ജില്ലയിലെ പട്ടാഴി സ്വദേശിനി വിജിമുരളിയുടെ സംരംഭമാണ് Rainbow_crafts_world.പൂർണ്ണമായും ഉപഭോക്താക്കളുടെ താല്പര്യത്തിനും ഇഷ്ടത്തിനും അനുസരിച്ച് ഹാൻഡ്മെയ്ഡ് ഗിഫ്റ്റുകൾ ചെയ്തു നൽകുന്നു.ഹാൻഡ്മെയ്ഡ് ഗിഫ്റ്റുകൾ ക്രാഫ്റ്റ് ഉൽപന്നങ്ങൾ, ഹാൻഡ്മെയ്ഡ് ജൂവലറികൾ ,ഹെയർ ആക്സിസറീസ് എന്നിങ്ങനെ വിവിധ പ്രൊഡക്ടുകൾ Rainbow_crafts_world വഴി ചെയ്തു നൽകുന്നു. അതുപോലെ @i__ri__s__ എന്ന മറ്റൊരു സംരഭവും 3 മാസം ആയി വിജി തുടങ്ങിയിട്ടുണ്ട്. ഇതിൽ കൂടുതലായും കുട്ടികൾക്കുള്ള ഡ്രസ്സുകളാണുളളത്.
വിജിയുടെ സ്റ്റോറി ഇങ്ങനെ
ബി. എസ്. സി നഴ്സിംഗ് ബിരുദധാരി ആണ് വിജി. അതിനു ശേഷം യു. പി. എസ്. സി പരീക്ഷക്ക് തയ്യാറെടുക്കവേ കൊറോണ ലോക്ക് ഡൌൺ ടൈമിൽ വിരസത ഒഴിവാക്കുന്നതിന് വേണ്ടിയാണ് ക്രാഫ്റ്റ് വർക്കുകൾ തുടങ്ങിയത്.ബോട്ടിൽ ആർട്ടിൽ ആണ് തുടക്കം.ആദ്യമൊക്കെ വീട്ടിൽ ചെയ്തു വയ്ക്കുക ആയിരുന്നു ചെയ്തിരുന്നത് .പിന്നീട് ആളുകൾ ചോദിച്ചു തുടങ്ങിയപ്പോളാണ് ഇതൊരു ബിസിനസ്സ് ആയി തുടരാം എന്നൊരു ആശയം വരുന്നത്.
ഒരു പ്രോഡക്ട്ടിൽ തുടങ്ങി ഇന്ന് പ്രോഡക്റ്റ് ലിസ്റ്റില് മുപ്പതോളം ഹാൻഡ്മെയിഡ് ഉൽപന്നങ്ങൾ ഉണ്ട്. കൂടാതെ കസ്റ്റമർ പറയുന്ന മോഡൽ, ഐഡിയ ഇവയൊക്കെ അനുസരിച്ചും ,ചെയ്യാൻ കഴിയുന്നവ ആണെങ്കിൽ ലിസ്റ്റില് ഇല്ലാത്ത ഐറ്റവും ചെയ്ത് നൽകാറുണ്ട്.കസ്റ്റ്മൈസ്ഡ് പ്രോഡക്ട് ആയത് കൊണ്ട് തന്നെ 15-20 ദിവസം മുന്നേ വരുന്ന ഓർഡറുകൾ മാത്രമേ സ്വീകരിക്കാറുള്ളൂ. കൃത്യസമയം തന്നെ എല്ലാ പ്രോഡക്ട്ടും ഇന്ത്യയിൽ എല്ലായിടത്തും കൊറിയർ ചെയ്തു നൽകുന്നു. ഫെയ്സ്ബുക്ക്, ഇൻസ്റ്റാഗ്രാം വഴിയാണ് ബിസിനസ്സ് നടക്കുന്നത് .പഠനത്തോടൊപ്പം തന്റെ ബിസിനസ്സും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകുകയാണ് വിജി.
“നമ്മുക്ക് സന്തോഷവും സമാധാനവും തരുന്നത് എന്താണോ അത് മറ്റൊരാളെയും ദോഷമായി ബാധിക്കുന്നില്ല എന്നുണ്ടെങ്കിൽ അത് പിന്തുടരുക. ഏതൊരു വ്യക്തിയെ സംബന്ധിച്ചും സ്വന്തമായി വരുമാനം എന്നത് അത്യാവശ്യം ആണ്. ആരൊക്കെ തരാൻ ഉണ്ടെന്ന് പറഞ്ഞാലും ആ ആശ്രയത്വം ഒക്കെ കുറ്റബോധം സൃഷ്ടിക്കുന്ന ഒരു കാലം വരും.. അങ്ങനെ ഒരു കുറ്റബോധം ഉണ്ടാകാതിരിക്കാൻ എല്ലാവർക്കും കഴിയണം. അതിനു നമ്മുടെ പാഷൻ ആണ് വഴി എങ്കിൽ അത് ഇരട്ടി സന്തോഷവും സമാധാനവും തരും എന്നതിൽ ഒട്ടും സംശയവും വേണ്ട. “വിജി പറയുന്നു.