Advertisment
STORY

ആദ്യത്തെ ലാഭം 500 രൂപ , ഇന്ന് യുഎഇ യിൽ സ്വന്തം ബ്രാൻഡ് | Brodha Craft

ഇന്നത്തെ കാലത്ത് ഓരോ പെണ്‍കുട്ടിയും ഫൈനാൻഷ്യലി ഇൻഡിപെൻഡന്റ് ആവേണ്ടത് വളരെ അനിവാര്യമാണ്.നല്ല വിദ്യാഭ്യാസം നേടുക, ശേഷം ഒരു ജോലിയോ ,സ്വന്തം സംരംഭമോ ,എന്തിനോടാണോ പാഷൻ എന്താണോ അത് ഫോളോ ചെയ്യുക.അത്തരത്തിൽ വെല്ലുവിളികൾക്കിടയിലും ക്രാഫ്റ്റ് വർക്ക് ഒരു കരിയർ ആയി തിരഞ്ഞെടുത്ത് വിജയം കൈവരിച്ച മലപ്പുറം സ്വദേശിനി മുഹ്‌സിന അഷ്‌കറിനെ പരിചയപ്പെടാം.

പ്ലസ് ടു കാലത്തുതന്നെ ചെറിയ തോതില്‍ ക്രാഫ്റ്റു വര്‍ക്കുകളും പെയിന്റിങുമൊക്കെ മുഹ്‌സിന ചെയ്യുമായിരുന്നു.അതിനാൽ തന്നെ ഫാഷന്‍ ഡിസൈനിങ്ങിലാണ് ഡിഗ്രി പഠനം തെരഞ്ഞെടുത്തത്. എംബ്രോയിഡറി, മേക്കപ്പ്, പെയിന്റിംഗ് തുടങ്ങിയ നിരവധി സ്‌കില്ലുകള്‍ ആ കോഴ്‌സിലൂടെ വികസിപ്പിച്ചെടുത്തു.ചെറിയ പേപ്പര്‍ കമ്മലുകള്‍,പേപ്പര്‍ പൂക്കള്‍ പോലുള്ളവ നിർമ്മിച്ച് ആയിരുന്നു മുഹ്സിനയുടെ തുടക്കം.പിന്നീട് എംബ്രോയ്ഡറി ഹൂപ്പുകള്‍ നിര്‍മിക്കുന്നതിലേക്ക് തിരിഞ്ഞു.ആദ്യ ഓര്‍ഡര്‍ വെറും നാന്നൂറ്റി അന്‍പതു രൂപയ്ക്കാണ് ചെയ്തു നൽകിയത്.അതിൽ നിന്നും കിട്ടിയ ലാഭം 50 രൂപ മാത്രം ആയിരുന്നു.ആർട്ട് & ക്രാഫ്റ്റ് ഒരു കരിയർ ആയി തിരഞ്ഞെടുക്കാൻ തീരുമാനിച്ചപ്പോൾ പലരും നിരുത്സാഹപ്പെടുത്തി.എന്നാൽ കുടുംബം തന്ന പിന്തുണയോടെ ക്രാഫ്റ്റ് വര്‍ക്ക് ഒരു കരിയറായി തന്നെ മുന്നോട്ടു കൊണ്ടുപോയി.കടുത്ത മത്സരമുള്ള മേഖലയായതിനാല്‍ മതിയായ വര്‍ക്കുകളില്ലാതെ ബുദ്ധിമുട്ടി.എന്നാൽ ആ വെല്ലുവിളികൾ അഭിമുഖീകരിച്ചുകൊണ്ട് ആത്മവിശ്വാസത്തോടെ മുഹ്‌സിന മുന്നോട്ട് പോയി.

ഭര്‍ത്താവിനൊപ്പം 2023 ഏപ്രിലില്‍ യുഎഇയിലെത്തി അവിടെ തന്റെ ക്രാഫ്റ്റ് വര്‍ക്കുകള്‍ ആരംഭിച്ചത് ആയിരുന്നു ലൈഫിലെ ടേണിങ് പോയിന്റ്. ഒരു ഇന്‍സ്റ്റഗ്രാം പേജ് തുടങ്ങി മാർക്കറ്റ് ചെയ്തു ഓർഡറുകൾ നേടി.അത് ‘Brodha Craft’ എന്ന ബ്രാൻഡിലേക്ക് വളർന്നു. വെഡിങ് വര്‍ക്കുകള്‍, ഗിഫ്റ്റ് ഹാംപര്‍, വെഡിങ് ഹാമ്പര്‍, എന്‍ഗേജ്‌മെന്റ് ഹാമ്പര്‍ എന്നിങ്ങനെ വിവിധ ആർട്ട് & ക്രാഫ്റ്റ് വർക്കുകൾ വേൾഡ് വൈഡ് ചെയ്തു നൽകുന്നു.യുഎഇ ലൈസൻസ്ഡ് ക്രാഫ്റ്റർ ആയ മുഹ്‌സിനക്കൊപ്പം നിലവില്‍ രണ്ട് സ്റ്റാഫുകളുണ്ട്.ആദ്യ ലാഭം 50 രൂപ ആയിരുന്നെങ്കിൽ ഇന്ന് ലക്ഷങ്ങളുടെ ബിസിനസ്സ് നേടുവാൻ മുഹ്സിനക്ക് കഴിയുന്നു. ആറു വര്‍ഷമായി ക്രാഫ്റ്റിനോടുള്ള പാഷൻ ഫോളോ ചെയ്‌തു അതില്‍ ഒരു വര്‍ഷം കൊണ്ട് യുഎഇ പോലൊരു വിദേശ മണ്ണില്‍ തന്റെ സംരംഭം വളര്‍ത്തി എടുക്കുവാൻ മുഹ്‌സിനക്ക് കഴിഞ്ഞു.ഏതൊരു കാര്യത്തിനും പരമാവധി പിന്തുണ നല്‍കി ഒപ്പം നിന്ന ഭര്‍ത്താവിനോട് നന്ദി പറഞ്ഞുകൊണ്ട് മാത്രമേ മുഹ്‌സിനയ്ക്ക് തന്റെ വിജയക

Advertisement

Advertisment