സ്ട്രീറ്റ് വൈബിൽ കുറഞ്ഞ ബഡ്ജറ്റിൽ ഫുഡ് കഴിക്കാവുന്ന ഒരിടം ആണ് തട്ടുകടകൾ.മിഡിൽ ക്ലാസ്സ് ഫാമിലീസ് കൂടുതലായി ആശ്രയിക്കുന്നത് തട്ടുകടകളെ ആണ്.അത്യാധുനിക സാങ്കേതിക വിദ്യയും പ്രൊഫഷണൽ സപ്പോർട്ടും നൽകി തട്ടുകടകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് നവീകരിക്കുകയാണ് കണ്ണൂർ ആസ്ഥാനമായുള്ള ലെസ്ഫോ ഗ്ലോബൽ.ആധുനിക സ്ട്രീറ്റ് ഫുഡിന്റെ പര്യായമായി മാറാൻ ലെസ്ഫോ ഗ്ലോബൽ ലക്ഷ്യമിടുന്നു.ലെസ്ഫോ ഗ്ലോബലിനു കീഴിൽ പല സംരംഭങ്ങൾ ആണ് ഉള്ളത്.
സ്വന്തമായി തയ്യാറാക്കിയെടുത്ത റെസിപ്പികൾ മാത്രം വിളമ്പുന്ന, ലെസ്ഫോ ഗ്ലോബലിന്റെ സംരംഭമാണ് ലെസ്ഫോ കബാബ്സ്.ലെസ്ഫോ സ്പെഷ്യൽ ബട്ടർ ടിക്കയാണ് സിഗ്നേച്ചർ ഡിഷ്.സ്ട്രീറ്റ് വൈബിനൊപ്പം ലോ-ബജറ്റ് ഔട്ട്‌ലെറ്റുകൾ അവതരിപ്പിച്ച് ഒരു സ്ഥാനം കണ്ടെത്താനാണ് കമ്പനി ലക്ഷ്യമിടുന്നത്.2029-ഓടെ മൊത്തം 1000 ഔട്ലറ്റുകൾ തുടങ്ങാൻ ആണ് ലക്ഷ്യമിടുന്നത്.
ചെറുകിട സംരംഭങ്ങളെ വിജയിപ്പിക്കുക എന്ന ആശയം മുൻ നിർത്തി പ്രവർത്തിക്കുന്ന മറ്റൊരു സംരംഭം ആണ് ലെസ്ഫോ ഫുഡ് പ്രോഡക്റ്റ്സ്. ഒരുവിധത്തിലുള്ള മാർക്കറ്റിങും നടത്താൻ സാധിക്കാത്ത ചെറുകിട സംരംഭ ഉത്പന്നങ്ങൾ, ഇന്റർനാഷണൽ മാർക്കറ്റിലേക്ക് എത്തിക്കുക എന്നതാണ് ലെസ്ഫോ ഫുഡ് പ്രോഡക്റ്റ്സിന്റെ ലക്ഷ്യം.
ലെസ്ഫോ ഇവന്റ് പ്ലാനേഴ്സ് ഇവന്റ് മാനേജ്മെന്റ്, കോർപ്പറേറ്റ് ഇവന്റ്സ് തുടങ്ങിയ സേവനങ്ങൾ നൽകുന്നു.ലോകത്തുള്ള എല്ലാ രുചികളും ഒരൊറ്റ കുടക്കീഴിൽ എത്തിക്കുക എന്ന ആശയം ആണ് ലെസ്ഫോ ഫുഡ് സിറ്റി മുന്നോട്ട് വെക്കുന്നത്.പോർട്ടിക്കോ, വൈറ്റ് പോർട്ടിക്കോ റെസ്റ്റോറന്റ്, ലീവേ കൺസൾട്ടൻസി, മാസ് ലോ ആഡ് സൊല്യൂഷൻസ്, കേരള ഡിജിറ്റൽ അക്കാദമി, മാസ് ലോ കോമേഴ്സ് അക്കാഡമി തുടങ്ങിയവയെല്ലാം ഇതേ ടീമിന്റെ കീഴിലുള്ള സ്ഥാപനങ്ങളാണ്.
ഡോ. മുഹമ്മദ് അഫ്സലാണ് ലെസ്ഫോ ഗ്ലോബലിന്റെ ഫൗണ്ടർ. മാർക്കറ്റിങ് മാനേജ്മെന്റിൽ ഏഴു വർഷത്തിലേറെ പരിചയസമ്പത്തുള്ള സകരിയ്യ സുബൈറാണ് കോ.ഫൗണ്ടർ. 2015ൽ തന്റെ കരിയർ തുടങ്ങിയ അഫ്സൽ 2019 ലാണ് ബിസിനസിലേക്ക് ഇറങ്ങുന്നത്.കൊമേഴ്സ് പ്രൊഫഷണലായ അഫ്സലിന് ഫുഡ് ഇൻഡസ്ഡ്രി ഒരു പുതിയ മേഖലയായിരുന്നു.കോവിഡ് സമയത്ത് കുഴപ്പത്തിലായെങ്കിലും ഭക്ഷ്യ വ്യവസായത്തിലെ അപകട സാധ്യതകളെക്കുറിച്ച് പഠനം തുടർന്നു.പിന്നീട് കുറേ അധികം റിസർച്ചുകൾക്ക് ശേഷം 2023 ൽ സ്വന്തം റെസിപ്പികൾ അവതരിപ്പിച്ചത്.MSME (ഗവ. ഓഫ് ഇന്ത്യ) സംഘടിപ്പിച്ച ഗ്ലോബൽ ബിസിനസ് സമ്മിറ്റിൽ – 2023 ലെ സ്ട്രീറ്റ് ഫുഡ് മോഡറേഷൻ പ്രോജക്റ്റിലൂടെ ലെസ്ഫോ ഗ്ലോബൽ അവാർഡ് നേടി