Advertisment

സ്ട്രിംഗ് ആർട്ട് ചെയ്‌ത് സുഹൃത്തിനു ഗിഫ്റ്റ് നൽകിയത് മാജിദയുടെ ലൈഫിൽ വഴിത്തിരിവായി

മലപ്പുറം സ്വദേശിനി മാജിദ ഫർവിന്റെ സംരംഭമാണ് Artsy_._gurlll .സ്ട്രിംഗ് ആർട്ട് ,സ്ട്രിംഗ് ആർട്ട് നെയിം പ്ളേറ്റ് ,വിവിധ തരം ഗിഫ്റ്റ് ഹാമ്പറുകൾ ഒക്കെ നിർമ്മിച്ചു നൽകുന്നു.കൂടാതെ majz_henna യിലൂടെ ബ്രൈഡൽ ഹെന്ന വർക്കുകളും ചെയ്തു നൽകുന്നു.ചെയ്യുന്ന വർക്കുകൾ എവിടേലും സൂക്ഷിച്ചു വെക്കുവാൻ ആണ് ഇൻസ്റ്റഗ്രാം അക്കൗണ്ട് തുടങ്ങിയത്.ആർട്ട് വർക്കും ,ഹെന്ന വർക്കും എല്ലാം ഒരു അക്കൗണ്ടിൽ തന്നെ ആയിരുന്നു പോസ്റ്റ് ചെയ്തിരുന്നത്.പിന്നീട് ആണ് രണ്ടും സെപ്പറേറ്റ് ചെയ്തത്.ഇതിനിടയിൽ തുടങ്ങിയ അക്കൗണ്ട് ഹാക്ക് ആയി നഷ്ടമായി.അടുത്ത അക്കൗണ്ട് തുടങ്ങിയെങ്കിലും അതും നഷ്ടമായി.എങ്കിലും തളരാതെ വീണ്ടും പരിശ്രമിച്ചു മുന്നോട്ട് തന്നെ പോയി.ആരൊക്കെ തളർത്താൻ നോക്കിയാലും നിർത്തില്ല എന്ന തീരുമാനം ആയിരുന്നു മുന്നോട്ട് തന്നെ നയിച്ചത്.വർക്കുകൾ ചെയ്തു നൽകി കിട്ടുന്ന വരുമാനത്തിലൂടെ പേരെന്റ്സിനെ ബുദ്ധിമുട്ടിപ്പിക്കാതെ ചെറിയ ചെറിയ ആഗ്രഹങ്ങൾ നേടി എടുക്കുവാൻ കഴിയുന്നു. കുഞ്ഞു കുഞ്ഞു നേട്ടങ്ങളിൽ വീട്ടുകാരുടെയും ടീച്ചർമാരുടെയും കൂട്ടുകാരുടെയും എല്ലാം നല്ല സപ്പോർട്ട് ലഭിക്കുന്നു.

 

നാലാം ക്ലാസ് മുതൽ വർക്ക് എക്സ്പീരിയൻസ് ഫെയറിനു പോകാറുണ്ടായിരുന്നു. സ്ട്രിംഗ് ആർട്ട് / ത്രെഡ് പാറ്റേൺ ആയിരുന്നു ചെയ്തിരുന്നത്. ആദ്യ തവണ തന്നെ ഫസ്റ്റ് പ്രൈസ് ലഭിച്ചു .പിന്നീട് അങ്ങോട്ട് പ്ലസ്ടു വരെ എല്ലാ ഫെയറിലും പങ്കെടുത്തു.ഓരോ തവണ സമ്മാനം ലഭിക്കുമ്പോഴും അതൊരു മോട്ടിവേഷൻ ആയിരുന്നു.ആ കഴിവ് പ്രയോജനപ്പെടുത്തി എന്തെങ്കിലും ചെയ്യണം എന്ന് തോന്നി.അങ്ങനെ 2022 ഡിസംബറിൽ സുഹൃത്തിന്റെ പേര് സ്ട്രിംഗ് ആർട്ട് ചെയ്‌തു ഗിഫ്റ്റ് നൽകി.അത് കണ്ടിട്ട് ആദ്യത്തെ ഓർഡർ ക്ലാസ്സിൽ നിന്നും തന്നെ ലഭിച്ചു. പിന്നീട് ചെയ്ത വർക്കുകൾ കണ്ടിട്ട് പുതിയ പുതിയ ഓർഡറുകൾ ലഭിച്ചു കൊണ്ടിരുന്നു.കസിൻ ബ്രദറിന് ഷോപ്പിൽ ഡിസ്പ്ലേ വെക്കുവാൻ ഇരുപതോളം സ്ട്രിംഗ് ആർട്ട് വർക്കുകൾ ചെയ്തു നൽകി.അങ്ങനെ പയ്യെ പയ്യെ ക്രാഫ്റ്റിങ് മേഖലയിൽ എത്തി.2023 ജനുവരി മുതൽ കുറേ ഓർഡറുകൾ ചെയ്തു നൽകുവാൻ സാധിച്ചു.അങ്ങനെ ഒരിക്കലും വിചാരിക്കാതെ ക്രാഫ്റ്റിങ് മേഖലയിൽ എത്തുകയും പിന്നീട് അതൊരു പാഷനും വരുമാന മാർഗ്ഗവും ആയി മാറുകയും ചെയ്തു.

Advertisement

Advertisment