Advertisment
STORY

Nahas Hidhayath | ജ്യൂസ് കടയിലെ ജോലിയിൽ നിന്നും ഹിറ്റ് സംവിധായകനിലേക്ക്

ഓണം റിലീസ് ആയി എത്തി ഇപ്പോഴും നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന സിനിമയാണ് Nahas Hidhayath സംവിധാനം ചെയ്ത ആർഡിഎക്സ്.ബേസിൽ ജോസഫ് സംവിധാനം നിർവ്വഹിച്ച ഗോദ സിനിമയിൽ അസിസ്റ്റന്റ് ഡയറക്റ്റർ ആയി നഹാസ് വർക്ക് ചെയ്തിരുന്നു.2016 ല്‍ ഗോദയുടെ പ്രീ പ്രൊഡക്ഷന്‍ നടക്കുന്ന സമയത്ത് ഡയറക്ഷന്‍ ടീമിന്‍റെ ഭാഗമാവാനുള്ള ആഗ്രഹവുമായി നഹാസ് ഹിദായത്ത് ബേസിലിനെ സമീപിച്ചു. ഒരു ചലച്ചിത്രകാരന്‍ ആവാനുള്ള തന്‍റെ തീവ്രാഭിലാഷത്തെക്കുറിച്ച് പറഞ്ഞതിനൊപ്പം സാമ്പത്തികവും വ്യക്തിപരവുമായുള്ള ജീവിതപ്രയാസങ്ങളെക്കുറിച്ചുംNahas Hidhayath ബേസിലിനോട് പറഞ്ഞു. കാഞ്ഞിരപ്പള്ളി എന്ന ചെറിയ പട്ടണത്തില്‍ നിന്നും കൊച്ചിയില്‍ എത്തിയതിന് പിന്നില്‍ ചലച്ചിത്രകാരന്‍ ആവാനുള്ള നിശ്ചയദാര്‍ഢ്യം മാത്രമായിരുന്നു. ചെലവിനുള്ള പണം കണ്ടെത്താനായി ഒരു ജ്യൂസ് കടയില്‍ ജോലി ചെയ്ത് ആണ് മുന്നോട്ട് പോയിരുന്നത്.

സ്വന്തം കഴിവ് ബോധ്യപ്പെടുത്താനായി ഒരു ഷോര്‍ട്ട് ഫിലിം ചെയ്യാന്‍ ബേസിൽ പറഞ്ഞു. ജ്യൂസ് ഷോപ്പിലെ ജോലിയില്‍ നിന്ന് മിച്ചം പിടിച്ച തുകയും ഒപ്പം സുഹൃത്തുക്കളില്‍ നിന്നും കടം വാങ്ങിയ പണവും ഉപയോഗിച്ചു ഒരു ഷോർട്ട് ഫിലിം ചെയ്ത് ബേസിലിനെ കാണിച്ചു. ഷോര്‍ട്ട് ഫിലിമിനേക്കാള്‍ എല്ലാ പ്രതിസന്ധികള്‍ക്കിടയിലും അത് ചെയ്യാന്‍ കാണിച്ച നിശ്ചയദാർഢ്യം ബേസിലിനെ ആകർഷിക്കുകയും ഗോദയിൽ അസിറ്റന്റ് ഡയറക്ടർ ആയി ചേർക്കുകയും ചെയ്തു.

സോഷ്യല്‍ മീഡിയയില്‍ ജനപ്രീതി നേടിയ ഷോര്‍ട്ട് ഫിലിമുകളും മ്യൂസിക് വീഡിയോകളുമൊക്കെ നഹാസ് പിന്നീട് ചെയ്തു.ആദ്യ സിനിമയായ ആരവം ഷൂട്ടിങ് ആരംഭിച്ചു. നിര്‍ഭാഗ്യവശാല്‍ കൊവിഡ് മഹാമാരിയും മറ്റ് കാരണങ്ങളാലും പാതിവഴിയില്‍ നിര്‍ത്തിവെക്കേണ്ടിവന്നു.ആദ്യ സിനിമ മുടങ്ങിയാൽ ഭാഗ്യമില്ലാത്തവനെന്ന് ആളുകൾ വിധി എഴുതി.തന്റെ നിർമാതാവിനെ വിളിച്ച് നഹാസിന്റെ പടം ചെയ്യുന്നത് ആത്മഹത്യയ്ക്ക് തുല്യമെന്ന് പറഞ്ഞവവർ വരെയുണ്ടെന്ന് നഹാസ് ക്യു സ്റ്റുഡിയോയ്ക്ക് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു.ഷോർട്ട് ഫിലിംസ് ഒക്കെ ചെയ്ത് നിൽക്കുമ്പോഴാണ് വീക്കെൻഡ് ബ്ലോക്ക്ബസ്റ്ററുമായി ചേർന്ന് പ്രവർത്തിക്കാൻ അവസരം ലഭിക്കുന്നത്.

ആര്‍ഡിഎക്സിനുവേണ്ടി സോഫിയ പോളിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ തുടങ്ങി. നിര്‍മ്മാതാവിന്റെയും അഭിനേതാക്കളുടെയും മറ്റ് അണിയറക്കാരുടെയും പിന്തുണയോടെ അവസാനം അദ്ദേഹം ഷൂട്ട് പൂര്‍ത്തീകരിച്ചു. ഇന്ന് അദ്ദേഹത്തിന്‍റെ ചിത്രം നിറഞ്ഞ സദസ്സില്‍ പ്രദര്‍ശിപ്പിക്കുകയാണ്.നഹാസ് ഹിദായത്ത് എന്ന പേര് കാണുമ്പോള്‍ പ്രേക്ഷകര്‍ ആവേശപൂര്‍വ്വം കൈയടിക്കുന്നു.തന്റെ പാഷന് വേണ്ടി ഒരാൾക്ക് എത്ര മാത്രം കഷ്ടപ്പെടാൻ പറ്റും എന്ന് Nahas Hidhayath നെ കണ്ട് മനസ്സിലാക്കാം.

അരക്കപ്പ് വെള്ളത്തിൽ തുണികൾ കഴുകാം ..ഡിറ്റർജന്റും വേണ്ട | 80wash

Advertisement

Advertisment