Advertisment
STORY

Digital Advertising ലും, Training ലും ഒന്നാമതായി Digital Couples | AdBerry Digital Marketing Company

ഇന്ന് ബിസിനസ്സുകൾക് ഒഴിച്ചുകൂടാൻ വയ്യാത്ത ഒന്നാണ് ഡിജിറ്റൽ മാർക്കറ്റിങ്. “If your business is not on the Internet then your business will be out of business”എന്ന് ആണ് ബിൽഗേറ്റ്സ് പോലും പറഞ്ഞത്.മാർക്കറ്റിങ് ചെയ്യാൻ ഏജൻസികളെ സമീപിക്കുമ്പോൾ അഫോർഡ് ചെയ്യാൻ പറ്റാത്ത റേറ്റ് , തന്നെ ചെയ്യാൻ നോക്കിയാൽ റിസൾട്ട് കിട്ടാതെ മാർക്കറ്റിങ് ബഡ്ജറ്റ് മുഴുവൻ കാലിയാകുന്നു ,ഇതാണ് പലരും നേരിടുന്ന അവസ്ഥ.

ഇവിടെ ആണ് കൊച്ചി ആസ്ഥാനമായി പ്രവർത്തിക്കുന്ന Adberry എന്ന ഡിജിറ്റൽ മാർക്കറ്റിങ് കമ്പനി വേറിട്ട് നിൽക്കുന്നത്. കസ്റ്റമറുടെ ബഡ്ജറ്റിന് അനുസരിച്ചുള്ള ഡിജിറ്റൽ മാർക്കറ്റിങ് സേവനം കസ്റ്റമൈസ് ചെയ്തു നൽകുന്നു.സോഷ്യൽ മീഡിയ മാർക്കറ്റിംഗ്,വെബ് ഡിസൈൻ & ഡെവലപ്മെന്റ് ,എസ്ഇഓ ,ഗൂഗിൾ ആഡ് , ഇൻഫ്ലുവന്സർ മാർക്കറ്റിങ് എന്നിങ്ങനെയുള്ള വിവിധ സർവീസുകൾ ആഡ് ബെറി നൽകി വരുന്നു.

പ്രശാന്ത് വർഗീസ് ,ഹീര മരിയ ദമ്പതികൾ.

കാനഡ,യുഎഇ ,യുകെ, യുഎസ്, ഇന്ത്യ, ഹംഗറി എന്നിങ്ങനെ അഞ്ചോളം രാജ്യങ്ങളിൽ നിന്നും അഞ്ഞൂറിലധികം കസ്റ്റമേഴ്‌സിനെ നേടുവാൻ ആഡ് ബെറിക്ക് കഴിഞ്ഞു.കൂടാതെ 1000 + എംബിഎ വിദ്യാർത്ഥികൾക്കും,400 + സംരംഭകർക്കും ഡിജിറ്റൽ മാർക്കറ്റിംഗ് ട്രെയിനിങ്ങും നൽകി മുന്നേറുകയും ചെയ്യുന്നു.

തൃശൂർ സ്വദേശികളായ പ്രശാന്ത് വർഗീസ് ,ഹീര മരിയ ദമ്പതികൾ ആണ് ആഡ് ബെറി എന്ന സംരംഭത്തിന് പിന്നിൽ.പ്രൊഫഷണലി എഞ്ചിനിയർ ആയ ഹീര മരിയ പഠന ശേഷം ഒരു മൾട്ടി നാഷണൽ കമ്പനിയിൽ ജോലിക്ക് കയറി.വിവാഹ ശേഷം ഭർത്താവിന്റെ പിന്തുണയിൽ ആണ് ഡിജിറ്റൽ മാർക്കറ്റിങ് മേഖലയിലേക്ക് വരുന്നത്.ജോലിക്കൊപ്പം തന്നെ ഡിജിറ്റൽ മാർക്കറ്റിങ് മേഖലയെ പറ്റി പഠിച്ചു.ഭർത്താവ് ഉൾപ്പടെ പലരും നന്നായി സഹായിച്ചു.അതിനു ശേഷം ജോലി ഉപേക്ഷിച്ചു പൂർണ്ണമായും ഭർത്താവിനൊപ്പം ഡിജിറ്റൽ മാർക്കറ്റിങ് മേഖലയിലേക്ക്.ഇന്ന് ഹീരാ മരിയ ലോകത്തിലെ പല മികച്ച കമ്പനികളുടെയും ബ്രാൻഡിംഗ് കൺസൾട്ടൻ്റായി പ്രവർത്തിക്കുന്നു.കൂടാതെ വിദ്യാർത്ഥികൾക്കും,സംരംഭകർക്കും ഡിജിറ്റൽ മാർക്കറ്റിംഗ് ട്രെയിനിങ്ങും നൽകി വരുന്നു.ഇന്ന് ഡിജിറ്റൽ മാർക്കറ്റിംഗ് മേഖലയിൽ ഒരുമിച്ചു മുന്നേറുകയാണ് പ്രശാന്ത് വർഗീസ് ,ഹീര മരിയ ദമ്പതികൾ.

Advertisement

Advertisment