തിരുവനന്തപുരം ആസ്ഥാനമായുള്ള എഡ്ടെക് സ്റ്റാർട്ട്അപ്പ് ആണ് ടി പ്ലസ് വൺ.2023 ഏപ്രിലിൽ, കേരളത്തിലെ ജനങ്ങളെ ഓഹരി വിപണിയെക്കുറിച്ച് ബോധവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ ആണ് ടി പ്ലസ് വൺ സ്റ്റാർട്ട് ചെയ്യുന്നത്.ഉയർന്ന നിലവാരമുള്ള കോഴ്‌സുകളും പരിചയസമ്പന്നരായ വിദഗ്ധരുടെ ഒരു ടീമും ഉപയോഗിച്ച് അതിവേഗം ജനപ്രീതി നേടി എടുത്തു.അവരുടെ പ്രതിബദ്ധത അവരെ ഐഎസ്ഒ സർട്ടിഫൈഡ് സ്റ്റാർട്ടപ്പ് ഇന്ത്യ അംഗീകൃത സ്റ്റോക്ക് മാർക്കറ്റ് ഇൻസ്റ്റിറ്റ്യൂട്ട് എന്ന നിലയിൽ എത്തിച്ചു.മറ്റു സ്ഥാപനങ്ങളെ പോലെ വെറുതെ ഓഹരിവിപണിയെക്കുറിച്ച് പഠിപ്പിക്കുക അല്ല ടി പ്ലസ് വൺ ചെയ്യുന്നത് ,ഓരോരുത്തരുടെയും താല്പര്യം തിരിച്ചറിഞ്ഞു പേഴ്‌സണൽ ഗ്രോത്ത് ഫോക്കസ് ചെയ്തുകൊണ്ടുള്ള കോഴ്‌സുകൾ ആണ് ടി പ്ലസ് വൺ നൽകുന്നത്.തുടങ്ങി ഒരു വർഷം കൊണ്ട് തന്നെ 5 മില്യൺ ഗ്രോത്ത് നേടുവാൻ ടി പ്ലസ് വൺ നു കഴിഞ്ഞു.കഴിഞ്ഞ ജനുവരിയിൽ 5 മില്യൺ യുഎസ്ഡി മൂല്യത്തിൽ $ 30152 ഫണ്ടിങ് ടി പ്ലസ് വൺ നേടി .ഇന്ന്, സ്റ്റോക്ക് മാർക്കറ്റിനെക്കുറിച്ച് പഠിക്കാൻ ആഗ്രഹിക്കുന്നവർക്കായുള്ള മികച്ച ഒരു എഡ്ടെക് സ്റ്റാർട്ട്അപ്പ് ആയി ടി പ്ലസ് വൺ മാറി കഴിഞ്ഞു.
സ്റ്റാർട്ടപ്പിന്റെ സിഇഒയും ഫൗണ്ടറും ആയ സൂരജിന്റെ രണ്ടാമത്തെ സംരംഭം ആണ് ടി പ്ലസ് വൺ.ആദ്യത്തെ സംരംഭം പരാജയപെട്ട് ജോലിക്ക് പോകേണ്ട സ്ഥിതി വന്നപ്പോഴും ബിസിനസ്സിനോട് ഉള്ള പാഷൻ എപ്പോഴും മനസ്സിൽ ഉണ്ടായിരുന്നു.വീട്ടുകാർ പോലും സപ്പോർട്ട് ചെയ്യാതിരുന്ന ഘട്ടത്തിൽ കൂടെ നിന്ന ഒരുപിടി സുഹൃത്തുക്കൾ ഉണ്ടായിരുന്നു,അഞ്ജലി ,ഗോപിക ,നന്ദു ഋഷികേശ്,അമൽ രാജ്.അവർ ഇന്ന് ടി പ്ലസ് വൺ ട്രേഡിഫൈയുടെ കോ ഫൗണ്ടേഴ്സ് ആണ്.പ്രതിസന്ധിഘട്ടത്തിൽ കൂടെ നിന്നവരെ ഒപ്പം കൂട്ടാൻ സൂരജ് മറന്നില്ല.കമ്പനിയുടെ ഇൻവെസ്റ്റിങ് പാർട്ണർ ആയി ഷിറോസ് മുഹമ്മദും ടി പ്ലസ് വൺ ന്റെ കൂടെ ചേർന്നു.ഇന്ന് പേഴ്‌സണൽ സ്കിൽ ഡെവലപ്മെന്റ് കോഴ്‌സുകൾ നൽകി മുന്നേറുകയാണ് തിരുവനന്തപുരം ആസ്ഥാനമായുള്ള എഡ്ടെക് സ്റ്റാർട്ട്അപ്പ് ആയ ടി പ്ലസ് വൺ .
Web: https://tplusone.in/