മാമഎർത്ത് എന്ന ബ്രാൻഡിനെ പറ്റി ഒരു പക്ഷെ നിങ്ങൾ കേട്ടിട്ടുണ്ടാവും.കുട്ടികൾക്കും അമ്മമാർക്കും വേണ്ടി നൂറിലധികം ഓർഗാനിക് പ്രൊഡക്ടുകൾ മാമഎർത്ത് വിപണിയിൽ എത്തിക്കുന്നു.ലോഷനുകളും ക്രീമുകളും ഡയപ്പറുകളുമൊക്കെയായി ആറ് ഉൽപ്പന്നങ്ങൾ മാർക്കറ്റിൽ എത്തിച്ചു കൊണ്ട് 2016 ൽ ആണ് മാമഎർത്ത് സ്റ്റാർട്ട് ചെയ്യുന്നത്.തുടക്കത്തിൽ അല്പം സ്ട്രഗ്ഗിൽ ചെയ്തു എങ്കിലും ഇപ്പോൾ ഇന്ത്യയിലെ ടോപ് ഓർഗാനിക് ബ്രാൻഡുകളിൽ ഒന്നാണ് മാമഎർത്ത്.
ഡൽഹി സ്വദേശികളായ ഗസൽ അലഗും ഭർത്താവ് വരുണും ചേർന്ന് 2016 ൽ ആണ് മാമഎർത്ത് എന്ന ബ്രാൻഡ് സ്റ്റാർട്ട് ചെയ്യുന്നത്. കോർപറേറ്റ് കമ്പനികളിൽ ജോലി ചെയ്തിരുന്ന ഇരുവർക്കും സ്വന്തമായി ബിസിനസ്സ് ചെയ്യണം എന്ന ആഗ്രഹം ഉണ്ടായിരുന്നു.ഇരുവർക്കും ആദ്യത്തെ കുട്ടി ജനിച്ചപ്പോൾ കുട്ടിക്ക് വേണ്ടി വാങ്ങിയ സ്കിൻ കെയർ പ്രൊഡക്ടുകളിൽ പല തരം കെമിക്കലുകൾ അടങ്ങിയിരിക്കുന്നത് ശ്രദ്ധയിൽ പെട്ടു. അപകടമായ രാസവസ്തുക്കൾ ഇല്ലാത്ത പേഴ്സണൽ കെയർ ഉൽപ്പന്നങ്ങൾ തിരഞ്ഞു എങ്കിലും കണ്ടെത്തുവാൻ ബുദ്ധിമുട്ടി.അങ്ങനെ ആണ് 2016 ൽ ഇരുവരും ചേർന്ന് മാമഎർത്ത് എന്ന ബ്രാൻഡ് സ്റ്റാർട്ട് ചെയ്യുന്നത്.ഇരുവരുടെയും സമ്പാദ്യവും ഏഞ്ചൽ നിക്ഷേപകരുടെ വിഹിതവും ഒക്കെ ചേർന്ന് 90 ലക്ഷം രൂപ ഉപയോഗിച്ച് ആയിരുന്നു തുടക്കം.അമ്മയ്ക്കും കുട്ടിക്കും വേണ്ടിയുള്ള safe, toxin-free പ്രൊഡക്ട് വിപണിയിൽ എത്തിച്ചു.
body lotion and a face ക്രീം ആയിരുന്നു ആദ്യം വിപണിയിൽ എത്തിച്ചത്.സ്വന്തം വെബ്സൈറ്റിലൂടെയും സോഷ്യൽ മീഡിയ വഴിയും ആയിരുന്നു വില്പന.ഇപ്പോൾ Amazon, Flipkart, and Nykaa പ്ലാറ്റ്‌ഫോമുകളിൽ കൂടാതെ Delhi, Mumbai and, ബെംഗളൂരു പോലുള്ള പ്രധാന നഗരങ്ങളിൽ ഓഫ്‌ലൈൻ സ്റ്റോറുകളും ഉണ്ട് .2022 ൽ മാമഎർത്ത് യൂണികോൺ ക്ലബിൽ ഇടം നേടിയിരുന്നു.സ്വന്തം കുഞ്ഞിന് വേണ്ടി ആറ് വർഷം മുമ്പ് തുടങ്ങിയ സംരംഭത്തിന്റെ ഇപ്പോളത്തെ മൂല്യം 120 കോടി ഡോളർ ആണ്.Baby കെയർ പ്രൊഡക്ടുകൾ കൂടാതെ hair care, and men’s ഗ്രൂമിങ് പ്രൊഡക്ടുകളും മാമഎർത്ത് വിപണിയിൽ എത്തിക്കുന്നു.ഹൊനാസ കൺസ്യൂമർ ലിമിറ്റഡ് എന്ന കമ്പനിക്ക് കീഴിലാണ് മാമഎർത്ത് ഉൽപ്പന്നങ്ങൾ പുറത്തിറക്കുന്നത്.