മറിയം ,ഖദീജ ,നസീബ , മൂന്നു കസിൻസ് ചേർന്ന് കോളേജിൽ പഠിക്കുന്ന ടൈമിൽ പാർട്ട് ടൈം ആയി ഒരു സൈഡ് ഇൻകം നിർമ്മിക്കാൻ സ്റ്റാർട്ട് ചെയ്ത ബിസിനസ്സ് ആണ് The Livin .സെറാമിക് പോട്ടുകളും ,ഇൻഡോർ പ്ലാന്റുകളുമാണ് ആദ്യം സെയിൽ ചെയ്തത്.പിന്നീട് സെറാമിക് പോട്ടുകളും ,ഇൻഡോർ പ്ലാന്റുകളുമൊക്കെ ഉൾപ്പെടുത്തി കൊണ്ട് വെഡിങ് ഗിഫ്റ്റുകളും ,കോർപറേറ്റ് ഗിഫ്റ്റുകളും നിർമ്മിച്ചു നൽകുവാൻ ആരംഭിച്ചു.നിലവിൽ കോളേജ് പഠനത്തിന് ശേഷം ഒരു ജോലിക്ക് പോവാതെ വരുമാനം നേടാൻ ഇതിലൂടെ സാധിക്കുന്നു.സൈഡ് ബിസിനസ്സ് ആയി ആണ് തുടങ്ങിയത് എങ്കിലും ഇപ്പോൾ ഫുൾ ടൈം ബിസിനസ്സ് ആയിട്ടാണ് ചെയ്യുന്നത്.മൂന്നു പേരും ഓരോ റോളുകൾ കൈകാര്യം ചെയ്യുന്നു.
The Livin എന്ന ബിസിനസ്സ് സ്റ്റാർട്ട് ചെയ്യുന്നത് ഇങ്ങനെ ,
മൂന്നു പേരുടെയും പേരന്റ്സ് ആൾറെഡി ജോയിന്റ് ആയി ബിസിനസ്സ് ചെയ്യുന്നവർ ആയിരുന്നു.കൊവിഡ് കാലത്ത് മൂന്നു പേരും ഒരുമിച്ചു കൂടിയപ്പോൾ തോന്നിയ ഐഡിയയിൽ നിന്നുമാണ് ബിസിനസ്സ് സ്റ്റാർട്ട് ചെയ്തത്.പേരന്റ്സ് ആൾറെഡി ജോയിന്റ് ആയി ബിസിനസ്സ് ചെയ്യുന്നു ,അവരുടെ അടുത്ത തലമുറയും ജോയിന്റ് ആയി ബിസിനസ്സ് ചെയ്യുന്നതിൽ പേരന്റ്സ് ഹാപ്പി ആയിരുന്നു.അവരുടെ പൂർണ്ണ സപ്പോർട്ട് കിട്ടി.നിലവിൽ കൂടുതലും ശ്രദ്ധ ചെലുത്തുന്നത് വെഡിങ് ഗിഫ്റ്റുകളും ,കോർപറേറ്റ് ഗിഫ്റ്റുകളും നിർമ്മിച്ചു നൽകുന്നതിൽ ആണ്.