തൃശൂർ കൊടുങ്ങല്ലൂർ സ്വദേശി ഫാബി (@fabiez) കലയോടുള്ള തന്റെ പാഷനെ ഫോളോ ചെയ്തു ഇന്നതിൽ നിന്നും വരുമാനം നേടുന്നു. വരയിൽ നിന്ന് തുടങ്ങി ഇന്ന് റസിൻ ആർട്ട്, കാലിഗ്രാഫി, ക്രാഫ്റ്റ് വർക്, എൻഗേജ്‌മെന്റ് ഹാമ്പേഴ്സ്, സേവ് ദി ഡേറ്റ് എന്നിങ്ങനെ വിവിധ ആർട്ട് ആൻഡ് ക്രാഫ്റ്റ് വർക്കുകൾ ആണ് ചെയ്തു നൽകുന്നത്. ഇതിനോടകം 700 ൽ അധികം കസ്റ്റമേഴ്‌സിനെ നേടുവാൻ ഫാബിക്ക് കഴിഞ്ഞിട്ടുണ്ട്. ഓർഡർ നൽകിയാൽ ഓൾ ഇന്ത്യ ഡെലിവറി ലഭ്യമാണ്.ഒരിക്കൽ ഓർഡർ ചെയ്തവർ വീണ്ടും വീണ്ടും ഓർഡർ ചെയ്യുന്നത് ആണ് ഫാബിക്ക് ഏറ്റവും കൂടുതൽ സന്തോഷം നൽകുന്നത്. പുതിയ പരീക്ഷണങ്ങളിലൂടെ പുതിയ പുതിയ മേഖലയിലേക്ക് കടക്കുകയാണ് ഫാബി.കഴിഞ്ഞ നാല് വർഷമായി ഈ ഒരു ബിസിനസ്സിൽ നിന്നും കിട്ടുന്ന വരുമാനം ഉപയോഗിച്ചു സ്വന്തം ചിലവ് എല്ലാം മാനേജ് ചെയ്യുവാൻ കഴിയുന്നു.മാത്രമല്ല വീട്ടിലേക്ക് ചെറിയ സഹായം കൂടി ചെയ്യുവാൻ കഴിയാറുണ്ട്.ഇഷ്ടപെട്ട കാര്യം ചെയ്തു കൊണ്ട് ഫൈനാൻഷ്യലി ഇൻഡിപെൻഡന്റ് ആവാൻ സാധിക്കുന്നത്തിൽ വളരെ അധികം സന്തോഷവതി ആണ് ഫാബി.
ചെറുപ്പം മുതലേ വര പാഷൻ ആയിരുന്നു.ഫ്രണ്ട്സിനൊക്കെ ഗ്രീറ്റിംഗ് കാർഡ്‌സ് സ്വന്തമായിട്ട് ഉണ്ടാക്കി ഗിഫ്റ്റ് ചെയ്തിരുന്നു. കലയോടുള്ള താൽപര്യം കൊണ്ട് ഡിഗ്രീ കോസ്റ്റ്യൂം & ഫാഷൻ ഡിസൈനിംഗ് ആണ് പഠിച്ചത്.2017 ൽ ആണ് @fabiez പേജ് സ്റ്റാർട്ട് ചെയ്യുന്നത്.ഒരു പേഴ്സണൽ ഐഡി ആയിട്ടാണ് തുടങ്ങിയത്. കോളജിൽ പഠിക്കുമ്പോൾ സുഹൃത്ത് ഫോഴ്സ് ചെയ്തിട്ട് ആണ് ഫസ്റ്റ് പെയ്ഡ് വർക്ക് ചെയ്യുന്നത്. അതിനു ഒരുപാട് നല്ല റസ്പോൺസ് കിട്ടി.പിന്നീട് ചെയ്യുന്ന വർക്സ് ഒക്കെ പേജിൽ പോസ്റ്റ് ചെയ്തു തുടങ്ങി. ഫാമിലിൽ നിന്നും ഫ്രണ്ട്സിൽ നിന്നും കിട്ടുന്ന സപ്പോർട്ട് ആണ് ഇവിടെ വരെ എത്തിച്ചത്.