Advertisment
STORY

കുട്ടികളുടെ ഡ്രസ്സുകൾ കസ്റ്റമൈസ്ഡ് ആയി ചെയ്തു നൽകുന്ന സംരംഭം | Laiza’s couture

കോഴിക്കോട് സ്വദേശിനി ജുലൈനയുടെ സംരംഭമാണ് Laiza’s couture ( @laizas__couture ) .കുട്ടികളുടെ ഡ്രസ്സുകൾ കസ്റ്റമൈസ്ഡ് ആയി ചെയ്തു നൽകുന്നു.സാധാര റെഡിമെയ്ഡ് ഡ്രസ്സ് എടുക്കുമ്പോൾ കൃത്യമായ അളവിലും ,ഇഷ്ടമുള്ള നിറത്തിലും ഡിസൈനിലും ഒന്നും ലഭിച്ചു എന്ന് വരില്ല . എന്നാൽ കസ്റ്റമൈസ്ഡ് ആയി ചെയ്യുമ്പോൾ നമ്മുടെ ഇഷ്ട്ടത്തിനു അനുസരിച്ചു മികവാർന്ന ഡ്രസ്സുകൾ കുട്ടികൾക്ക് ചെയ്യാനായി കഴിയും. @laizas__couture എന്ന പേജ് സന്ദർശിച്ചു കഴിഞ്ഞാൽ നിങ്ങൾക്ക് അത് മനസ്സിലാകും.സ്വന്തം മകൾക്ക് വേണ്ടി ഡ്രസ്സുകൾ നിർമ്മിച്ചായിരുന്നു തുടക്കം.ഇപ്പോൾ ഇന്ത്യയിൽ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും കസ്റ്റമേഴ്സ് ഉണ്ട്.കൂടാതെ അയർലൻഡ് ,യുഎസ്എ പോലുള്ള വിദേശ രാജ്യങ്ങളിലേക്കും ഡെലിവറി ഉണ്ട് ..

Laiza’s couture

പഠനകാലത്ത് പ്രൊഫഷണൽ കോഴ്സ് ചെയ്തു ഒരു ജോലി നേടി ഇൻഡിപെൻഡന്റ് ആവണം എന്നായിരുന്നു ആഗ്രഹം.എന്നാൽ ആ ആഗ്രഹം നേടി എടുക്കാൻ കഴിഞ്ഞില്ല.കുട്ടികൾ അൽപം വലുതായി സ്‌കൂളിൽ ഒക്കെ പോകുവാൻ തുടങ്ങിയപ്പോൾ GITD ഫാഷൻ ഡിസൈനിങ് ഇൻസ്റ്റിറ്റ്യൂട്ടിൽ ആറു മാസത്തെ കോഴ്സ് ചെയ്തു..അത് കഴിഞ്ഞപ്പോൾ ഫാഷൻ ഡിസൈനിങ് കുറേക്കൂടി പ്രൊഫഷണൽ ആയി ചെയ്യണം എന്ന് തോന്നി.അങ്ങനെ കോഴിക്കോട് ഡ്രീം സോൺ ഇൻസ്റ്റിറ്റ്യൂട്ടിൽ ഒരു വർഷത്തെ കോഴ്സ് ചെയ്തു.കോഴ്‌സിന് ശേഷം സ്വന്തമായി ഒരു ബൊട്ടീക്ക് ഇടാൻ ആയിരുന്നു പ്ലാൻ.എന്നാൽ അപ്പോഴാണ് കൊവിഡ് വരുന്നതും ലോക്ക് ഡൌൺ പ്രഖ്യാപിക്കുന്നതും.ആ സമയത്ത് ഒരു ഇൻസ്റ്റാഗ്രാം അക്കൗണ്ട് തുടങ്ങി സ്വന്തം മകൾക്ക് വേണ്ടി നിർമ്മിക്കുന്ന ഡ്രസ്സുകളുടെ ഫോട്ടോകൾ പോസ്റ്റ് ചെയ്തു.ലോക്ക് ഡൗണിൽ ഷോപ്പുകൾ ഒന്നും തുറക്കാൻ പറ്റാത്ത സാഹചര്യം ആയതിനാൽ ഓൺലൈൻ ഷോപ്പിങ്ങിന് അന്ന് നല്ല ഡിമാൻഡ് ഉണ്ടായിരുന്നു.അങ്ങനെ ഇൻസ്റ്റഗ്രാമിലൂടെ തന്നെ നിരവധി ഓർഡറുകൾ ലഭിച്ചു.ഫോട്ടോസ് ,റീൽസ് ഒക്കെ ഇടാൻ തുടങ്ങിയപ്പോൾ അക്കൗണ്ടിന് നല്ല റീച്ച് ലഭിക്കുകയും അതിലൂടെ നല്ല രീതിയിൽ ഓർഡറുകൾ ലഭിക്കാനും തുടങ്ങി.ഇപ്പോൾ ഫാമിലി കാര്യങ്ങൾ ഒക്കെ നോക്കി അതിനൊപ്പം ഹോം ബേസ്ഡ് ആയി തന്നെ ബിസിനസ്സും മുന്നോട്ട് കൊണ്ട് പോകുവാൻ കഴിയുന്നു..

ഒരു ഡ്രസ്സ് ഡിസൈൻ ചെയ്തു ,സ്റ്റിച്ച് ചെയ്തു നൽകി കസ്റ്റമറിനു ഇഷ്ടപ്പെട്ടു അവരുടെ സന്തോഷത്തോടെ ഉള്ള റീപ്ലേ ലഭിക്കുമ്പോൾ കിട്ടുന്ന സാറ്റിസ്ഫാക്ഷൻ വളരെ വലുതാണ്. പ്രൊഫഷണൽ കോഴ്സ് ചെയ്തു ഒരു ജോലി നേടണം എന്നായിരുന്നു ആഗ്രഹം എങ്കിലും ,പ്രൊഫഷണൽ കോഴ്സ് ചെയ്തു സ്വന്തമായി ഒരു ബിസിനസ്സ് തന്നെ തുടങ്ങുവാൻ സാധിച്ചു.ഇടക്ക് വെച്ച് ഒരു ബ്രേക്ക് എടുക്കേണ്ടി വന്നു എങ്കിലും വീണ്ടും ട്രൈ ചെയ്തതിലൂടെ ആണ് ഇത് സാധ്യമായത്

Advertisement

Advertisment