ബിസിനസ്സ് ലോകത്ത് നെറ്റ്‌വർക്കിങിന്റെ പ്രാധാന്യത്തെ പറ്റി പ്രത്യേകിച്ച് പറയേണ്ട ആവശ്യമില്ലല്ലോ. സംരംഭകർക്ക് ഇപ്പോൾ ഇതാ നെറ്റ്‌വർക്കിങ് കൂടുതൽ എളുപ്പം.സംരംഭകർ, സ്റ്റാർട്ടപ്പുകൾ, ബിസിനസ്സ് ലീഡേഴ്‌സ് എന്നിവർക്കായി സോഷ്യൽ നെറ്റ്‌വർക്കിംഗ് പ്ലാറ്റ്‌ഫോമുമായി എറണാകുളം സ്വദേശികൾ ആയ ഐജു ടി ബിജുവും അതുൽ പീറ്ററും..Genezez എന്നാണ് പ്ലാറ്റ്‌ഫോമിന്റെ പേര്.നെറ്റ്‌വർക്കിംഗ്, നിക്ഷേപം, കൊളാബറേഷൻ, അറിവുകൾ കൈമാറ്റം ചെയ്യുക എന്നിവയ്‌ക്കായി ഒരു പ്രത്യേക ഇടം നൽകിക്കൊണ്ട് സംരംഭകരെ ബന്ധിപ്പിക്കാനും ശാക്തീകരിക്കാനും ആണ് പ്ലാറ്റ്‌ഫോമിലൂടെ ലക്ഷ്യമിടുന്നത്.നിങ്ങളൊരു ബിസിനസ്സ് ഉടമയോ സംരംഭകനോ ആകട്ടെ Genezez നിങ്ങളുടെ സംരംഭകത്വ യാത്രയെ ബന്ധിപ്പിക്കുന്നതിനും പ്രചോദിപ്പിക്കുന്നതിനും സഹായിക്കും.
Genezez വെറും ഒരു സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോം മാത്രമല്ല പരസ്പരം സഹകരിച്ചു സഹായിച്ചു മുന്നേറുന്ന ഒരു കൂട്ടം ആളുകളുടെ ഇടം ആണ്.നിങ്ങൾക്ക് ആഗോള സംരംഭകരുമായി ബന്ധപ്പെടാനും ആശയങ്ങൾ പങ്കിടാനും മാർഗനിർദേശം തേടാനും നിങ്ങളുടെ സംരംഭത്തെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാനാകുന്ന ഡാറ്റാ ആക്‌സസ് ചെയ്യാനും കഴിയുന്ന ഒരു ഇടം. സമാന ചിന്താഗതിക്കാരായ വ്യക്തികളുമായി നെറ്റ്‌വർക്ക് ചെയ്യാനോ നിക്ഷേപ അവസരങ്ങൾ നേടാനോ അല്ലെങ്കിൽ ഏറ്റവും പുതിയ വ്യവസായ ട്രെൻഡുകളെക്കുറിച്ച് അപ്‌ഡേറ്റ് ചെയ്യാനോ നിങ്ങൾക്ക് Genezez ലൂടെ കഴിയുന്നു.മാത്രമല്ല പരിചയസമ്പന്നരായ സംരംഭകരുടെ അറിവുകളും എക്സ്പീരിയൻസും ഉപയോക്താക്കൾക്ക് പ്രയോജനപ്പെടുത്താൻ കഴിയുന്ന ഒരു പഠന കേന്ദ്രമായും Genezez പ്രവർത്തിക്കുന്നു.Genezez ഗൂഗിൾ പ്ലേയ് സ്റ്റോറിലും ,ആപ്പ് സ്റ്റോറിലും ലഭ്യമാണ്.കൊച്ചി ആസ്ഥാനമായുള്ള WeCodeLife എന്ന ഐടി കമ്പനിയുടെ ഫൗണ്ടർ ആയ ഐജു ടി ബിജുവും കോ ഫൗണ്ടർ ആയ അതുൽ പീറ്ററും ആണ് Genezez എന്ന പ്ലാറ്റ്‌ഫോമിന് പിന്നിൽ.