മലപ്പുറം ജില്ലയിലെ ചാലിയാർ പഞ്ചായത്തിലും കോഴിക്കോട് ജില്ലയിലെ കൂടരഞ്ഞി പഞ്ചായത്തിലുമായി വ്യപിച്ചു കിടക്കുന്ന മലബാറിന്റെ ഊട്ടി എന്നറിയപ്പെടുന്ന സ്ഥലമാണ് കക്കാടം പൊയിൽ. വലുതും ചെറുതുമായ വെള്ളച്ചാട്ടങ്ങളും, നിഗൂഢമായ വനങ്ങളും,പിന്നെ കോടമഞ്ഞും ആണ് ഈ സ്ഥലത്തെ വ്യത്യസ്തമാകുന്നത്. അതിനാൽ തന്നെ ഒരുപാട് റിസോർട്ടുകൾ സ്ഥിതി ചെയ്യുന്ന സ്ഥലം കൂടിയാണ് കക്കാടം പൊയിൽ.കക്കാടം പൊയിൽ സ്ഥിതി ചെയ്യുന്ന എഴുപതോളം റിസോർട്ടുകൾ ബുക്ക് ചെയ്തു നൽകി വരുമാനം നേടുകയാണ് Divin Chandran ( @the_enfielder_07 ).
kakkadampoyil_resorts_booking എന്ന പ്ലാറ്റ്‌ഫോം വഴിയും മറ്റു സോഷ്യൽ മീഡിയ ഹാൻഡിൽസ് വഴിയുമാണ് ബുക്കിങ്ങുകൾ നേടുന്നത്.നിലവിൽ ഏകദേശം 5 ലക്ഷം രൂപയുടെ ബിസിനസ്സ് ആണ് ഓരോ മാസവും നടക്കുന്നത്.അതിൽ ഒരു വിഹിതം കമ്മീഷൻ ആയി ദിവിനു ലഭിക്കുന്നു.ഡയറക്റ്റ് ബിസിനസ്സ് കൂടാതെ ഇരുപതോളം സബ് ഏജന്റ്സും ഉണ്ട് . അവർ വഴിയും ബുക്കിങ്ങുകൾ ലഭിക്കുന്നു ,അതിലൂടെ അവർക്ക് ഒരു വരുമാന മാർഗ്ഗം കൂടി ആയി മാറുകയും ചെയ്യുന്നു.ഭാവിയിൽ കക്കാടം പൊയിൽ ഉള്ള റിസോർട്ടുകൾ കൂടുതൽ വേഗത്തിൽ ബുക്ക് ചെയ്യാനായി ഒരു മൊബൈൽ ആപ്പ് അവതരിപ്പിക്കുവാൻ ആണ് ലക്ഷ്യമിടുന്നത്.കക്കാടം പൊയിൽ ഉള്ള എല്ലാ റിസോർട്ടുകളുമായി കോൺടാക്റ്റ് ഉള്ളതിനാൽ കസ്റ്റമർക്ക് വളരെ വേഗത്തിൽ അവരുടെ ബഡ്ജറ്റിനും ആവശ്യത്തിനും അനുസരിച്ചുള്ള റിസോർട്ട് തിരഞ്ഞെടുക്കുവാൻ സാധിക്കുന്നു എന്നതാണ് പ്രതേകത.
പ്ലസ്ടു പഠന ശേഷം ഡിവിൻ കക്കാടം പൊയിലുള്ള പല റിസോർട്ടുകളിലും കിണർ പണി ഉൾപ്പടെയുള്ള കൂലിപണിക്ക് പോകുമായിരുന്നു.പിന്നീട് ഡിപ്ലോമ പഠിക്കാൻ ആയി പോയി .പഠന സമയത്ത് ആണ് ഒരു സുഹൃത്ത് കക്കാടം പൊയിൽ റിസോർട്ട് ബുക്ക് ചെയ്യാൻ ഹെല്പ് ചോദിച്ചത്.ബുക്കിംഗ് നൽകിയപ്പോൾ റിസോർട്ട് അതിനു കമ്മീഷൻ നൽകി.പിന്നീട് ആ സുഹൃത്തു വഴി വേറെ ഒരു ബുക്കിങ് കൂടി ലഭിച്ചു.പഠന സമയത്ത് റിസോർട്ട് ബുക്ക് ചെയ്യാൻ സഹായം ചോദിച്ച സുഹൃത്ത് നിമിത്തം ആണ് ദിവിൻ ചന്ദ്രൻ ഈ ഒരു മേഖലയിലേക്ക് എത്തുന്നത്.മാത്രമല്ല പഠന ശേഷം മുൻപ് കൂലി പണിക്ക് പോയിരുന്ന അതെ റിസോർട്ടിൽ മാനേജർ ആയി ജോലിക്ക് കയറുകയും ചെയ്തു.ഇപ്പോൾ റിസോർട്ടുകൾക്ക് ബുക്കിങ് നൽകുമ്പോൾ അവരും ഹാപ്പി ,നല്ല സർവ്വീസ് നൽകുമ്പോൾ കസ്റ്റമറും ഹാപ്പി ,ബുക്കിങ് നൽകിയതിന് റിസോർട്ട് കമ്മീഷൻ നൽകുമ്പോൾ ദിവിനും ഹാപ്പി …അങ്ങനെ കക്കാടം പൊയിൽ എന്ന സ്ഥലവുമായി ബന്ധപ്പെട്ട എല്ലാവരും ഹാപ്പി ആണ്.