Advertisment
Categories: STORY

ഗ്രീൻ ഹൗസ് ക്‌ളീനിംഗ് സർവ്വീസ് തുടങ്ങിയ ആലപ്പുഴക്കാരൻ രോഹിത്

വൈറ്റ് കോളർ ജോലി ..ജോലി കിട്ടിയാൽ വീട് ,കാർ ..കല്യാണം അങ്ങനെ ഒരു സിസ്റ്റത്തിനു പിറകെ ആണ് എല്ലാവരും..ജോലി എടുക്കാനായി ജീവിക്കുന്നു എന്ന രീതിയിൽ ആണ് മിക്കവരുടെയും ജീവിതം.എന്നാൽ ഇതിൽ നിന്നൊക്കെ മാറി ചിന്തിച്ചു “ജീവിക്കാനായി പണി എടുക്കുക” എന്ന ചിന്താഗതി ഫോളോ ചെയ്യുന്ന ആലപ്പുഴക്കാരൻ രോഹിത് തികച്ചും ലോകത്തെ വേറിട്ട രീതിയിൽ ആണ് നോക്കി കാണുന്നത്.

നാട്ടകം പോളിയിൽ 2017-20 മെക്കാനിക്കൽ ബാച്ചിൽ പഠിക്കുമ്പോൾ വീട്ടിലെ അവസ്ഥ കാരണം പല ജോലികൾക്കും പോകേണ്ടി വന്നു .ബാർ സപ്ലയർ .. പെയിന്റിംഗ് പണി ..കോളേജിൽ അവസാന സെമസ്റ്റർ എത്തിയപ്പോൾ സ്വിഗ്ഗി ഡെലിവറി ബോയ് ആയി ജോലി ചെയ്തു വീട്ടിലെ ചിലവുകൾക്കുള്ള പണം കണ്ടെത്തി തുടങ്ങി.ക്യാമ്പസ് റിക്രൂട്ട്‌മെന്റിലൂടെ ചെന്നൈയിലെ ഒരു സ്വകാര്യ കമ്പനിയില് ജോലി കിട്ടി.വൈറ്റ് കോളർ ജോബ് .എല്ലാവരും ഹാപ്പി .പക്ഷെ അവിടെ ജോലി എടുത്തു തുടങ്ങിയപ്പോൾ ആണ് തനിക്ക് ഒട്ടും പറ്റുന്നില്ല എന്ന് മനസ്സിലായത്.പേരിൽ മാത്രം വൈറ്റ് കോളർ ജോബ് .. ഓവർടൈം ജോലി മൂലം ഉറക്കം ഇല്ലാതെ ആയി ..ആരോഗ്യ പ്രശ്നങ്ങൾ ..അങ്ങനെ ആറു മാസം കൊണ്ട് ജോലി വേണ്ട എന്ന് വെച്ചു.2021 ജൂലൈ നാലിന് ഗ്രീന് ഹൗസ് ക്ലീനിങ് സര്വീസ് ആരംഭിച്ചു…വീട്ടിൽ അമ്മയുടെയും പെങ്ങളുടെയും സപ്പോർട്ട് കൂടി ആയതോടെ വേറെ ഒന്നും ചിന്തിച്ചില്ല ..ആർക്കും ഒരു ഉപദ്രവവും ഉണ്ടാക്കാതെ പണി എടുത്തു ജീവിക്കുക എന്ന ഉപദേശം ‘അമ്മ നൽകി.ക്‌ളീനിംഗ് ജോലികളുടെ വിവരങ്ങൾ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തതോടെ ജോലിക്ക് ആളുകൾ വിളിച്ചു തുടങ്ങി.

ആലപ്പുഴയിൽ മാത്രം പുറത്തെ ക്‌ളീനിംഗ് സർവീസ് ..ആലപ്പുഴ ,എറണാകുളം, കോട്ടയം, കൊല്ലം ജില്ലകളില് ഇന്ഡോര് ജോലികളും ചെയ്യുന്നു. ഇപ്പോൾ രോഹിതിന് ഗ്രീന് ഹൗസ് ക്ലീനിങ് സര്വീസിലൂടെ കുറച്ചു പേർക്ക് തൊഴിൽ നൽകാനും സാധിക്കുന്നുണ്ട്.എല്ലാ ദിവസവും പണി ഇല്ലെങ്കിലും ഉള്ള ദിവസം നല്ല കൂലി ലഭിക്കുന്നു.അതുപയോഗിച്ചു സന്തോഷമായി ജീവിക്കാം.അമ്മയ്ക്കും ,,,പെങ്ങൾക്കുമൊപ്പം ചിലവഴിക്കാൻ സമയവും ലഭിക്കുന്നു..അതിലുപരി ഞാൻ ചെയ്യുന്ന ജോലിയിൽ എനിക്ക് സംതൃപ്തി ഉണ്ട് , സന്തോഷമുണ്ട് ..

Advertisement

Advertisment