Advertisment
WOMEN ENTREPRENEURS

പേഴ്‌സണലൈസ്ഡ് ഡയറ്റ് പ്ലാൻ ചാർട്ട് ചെയ്തു നൽകുന്ന സംരംഭം | dt.almas_nutridoc

ഭാരം കൂട്ടാൻ , ഭാരം കുറക്കാൻ, എന്നിങ്ങനെ ഓരോരുത്തരുടെയും ആവശ്യം അനുസരിച്ചു പേഴ്‌സണലൈസ്ഡ് ഡയറ്റ് പ്ലാൻ ചാർട്ട് ചെയ്തു നൽകുന്ന കാസർഗോഡ് കാഞ്ഞങ്ങാട് സ്വദേശി ആമിന അൽമാസിന്റെ സംരംഭം ആണ് @dt.almas_nutridoc .വിവിധ രോഗങ്ങങ്ങൾ, ജീവിത ശൈലി രോഗങ്ങൾ ഒക്കെ ഉള്ളവർക്കും ഡയറ്റ് പ്ലാൻ ചാർട്ട് ചെയ്തു നൽകുന്നു.മാംഗ്ലൂർ യൂണിവേഴ്സിറ്റിയിൽ നിന്നും Bachelor of food nutrition and Dietetics കോഴ്സ് കംപ്ലീറ്റ് ചെയ്ത ശേഷം ആണ് ആമിന തന്റെ സംരംഭത്തിന് തുടക്കമിട്ടത്. തന്റെ ഗൈഡൻസ് കൊണ്ട് ഒരാളുടെ ലൈഫിൽ നല്ല ഒരു മാറ്റം കാണുമ്പോൾ ഉണ്ടാവുന്ന ഹാപ്പിനെസ്സ് ആണ് ഏറ്റവും വലിയ സാറ്റിസ്ഫാക്ഷൻ എന്നാണ് ആമിന പറയുന്നത്.

പഠിക്കുന്ന സമയത്ത് തന്നെ ഉള്ള ഒരു ആഗ്രഹം ആയിരുന്നു ഒരു സംരംഭം സ്വന്തമായി തുടങ്ങുക എന്നത്.പണ്ട് മുതലേ ക്രാഫ്റ്റ് ഉത്പന്നങ്ങളോട് താല്പര്യം ഉണ്ടായിരുന്ന ആമിന സ്ക്കൂളിൽ പഠിക്കുന്ന സമയത്ത് വർക്ക് എക്സ്പീരിയൻസ് പ്രോഗ്രാമുകളിൽ പങ്കെടുക്കുകയും ഷോപ്പിംഗ് ചെയ്യുന്ന സമയത്ത് വെറൈറ്റി ഓഫ് ക്രാഫ്റ്റ് ഐറ്റംസ് വാങ്ങിച്ചു ഓരോന്ന് ട്രൈ ചെയ്യുകയും ചെയ്യുമായിരുന്നു.കോവിഡ് ലോക്ക് ഡൌൺ ടൈമിൽ ഫുൾ ആയി ക്രാഫ്റ്റ്‌ നിർമ്മാണത്തിൽ ഫോക്കസ് ചെയ്തു.അങ്ങനെ @rozians_world എന്ന പേജ് സ്റ്റാർട്ട് ചെയ്തു ഓരോന്നും ഉണ്ടാക്കി അതിലൂടെ സെൽ ചെയ്യുവാൻ തുടങ്ങി.അത് പിന്നീട് ഒരു പാഷനും ഒരു വരുമാന മാർഗ്ഗവും ആയി മാറി.ഇപ്പോഴും അത് തുടരുന്നു.

B.Sc Food, Nutrition and Dietetics ബിരുദം നേടിയ ശേഷം ആണ് @dt.almas_nutridoc സ്റ്റാർട്ട് ചെയ്യുന്നത്.ഓൺലൈൻ ആയി തന്നെ ആണ് സേവനങ്ങൾ നൽകുന്നത്.നല്ല റിസൾട്ട് ഉണ്ടാവുന്നതിനാൽ പറഞ്ഞറിഞ്ഞു കൂടുതൽ ആളുകളിലേക്ക് എത്തി.ഒരുപാട് പേരുടെ ഭാരം കുറക്കാനും ,ആവശ്യം ഉള്ളവർക്ക് കൂട്ടുവാനും സഹായിച്ചു.അതെപ്പോലെ തന്നെ ഡയബെറ്റിക്‌സ്‌ ,കൊളസ്‌ട്രോൾ, പിസിഓടി, തൈറോയ്ഡ്, ഫാറ്റിലിവർ, പ്രെഗ്നൻസി ഇതിന് ഒക്കെ വേണ്ടി ഉള്ള കസ്റ്റമൈസ്ഡ് ഡയറ്റ് ചാർട്ട് ചെയ്തു നൽകുന്നു റിസൾട്ട് ഉണ്ടാകുമ്പോൾ ക്ലയന്റ്സ് ഹാപ്പി ,അവരുടെ പോസിറ്റിവ് ഫീഡ്ബാക്കിൽ ആമിനയും ഹാപ്പി.തുടർന്നും ഒരുപാട് പേരിൽ ഒരു മാറ്റം കൊണ്ടുവരാൻ ആണ് ആമിനയുടെ ആഗ്രഹം.എല്ലാത്തിനും സപ്പോർട്ടായും ,സഹായങ്ങൾ ചെയ്യാനും ഫിയാൻസി സൈദ് മുഹമ്മദും ,ഉമ്മ ഫാത്തിമത്ത് സുഹറയും ,പേരന്റ്സും,സുഹൃത്തുക്കളും കൂടെ തന്നെ ഉണ്ട്.

Advertisement

Advertisment