Advertisment
STORY

ഐടി ജോബ് ഉപേക്ഷിച്ചു തുടങ്ങിയ കസ്റ്റം സ്പോർട്സ് വെയർ ബ്രാൻഡ് | AIDAN

കൊല്ലം സ്വദേശി സുൽഫിക്കറിന്റെ കസ്റ്റമൈസ്ഡ് സ്പോർട്ട്സ് വെയർ ബ്രാൻഡ് ആണ് ഏയ്ദൻ (aidanglobal). കസ്റ്റമേഴ്സ് നൽകുന്ന ഡീറ്റൈൽസും ലോഗോയുമൊക്കെ പ്രിന്റ് ചെയ്തുള്ള സൈക്ലിംഗ് ജേഴ്സി ,ക്രിക്കറ്റ് ,ബാഡ്മിന്റൺ, സോക്കർ ,ഇ സ്‌പോർട്സ് ,ബാസ്‌ക്കറ്റ് ബോൾ, ജേഴ്സികൾ ,ട്രാക്ക് പാന്റ്സ് ,ഹൂഡിസ് ,ജാക്കറ്റുകൾ,കസ്റ്റമൈസ്ഡ് ക്യാപ്പുകൾ ഒക്കെ നിർമ്മിച്ച് നൽകുന്നു.പുരുഷന്മാർക്കും ,സ്ത്രീകൾക്കും മാത്രമല്ല കുട്ടികൾക്ക് വേണ്ടിയും അവരുടെ കസ്റ്റം സൈസിൽ ജേഴ്സികൾ ചെയ്തു നൽകുന്നു.ഇത്തരത്തിൽ രണ്ടു വയസ്സുള്ള കുട്ടിക്ക് കസ്റ്റമൈസ്ഡ് സൈക്ലിങ് ജേഴ്സി നിർമ്മിച്ച് നൽകിയിരുന്നു.കൊല്ലം പള്ളിമുക്കിൽ ആണ് ഏയ്ദൻ ഗ്ലോബലിന്റെ ഔട്ലറ്റും ,പ്രൊഡക്ഷൻ യൂണിറ്റും , കോർപറേറ്റ് ഓഫീസും സ്ഥിതി ചെയ്യുന്നത്.ഇന്ത്യൻ ആർമി ,ഐഐറ്റി ,ഐഐഎം ,വിവിധ സ്പോർട്സ് ക്ലബുകൾക്കൊക്കെ ജേഴ്സി നിർമ്മിച്ച് നൽകുന്നു.ഓൾ ഇന്ത്യ ഡെലിവറി കൂടാതെ UAE ,യുകെ,മലേഷ്യ ,കാനഡ ,ഡെൻമാർക്ക്‌ ,ഓസ്‌ട്രേലിയ എന്നിങ്ങനെ ആറോളം രാജ്യങ്ങളിലേക്ക് എക്സ്പോർട്ടും ചെയ്യുന്നു.

കൊല്ലം സ്വദേശി സുൾഫിക്കർ കുസാറ്റിൽ നിന്നും കമ്പ്യൂട്ടർ സയൻസിൽ ബിടെക് ബിരുദം നേടിയ ശേഷം ഐടി ജോബിൽ പ്രവേശിച്ചു.പക്ഷെ ഒരു സംരംഭകൻ ആവണം ,സ്വന്തമായി ഒരു ബ്രാൻഡ് തുടങ്ങണം എന്ന ആഗ്രഹം എപ്പോഴും ഉണ്ടായിരുന്നു.അങ്ങനെ ഇരുപത്തിരണ്ടാം വയസ്സിൽ ഒരു കോസ്മെറ്റിക്സ് കമ്പനിയുടെ ഡിസ്ട്രിബൂഷൻ എടുത്തെങ്കിലും അത് പരാജയപെട്ടു.അങ്ങനെ വീണ്ടും ടെക്‌നോപാർക്കിൽ ഐറ്റി മേഖലയിൽ ജോലിക്ക് കയറി.സംരംഭകൻ ആവണം ,സ്വന്തം ബ്രാൻഡ് തുടങ്ങണം എന്ന ആഗ്രഹം മനസ്സിൽ അപ്പോഴും സൂക്ഷിച്ചു. ഒരിക്കൽ കസ്റ്റമൈസ്ഡ് സ്പോർട്സ് വെയർ ബ്രാൻഡ് എന്ന ആശയം തോന്നുകയും ,അതിനെ പറ്റി കൂടുതൽ പഠിക്കുവാൻ തിരുപ്പൂർ ,ഡൽഹി എന്നിങ്ങനെ വിവിധ ഇടങ്ങളിൽ യാത്ര ചെയ്യുകയും ചെയ്തു.അങ്ങനെ തിരുപ്പൂർ ഒരു പ്രോഡക്‌ഷൻ യൂണിറ്റ് ലീസിനു എടുക്കുകയും 2020 മെയിൽ ഇകോമേഴ്‌സ് വെബ്‌സൈറ്റ് തുടങ്ങുകയും ചെയ്തു.ഓർഡർ എടുത്ത് തിരുപ്പൂരിലെ യൂണിറ്റിൽ ഉത്പന്നം തയ്യാറാക്കി ഡെലിവറി ചെയ്യുകയാണ് ചെയ്തത് .

വിജയകരമായി മുന്നോട്ട് കൊണ്ടുപോകുവാൻ കഴിയും എന്ന് ബോധ്യമായപ്പോൾ 2022 ജൂലൈയിൽ ആണ് കൊല്ലം പള്ളിമുക്കിൽ ഏയ്ദൻ ഔട്ലറ്റും ,പ്രൊഡക്ഷൻ യൂണിറ്റും ,ഏയ്ദൻ ഗ്ലോബലിന്റെ കോർപറേറ്റ് ഓഫീസും തുടങ്ങിയത്.ഏയ്ദൻ ഗ്ലോബലിന്റെ വെബ്സൈറ്റ് വഴി ഏത് രാജ്യത്തുള്ളവർക്കും അവരുടെ കറൻസിയിൽ പ്രൊഡക്ടുകൾ ഓർഡർ ചെയ്യാം.കൂടുതൽ രാജ്യങ്ങളിലേക്ക് എക്സ്പോർട്ട് ചെയ്യുവാനും, യോഗ സ്യൂട്ട് ,സ്വിം സ്യൂട്ട് പോലുള്ള പുതിയ ഉത്പന്നങ്ങൾ അവതരിപ്പിക്കാനുമാണ് സുൾഫിക്കറിന്റെ അടുത്ത ലക്ഷ്യം.

Contact :

9995515666

9995456978

Web : https://aidanglobal.com/

Advertisement

Advertisment