ഇടുക്കി തൊടുപുഴയിൽ ചെറിയ രീതിയിൽ തുടങ്ങി ഇന്ന് കേരളത്തിലുടനീളമുള്ള വെഡിങ് ഇവന്റുകൾ ഏറ്റെടുത്തു നടത്തുന്ന ഇവന്റ് മാനേജ്‌മെന്റ് കമ്പനി ആണ് _vintage_events_ .തൊടുപുഴക്കാരൻ വിഷ്ണു ഷോവി ബിബിഎ ബിരുദത്തിനു ശേഷം 2017 ൽ തന്റെ കസിൻ ബ്രദർ അരവിന്ദ് സജിയുമായി ചേർന്നാണ് ഇവന്റുകൾ ഏറ്റെടുത്തു നടത്തി തുടങ്ങിയത്.ഇന്ന് ആറ് വർഷം പിന്നിടുമ്പോൾ തൊടുപുഴയിൽ മാത്രമല്ല കേരളത്തിലുടനീളം ഇവന്റുകൾ ഏറ്റെടുത്തു നടത്തുന്നു.ഇവന്റ് പ്ലാനിംഗ് മുതൽ ,ഫോട്ടോഗ്രാഫി , വീഡിയോഗ്രഫി,ഡെക്കറേഷൻ ,ഫുഡ് & ബീവറേജ് അങ്ങനെ ഒരു ഇവന്റിന് വേണ്ട എല്ലാ സജ്ജീകരണങ്ങളും ചെയ്യുന്നു.
ബിസിനസ്സിനോട് ഉള്ള താല്പര്യം കൊണ്ടാണ് ഡിഗ്രി ബിബിഎ എടുത്തത്.സ്വന്തമായി ഒരു ബിസിനസ്സ് തുടങ്ങണം എന്ന് തന്നെ ആയിരുന്നു എപ്പോഴും ആഗ്രഹം.ക്യാമ്പസ് പ്ലേസ്‌മെന്റിൽ ജോലി ലഭിച്ചിട്ടും അത് വേണ്ട എന്ന് വെച്ചു.പക്ഷേ എന്ത് ബിസിനസ്സ് ചെയ്യണം എന്നൊരു ഐഡിയ ഇല്ലായിരുന്നു.അങ്ങനെ ആണ് ഇവന്റ് മാനേജ്‌മെന്റ് ബിസിനസ്സ് ശ്രദ്ധയിൽ പെടുന്നത്.ഓരോ ദിവസവും ഓരോ ക്ലയന്റുകൾ ,പുതിയ സ്ഥലങ്ങൾ ,ക്രിയേറ്റിവ് ആയി കാര്യങ്ങൾ ചെയ്യാനുള്ള അവസരം ഇതൊക്കെ ഈ ഒരു ബിസിനസ്സിൽ കണ്ടു.അങ്ങനെ ആണ് ഇവന്റ് മാനേജ്‌മെന്റ് തിരഞ്ഞെടുക്കുന്നത്.ഒരു ലക്ഷം രൂപ ആയിരുന്നു ആദ്യ നിക്ഷേപം..ബിസിനസ്സ് സ്റ്റാർട്ട് ചെയ്യുമ്പോൾ വിഷ്ണുവിന്റെ പ്രായം 20 ,അരവിന്ദിന് 19 . ചെറിയ പ്രായം ആയതിനാൽ ആദ്യമൊക്കെ വർക്കുകൾ കിട്ടാൻ നന്നായി ബുദ്ധിമുട്ടി.പിന്നീട് ചെറിയ ചെറിയ വർക്കുകൾ കിട്ടി.അത് ഏറ്റെടുത്തു ഭംഗിയായി ചെയ്തു കാണിച്ചപ്പോൾ വലിയ വലിയ വർക്കുകൾ കിട്ടി തുടങ്ങി.വർക്കുകളിൽ നിന്നും കിട്ടുന്ന ലാഭം വീണ്ടും കമ്പനിയിൽ തന്നെ നിക്ഷേപിച്ചു ഘട്ടം ഘട്ടമായി ബിസിനസ്സ് വളർത്തി.ഇന്ന് ആറ് വർഷം പിന്നിടുമ്പോൾ കേരളത്തിൽ ഉടനീളമുള്ള വെഡ്‌ഡിങ് ഇവന്റുകൾ ഏറ്റെടുത്തു നടത്തുന്നു ഇരുവരും.
ഡിഗ്രി പഠന ശേഷം സ്വന്തം ബിസിനസ്സ് എന്ന ആഗ്രഹം അവതരിപ്പിച്ചപ്പോൾ ആദ്യമൊക്കെ ആരും സപ്പോർട്ട് ചെയ്തില്ല.ഒരു ജോലി ആണ് നല്ലത് എന്നായിരുന്നു അഡ്വൈസ്.എന്നാൽ സ്വന്തം ബിസിനസ്സ് എന്ന ആഗ്രഹം ഇരുവർക്കും പണ്ടേ ഉള്ളതിനാൽ അവർ ബിസിനസ്സ് എന്ന ആഗ്രഹവുമായി മുന്നോട്ട് പോയി.ഇപ്പോൾ എല്ലാവരും നന്നായി സപ്പോർട്ട് ചെയ്യുന്നുണ്ട്.കോവിഡ് കാലത്ത് അല്പം സ്ട്രഗ്ഗിൽ ചെയ്യേണ്ടി വന്നു എങ്കിലും ഇപ്പോൾ വീണ്ടും ട്രാക്കിലേക്ക് തിരിച്ചെത്തി.
Vintage Events: 7561017787