Advertisment
Featured

പാരാമെഡിക്കൽ പഠനത്തോടൊപ്പം ഹെന്ന ആർട്ട് വർക്കുകളും | ALFINAH | HENNA ARTIST KOLLAM

കൊല്ലം കരിക്കോട് സ്വദേശിനി അൽഫിന നാസറിന്റെ സംരംഭമാണ് _de_leafylure_mehandi_ .പ്രൊഫഷണൽ ഹെന്ന ആർട്ടിസ്റ്റ് ആയ അൽഫിന പാർട്ടി ,എൻഗേജ്‌മെന്റ് ,ഹെന്ന ടാറ്റൂസ്‌ വർക്കുകൾ ചെയ്തു നൽകുന്നു. കെമിക്കൽ ഫ്രീ ആയുള്ള ഓർഗാനിക് ഹെന്ന കോണുകൾ ആണ് ഇതിനായി ഉപയോഗിക്കുന്നത്. നിലവിൽ പാരാമെഡിക്കൽ സെക്കൻഡ് ഇയർ സ്റ്റുഡന്റ് ആയ അൽഫിന പഠനത്തോടൊപ്പം ആണ് തന്റെ പാഷൻ ആയ ഹെന്ന ആർട്ട് വർക്കും ചെയ്ത് മുന്നോട്ട് പോകുന്നത്.വർക്ക് ഉള്ളപ്പോൾ ലീവ് എടുത്തു വർക്ക് ചെയ്തു നൽകുന്നു.കൊല്ലം ബേസ്ഡ് ആയാണ് കൂടുതൽ വർക്കുകൾ എങ്കിലും കേരളത്തിന്റെ എല്ലാ ഭാഗത്തും ഹെന്ന ആർട്ട് വർക്കുകൾ ചെയ്തു നൽകുന്നുണ്ട്.ഇതിലൂടെ കിട്ടുന്ന വരുമാനം ഉപയോഗിച്ച് സ്വന്തം നിലയിൽ പല ആഗ്രഹങ്ങളും നേടി എടുക്കുവാനും പഠന ചിലവുകൾ കുറച്ചൊക്കെ സ്വന്തം നിലയിൽ വഹിക്കുവാനും കഴിയുന്നു.

പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ തന്നെ മെഹന്ദി ഇട്ടു നൽകുന്നത് വളരെ ഇഷ്ടം ആയിരുന്നു.ആ സമയത്ത് ഫാമിലിയിൽ ഉള്ളവർക്കും ,അടുത്തുള്ള വീട്ടുകാർക്കും ഒക്കെ മെഹന്ദി ഇട്ടു നൽകിയിരുന്നു.പ്ലസ്ടു പഠനത്തിന് ശേഷം എൻട്രൻസ് എക്‌സാമിന്‌ തയ്യാറെടുക്കുന്ന ടൈമിൽ ആണ് ബെസ്റ്റ് ഫ്രണ്ട് ഇൻസ്റ്റാഗ്രാമിൽ അക്കൗണ്ട് ക്രിയേറ്റ് ചെയ്തതും അതിൽ വർക്കിന്റെ കുറച്ചു ഫോട്ടോസ് പോസ്റ്റ് ചെയ്യുകയും ചെയ്തത്.അതിനു ശേഷം ഒരു ആറു മാസം കഴിഞ്ഞപ്പോൾ ഒരു ബ്രൈഡൽ വർക്ക് കിട്ടി.അതായിരുന്നു തുടക്കം.പിന്നീട് ആ പാഷൻ ഒരു പ്രൊഫഷൻ ആക്കി മാറ്റി ബ്രൈഡൽ വർക്കുകളും പാർട്ടി വർക്കുകളും ചെയ്തു നൽകുവാൻ തുടങ്ങി .തുടക്കത്തിൽ കൊല്ലം ,പത്തനംതിട്ട ,തിരുവനന്തപുരം എന്നിവിടങ്ങളിൽ നിന്നുമായിരുന്നു വർക്കുകൾ കൂടുതലും.ഇപ്പോൾ ഓൾ കേരള ബേസ്ഡ് വർക്കുകൾ ചെയ്തു നൽകുന്നു.ബ്രൈഡ്‌സിന്റെ ആവശ്യം അനുസരിച്ചു അവരുടെ ഇഷ്ട്ടാനുസരണം ആണ് വർക്കുകൾ ചെയ്തു നൽകുന്നത്.ഫാമിലിയുടെയും ,സുഹൃത്തുക്കളുടെയും സപ്പോർട്ട് ഉള്ളതിനാൽ മികച്ച രീതിയിൽ മുന്നോട്ട് പോകുവാൻ കഴിയുന്നു.

Advertisement

Advertisment