യു പി എസ് സി സിവിൽ സർവീസ് പരീക്ഷയുടെ അഭിമുഖ ഘട്ടത്തിലെത്തി, വെറും രണ്ട് മാർക്കിന് പുറത്തായി.അതിൽ തളർന്നു പോകുന്നതിനു പകരം തനിക്ക് ചുറ്റുമുള്ളവരുടെ ജീവിതം മാറ്റാൻ ആണ് ജോബിൻ എസ് കൊട്ടാരം തീരുമാനിച്ചത്.അങ്ങനെ ആണ് 2010 ൽ ജോബിൻ എസ് കൊട്ടാരം സിവിൽ സർവീസ് കോച്ചിംഗ് രംഗത്തേക്ക് വരുന്നത്.. മലയാളം, സോഷിയോളജി ഓപ്ഷണൽ വിഷയങ്ങൾ മാത്രം പഠിപ്പിക്കുന്ന അക്കാദമിയായി Planet civil service എന്ന പേരിൽ 2010ൽആയിരുന്നു തുടക്കം.. പിന്നീട് Absolute IAS Academy എന്ന പേരിൽ ഒരു പൂർണ്ണ അക്കാഡമിയായി മാറി.
കേരളത്തിൽ നിന്നുള്ള നിരവധി പേർ യു പി എസ് സി നഷ്ടപ്പെടുത്തുന്നതിന്റെ വലിയ കാരണങ്ങളിലൊന്ന് ഇംഗ്ലീഷ് ഭാഷയാണ്” യു പി എസ് സി വിദ്യാർത്ഥികൾക്ക് അവരുടെ മാതൃഭാഷയിൽ പരീക്ഷ എഴുതുവാൻ ഓപ്ഷൻ നൽകുന്നുണ്ടെങ്കിലും, പലർക്കും ഇതിനെക്കുറിച്ച് അറിയില്ല.2010-ൽ അക്കാദമി തുടങ്ങിയ ശേഷം,ജോബിൻ മലയാളത്തിൽ റിസോഴ്സ് മെറ്റീരിയലുകൾ കൂട്ടിച്ചേർക്കാൻ തുടങ്ങി.നിലവിൽ ജോബിൻ എസ് കൊട്ടാരത്തിന്റെ Absolute ഐഎഎസ് അക്കാദമി ഇംഗ്ലീഷിലോ മലയാളത്തിലോ സിവിൽ സർവീസ് സ്വപ്നം സാക്ഷാത്കരിക്കാൻ വിദ്യാർത്ഥികളെ സഹായിക്കുന്നു.കൂടാതെ ഭിന്നശേഷിയുള്ള ഉദ്യോഗാർത്ഥികൾക്ക് സൗജന്യ ഐഎഎസ്/കെഎഎസ് കോച്ചിംഗ് നൽകുന്നതിനായി അദ്ദേഹം ‘ചിത്രശലഭം’ എന്ന പ്രത്യേക പദ്ധതിയും ആവിഷ്കരിച്ചു.ഇരുപത്തി ഒന്നാം വയസ്സിൽ ഐഎഎസ്/ഐപിഎസ് ഓഫീസർ ആകാനുള്ള മറ്റൊരു സ്പെഷ്യൽ പ്രോഗ്രാമാണ് ഡിഗ്രി വിത്ത് സിവിൽ സർവീസ്.തിരുവനന്തപുരം , കൊച്ചി , കോഴിക്കോട് എന്നിവിടങ്ങളിൽ ആണ് Absolute IAS അക്കാദമി കോച്ചിങ് സെന്ററുകൾ ഉള്ളത്.
ഭിന്നശേഷിയുള്ള ഉദ്യോഗാർത്ഥികൾക്ക് സൗജന്യ ഐഎഎസ്/കെഎഎസ് കോച്ചിംഗ് നൽകുന്നതിനായി ജോബിൻ തുടങ്ങിയ ‘ചിത്രശലഭം’ എന്ന പ്രത്യേക പദ്ധതിയിലൂടെ സിവിൽ സർവ്വീസ് നേടിയ ആളാണ് ഷെറിൻ ഷഹാന.ഇംഗ്ലീഷിൽ മികച്ച ജ്ഞാനമുണ്ടായിരുന്നിട്ടും മലയാള ഭാഷയോടുള്ള സ്നേഹം കൊണ്ട് ജോബിന്റെ മലയാളം ഓപ്ഷണൽ ക്ലാസ്സിൽ ചേർന്ന് മുഴുവൻ പരീക്ഷയും മലയാളത്തിൽ എഴുതി മലയാളത്തിൽ തന്നെ ഇന്റർവ്യൂ നേരിട്ട് ആണ് ഷെറിൻ സിവിൽ സർവ്വീസ് നേടിയത്.
ഇരുപത്തിരണ്ടാം വയസ്സിൽ വീടിനു മുകളിൽ നിന്നു വീണ് നട്ടെല്ലിനു പരിക്കേറ്റ് ജീവിതം വീല്‍ ചെയറിലായ ഷെറിൻ വേദനയ്ക്കിടയിലും പൊളിറ്റിക്കൽ സയൻസ് പഠിച്ചു നെറ്റ് പരീക്ഷ വിജയിച്ചു.ആ സ്റ്റോറി വനിത മാഗസിനിൽ വരുകയും അത് കാണാൻ ഇടയായ ജോബിൻ എസ്. കൊട്ടാരം ഷെറിനെ വിളിക്കുകയും അബ്സല്യൂട്ട് അക്കാദമിയുടെ ഭിന്നശേഷിക്കാരായവർക്ക് സൗജന്യ സിവിൽസർവീസ് പരിശീലനം നല്‍കുന്ന ചിത്രശലഭം എന്ന പ്രൊജക്റ്റിലേക്ക് ക്ഷണിക്കുകയും ചെയ്തു.അതായിരുന്നു ഷെറിന്റെ ജീവിതത്തിൽ വഴിത്തിരിവ് ആയത്.അങ്ങനെ ഷെറിൻ Absolute IAS അക്കാദമിയിലൂടെ സിവിൽ സർവ്വീസിലേക്ക്