Advertisment
Categories: STORY

എല്ലാവർക്കും സൗജന്യവും ലോകോത്തര നിലവാരമുള്ളതുമായ വിദ്യാഭ്യാസം നൽകുന്ന Khan Academy

സാൽ ഖാൻ, ഖാൻ അക്കാദമിയുടെ സ്ഥാപകനും സിഇഒയുമാണ്.അദ്ദേഹത്തിന്റെ നോൺ പ്രോഫിറ്റ് പ്ലാറ്റ്‌ഫോം ആയ ഖാൻ അക്കാദമി പ്രതിമാസം 17.7 ദശലക്ഷം കഷ്ടത അനുഭവിക്കുന്ന വിദ്യാർത്ഥികളെ സഹായിക്കുന്നു.2004-ൽ തന്റെ കസിനായ നാദിയയെ ഓൺലൈനായി മാത്‍സ് പഠിപ്പിച്ചാണ് സൽഖാൻ, ഖാൻ അക്കാദമി ആരംഭിച്ചത്.ഇന്ന്, ഖാൻ അക്കാദമി 190 രാജ്യങ്ങളിലായി 160 ദശലക്ഷത്തിലധികം ഉപയോക്താക്കളിലേക്ക് വളർന്നു.ആർക്കും എവിടെയും സൗജന്യവും ലോകോത്തരവുമായ വിദ്യാഭ്യാസം നൽകുക എന്നാണ് സാൽ ഖാന്റെ ലക്ഷ്യം.

വിദ്യാഭ്യാസം പലപ്പോഴും ഒരു പ്രിവിലേജ് ആയി കണക്കാക്കപ്പെടുന്ന ലോകത്ത്, സാൽ അതിനെ ഒരു മൗലികാവകാശമായി കാണുന്നു. ഖാൻ അക്കാദമി ഗണിതം, ശാസ്ത്രം എന്നിങ്ങനെ വിവിധ കാറ്റഗറികളിൽ സൗജന്യ ലേണിങ് റിസോഴ്‌സസ് നൽകുന്നു.500-ലധികം സ്കൂളുകൾ ഖാൻ അക്കാദമിയുമായി ചേർന്ന് പ്രവർത്തിക്കുന്നു.ഖാന്റെ ആരാധകനായ ബിൽ ഗേറ്റ്‌സ് അദ്ദേഹത്തെ”true pioneer” എന്ന് വിശേഷിപ്പിച്ചു.ബിൽ ഗേറ്റ്‌സ് മാത്രമല്ല എറിക് ഷ്മിറ്റ്, എലോൺ മസ്‌ക്, കാർലോസ് സ്ലിം എന്നിങ്ങനെ വിവിധ ശത കോടീശ്വരന്മാർ ഖാൻ അക്കാദമിയെ പിന്തുണക്കുന്നു.

വിദ്യാഭ്യാസത്തെ ബിസിനസ്സായി കാണുന്ന ഈ ലോകത്ത് സൗജന്യ എഡ്ടെക് പ്ലാറ്റ്‌ഫോമിലൂടെ ഒരു വിപ്ലവം ആരംഭിച്ച സാൽ ഖാനെ 2016 ൽ ഇന്ത്യ നാലാമത്തെ ഏറ്റവും ഉയർന്ന സിവിലിയൻ അവാർഡായ പത്മ ശ്രീ നൽകി ആദരിച്ചു.

ഖാൻ അക്കാദമിയുടെ അമരക്കാരൻ സാൽ ഖാൻ ?

സൽമാൻ ഖാനാണ് ,ഖാൻ അക്കാദമി സ്ഥാപിച്ചത്. ലൂസിയാനയിലെ ന്യൂ ഓർലിയൻസിലാണ് സാൽ ജനിച്ചതും വളർന്നതും. അദ്ദേഹത്തിന്റെ അമ്മ ജനിച്ചത് ഇന്ത്യയിലെ കൽക്കട്ടയിലാണ്; അദ്ദേഹത്തിന്റെ പിതാവ് ബംഗ്ലാദേശിലെ ബാരിസാലിലാണ് ജനിച്ചത്. MIT, ഹാർവാർഡ് എന്നിവയിൽ നിന്ന് ബിരുദമുള്ള മുൻ ഹെഡ്ജ് ഫണ്ട് അനലിസ്റ്റാണ് സാൽ.

എങ്ങനെയാണ് ഖാൻ അക്കാദമി ആരംഭിച്ചത്?

2004 ഓഗസ്റ്റിൽ, unit conversion ൽ ബുദ്ധിമുട്ടുന്ന കസിൻ നാദിയയെ ഹെഡ്ജ് ഫണ്ടിൽ ജോലി ചെയ്തിരുന്ന സാൽഖാൻ ജോലി കഴിഞ്ഞ് ഫോണിലൂടെയും യാഹൂ ഡൂഡിലിലൂടെയും പഠിപ്പിക്കാൻ തുടങ്ങി.നാദിയ കണക്ക് ക്ലാസിൽ മെച്ചപ്പെട്ടപ്പോൾ സാൽ തന്റെ ഒരുപിടി കസിൻസിനെയും കുടുംബാംഗങ്ങളെയും പഠിപ്പിക്കാൻ തുടങ്ങി.ടൈം ഒരു യഥാർത്ഥ പ്രശ്‌നമായി മാറിയപ്പോൾ 2006-ൽ വീഡിയോകൾ റെക്കോർഡുചെയ്യാനും അവ YouTube-ൽ പോസ്റ്റുചെയ്യാനും തീരുമാനിച്ചു.പിന്നീട് അത് കൂടുതൽ കൂടുതൽ ആളുകൾ കാണാൻ തുടങ്ങി.2008-ൽ അത് ഒരു നോൺ പ്രോഫിറ്റ് സ്ഥാപനമായി ഇൻകോർപറേറ്റ് ചെയ്തു.2009 ൽ സാൽ ജോലി ഉപേക്ഷിച്ച് മുഴുവൻ സമയവും പ്രവർത്തിക്കാൻ തുടങ്ങി.2010, ൽ ഗൂഗിളിൽ നിന്നും, ബിൽ ആൻഡ് മെലിൻഡ ഗേറ്റ്‌സ് ഫൗണ്ടേഷനിൽ നിന്നും വലിയ ഗ്രാന്റുകൾ ലഭിക്കുകയും ഒരു ഓർഗനൈസേഷൻ ആയി മാറുകയും ചെയ്തു.

Advertisement

Advertisment