ഒരു ഫ്‌ളെക്‌സ് ഷോപ്പിൽ നിന്നും തുടങ്ങി ക്രിയേറ്റീവ് വിഷ്വലൈസറിലേക്ക് എത്തുകയും ഇന്ന് എഐ ടെക്നോളജിയെ ക്രിയേറ്റീവ് ആയി യൂസ് ചെയ്തു അതിൽ റിസർച്ച് ചെയ്യുകയും ചെയ്യുന്ന ആളാണ് പാലക്കാട് മണ്ണാർക്കാട് സ്വദേശിയായ അനീസ് മുഹമ്മദ്.
കഴിഞ്ഞ പത്തു വർഷത്തിന് മുകളിലായി അനീസ് ഗ്രാഫിക് ഡിസൈനിങ് മേഖലയിൽ വർക്ക് ചെയ്യുന്നു.തുടക്കം ഒരു ഫ്‌ളെക്‌സ് ഷോപ്പിൽ ഡിസൈനർ ആയി ജോലി ചെയ്തു കൊണ്ട് ആയിരുന്നു.പിന്നീട് കോഴിക്കോട്,ദുബായ്, ഖത്തർ എന്നിവിടങ്ങളിൽ ക്രിയേറ്റീവ് വിഷ്വലൈസർ ആയി ജോലി ചെയ്തു.അങ്ങനെ മുന്നോട്ട് പോകുമ്പോൾ ആണ് എഐ ടെക്നോളജിയുടെ വരവ്. ഗ്രാഫിക് ഡിസൈനർമാരുടെ ജോലി പോകും എല്ലാം ഇനി എഐ ചെയ്യും എന്നിങ്ങനെ പല റിപ്പോർട്ടുകൾ വന്നു.എന്നാൽ അനീസ് എഐ ടെക്നോളജിയെ ക്രിയേറ്റീവ് ആയി യൂസ് ചെയ്യാൻ തീരുമാനിക്കുക ആണ് ചെയ്തത്. AI ടെക്നോളജിയിൽ കൂടുതൽ റിസേർച്ചുകൾ നടത്തി.ഇപ്പോൾ AI ടെക്നോളജിയെ ക്രിയേറ്റീവ്സ് സ്പെയ്സിൽ കൂടുതൽ യൂസ് ചെയ്ത് വിസ്മയിപ്പിക്കുകയാണ് അനീസ്. @aneez__muhammed_ എന്ന പേജിൽ അദ്ദേഹത്തിന്റെ വർക്കുകൾ കാണാം. thetrillionairelife എന്ന പേജ് അനീസ് ചെയ്ത അതിമനോഹരമായ പിങ്ക് നിറത്തിലുള്ള താജ്മഹലിന്റെ എഐ ക്രിയേറ്റിവിറ്റി ഫീച്ചർ ചെയ്തിരുന്നു. എഐ ഉപയോഗിച്ച് ട്രെന്റിംഗിന് അനുസരിച്ച പോസ്റ്റുകളും വീഡിയോസും അനീസ് ചെയ്തു കൊണ്ടിരിക്കുന്നു. പ്രശസ്ത AI ആർട്ടിസ്റ്റ് ജിയോ ജോൺ മുള്ളൂരിന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റുകളാണ് അനീസിനു ഇത്തരം ക്രിയേറ്റീവുകൾ ചെയ്യാൻ പ്രചോദനമായത്.