Advertisment
WOMEN ENTREPRENEURS

ബി എസ് സി നഴ്‌സിംഗ് പഠനം ഉപേക്ഷിച്ചു തന്റെ പാഷൻ ഫോളോ ചെയ്ത റുക്‌സാനയുടെ The Colour Palette

കൊല്ലം സ്വദേശിനി റുക്‌സാന ഷെയിഖിന്റെ സംരംഭം ആണ് The Colour Palette ( thecolourpalettebyruksana ). ബ്രൈഡൽ ,പോർട്ട് ഫോളിയോ , എഡിറ്റോറിയൽ ,ഫോട്ടോഷൂട്ട് ,പാർട്ടി മേക്കോവർ എന്നിങ്ങനെയുള്ള എല്ലാ തരാം മേക്കോവർ വർക്കുകളും ചെയ്തു നൽകുന്നു.Makeup Artistry എന്ന തന്റെ ഏറ്റവും വലിയ സ്വപ്നം പൂർത്തിയാക്കി കൊല്ലം മേവരത്ത് മേക്കോവർ സ്റ്റുഡിയോ ആരംഭിച്ച റുക്‌സാന ഗ്ലോബലി എല്ലായിടത്തും സർവ്വീസ് പ്രൊവൈഡ് ചെയ്യുന്നുണ്ട്. ബി എസ് സി നഴ്‌സിംഗ് പഠനം ഉപേക്ഷിച്ചു തന്റെ പാഷൻ ഫോളോ ചെയ്തപ്പോൾ പലരും കുറ്റപ്പെടുത്തി എങ്കിലും എടുത്ത തീരുമാനം തെറ്റിയില്ല..ഹാർഡ് വർക്കും ഡെഡിക്കേഷനും കൊണ്ട് തന്റെ സ്വപ്നം സഫലീകരിക്കാൻ സാധിച്ചു.എല്ലാത്തിനും സപ്പോർട്ട് ആയി കൂടെ ഉള്ള ഹസ്ബൻഡും , ഉമ്മയും ആണ് റുക്‌സാനയുടെ വിജയത്തിൽ പ്രധാന പങ്കു വഹിച്ചത്..

മേക്കപ്പിനോട് താല്പര്യം ഉണ്ടായിരുന്ന റുക്‌സാന കുട്ടിക്കാലം മുതൽ സ്വന്തമായി മേക്കപ്പ് ചെയ്യുമായിരുന്നു. മേക്കപ്പ് ചെയ്യുന്നതിനാൽ പല കുറ്റപ്പെടുത്തലും കേട്ടിട്ടുണ്ട് .പ്ലസ്ടു പഠനത്തിന് ശേഷം ബി എസ് സി നഴ്‌സിംഗ് പഠനത്തിന് പോയി എങ്കിലും തന്റെ പാഷൻ മേക്കപ്പ് മേഖലയോട് ആണെന്ന് മനസ്സിലാക്കിയ റുക്‌സാന ബി എസ് സി നഴ്‌സിംഗ് പഠനം ഉപേക്ഷിച്ചു മേക്കപ്പ് മേഖലയിലേക്ക് തിരിഞ്ഞു.ആ ഒരു തീരുമാനത്തിനെതിരെ പല കുറ്റപ്പെടുത്തലും കേൾക്കേണ്ടി വന്നു എങ്കിലും അതൊന്നും കാര്യമാക്കിയില്ല..തന്റെ പാഷൻ ഫോളോ ചെയ്യാൻ തീരുമാനിച്ചു.അങ്ങനെ Makeup Artistry എന്ന തന്റെ ഏറ്റവും വലിയ സ്വപ്നം പൂർത്തിയാക്കി സ്വന്തം മേക്കോവർ സ്റ്റുഡിയോയും തുടങ്ങി.ബി എസ് സി നഴ്‌സിംഗ് പഠനം ഉപേക്ഷിച്ചു makeup Artistry എന്ന ഫീൽഡ് തിരഞ്ഞെടുത്തതിൽ റുക്‌സാന ഒരിക്കലും ഖേദിക്കുന്നില്ല.മാത്രമല്ല അന്ന് കുറ്റപ്പെടുത്തിയ പലരും ഇന്ന് കൂടെ ഉണ്ട്.

സ്വന്തം കഴിവ് കണ്ടെത്തി അത് ഫോളോ ചെയ്യുക ..പല വിമർശനങ്ങളും വന്നേക്കാം ,പക്ഷേ ലൈഫിൽ നമുക്ക് ഇഷ്ടമുള്ള കാര്യം എൻജോയ് ചെയ്തു ചെയ്യാൻ സാധിക്കും..അല്ലെങ്കിൽ ഒരു പക്ഷെ നമുക്ക് ഇഷ്ടമില്ലാത്ത കാര്യങ്ങൾ ജീവിതകാലം മുഴുവൻ ആർക്കോ വേണ്ടി ചെയ്യേണ്ടി വന്നേക്കാം..സ്വന്തം കഴിവിൽ വിശ്വസിക്കുകയാണ് ആദ്യം ചെയ്യണ്ടത്.

Advertisement

Advertisment