ആലപ്പുഴ മാന്നാർ സ്വദേശി ദീപ ഷിജു കഴിഞ്ഞ പതിമൂന്നു വർഷമായി കൊച്ചിയിൽ ആണ് താമസം.ഒരു പ്രൈവറ്റ് കമ്പനിയിൽ അഡ്മിനിസ്ട്രേറ്റർ ആയി ജോലി ചെയ്തു കൊണ്ടിരിക്കവേ ആണ് കൊറോണ വന്നു കമ്പനിയിൽ പോകാൻ പറ്റാത്ത അവസ്ഥ വരുന്നത്.അങ്ങനെ ചില പ്രശ്നങ്ങൾ വന്നപ്പോൾ ജോലി വേണ്ട എന്ന് വെച്ചു.സ്വന്തം ആയി ഒരു ബിസിനസ്സ് ചെയ്യണം എന്ന് പണ്ട് മുതലേ ആഗ്രഹം ഉണ്ടായിരുന്നു.പക്ഷേ എന്ത് ചെയ്യണം എന്ന ഒരു ഐഡിയ ഇല്ലായിരുന്നു. വീട്ടിൽ ഇടക്ക് കേക്കുകൾ നിർമ്മിക്കുമായിരുന്നു.ലോക്ക് ഡൌൺ ടൈമിൽ വീട്ടിൽ തന്നെ ആയപ്പോൾ കേക്ക് നിർമ്മാണം ഒരു ബിസിനസ്സ് ആയി ചെയ്തൂടെ എന്ന ഒരു ആശയം വന്നു.ഭർത്താവും മകളും നല്ല സപ്പോർട്ട് നൽകി.അങ്ങനെ ഫ്രണ്ട്സ് & ഫാമിലി ഫങ്ഷനുകൾക്ക് വേണ്ടി ഒക്കെ കേക്കുകൾ നിർമ്മിച്ചു.തുടക്കത്തിൽ വന്നിരുന്നുന്ന ഫിനിഷിങ് പ്രശ്നങ്ങൾ ഒക്കെ പയ്യെ പയ്യെ തരണം ചെയ്തു.നല്ല അഭിപ്രായങ്ങൾ വന്നു തുടങ്ങി. അങ്ങനെ ലച്ചൂസ് കേക്കറി എന്ന സംരംഭത്തിന് തുടക്കമായി.
വീട്ടിലെ കാര്യങ്ങൾ എല്ലാം ചെയ്യാം, എല്ലാത്തിനും ഫ്രീഡം , ടെൻഷൻ വേണ്ട അതിനോടൊപ്പം ഒരു വരുമാനം കൂടെ ഉറപ്പാക്കാം .കഴിഞ്ഞ രണ്ടുവർഷമായി ബിസിനസ്സ് നല്ല രീതിയിൽ നടത്തികൊണ്ട് പോകുവാൻ ദീപക്ക് സാധിക്കുന്നു.ആദ്യ സമയങ്ങളിൽ നേരിട്ട് ഡെലിവറി ചെയ്തിരുന്നു.ഇപ്പോൾ ഡെലിവറി ടീമിന്റെ സഹായത്തോടെ ആണ് ഡെലിവറി ചെയ്യുന്നത്.ഹോം മേഡ് കേക്കുകൾ,കുക്കീസ് ,മാക്രോൺസ് ,തുടങ്ങിയ പോലുള്ള വിവിധ ഉല്പന്നങ്ങൾ നിമ്മിച്ചു നൽകുന്നത് കൂടാതെ ബേക്കിങ് ക്ലാസ്സുകളും നൽകുന്നു.ഇന്ന് മുൻപ് ജോലി ചെയ്തു കൊണ്ടിരുന്നപ്പോൾ കിട്ടിയിരുന്നതിനേക്കാൾ മൂന്നിരട്ടിയോളം വരുമാനം നേടുവാൻ ദീപക്ക് സാധിക്കുന്നു.
” എന്ത് ബിസിനസ്സ് ആണെങ്കിലും അതിനു വേണ്ടി മാക്സിമം ഡെഡിക്കേറ്റഡ് ആയി ഹാർഡ് വർക്ക് ചെയ്‌താൽ തീർച്ചയായും വിജയിക്കാൻ സാധിക്കും : ദീപ ഷിജു “