തൃശൂർ വാടാനപ്പള്ളി സ്വദേശിനി സ്നിഗ്ധ ബബിതിന്റെ സംരംഭമാണ് ലാവണ്ടർ ബൊട്ടീക്ക് ( lavender4342 ) .ഡെയിലി വെയേഴ്സ് ,സാരീസ് , കുർത്തി ,കുട്ടികളുടെ കസ്റ്റമൈസ്‌ഡ് ഡ്രസ്സുകൾ ,നൈറ്റീസ് കൂടാതെ ജൂവലറി പ്രൊഡക്ടുകൾ എന്നിവ ഓൺലൈനിലൂടെ സെൽ ചെയ്തു വരുമാനം നേടുന്നു.റീസെല്ലിങ് രീതിയിൽ തുടങ്ങി ഇപ്പോൾ കുട്ടികൾക്കായി കസ്റ്റമൈസേഡ് ഡ്രസ്സുകൾ ഒക്കെ സ്വന്തമായി ചെയ്തു നൽകുന്നുണ്ട്.
പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങൾ കണ്ടു ഇഷ്ടപ്പെട്ട് ഓർഡർ നൽകിയാൽ ലോകത്തെവിടേയ്ക്കും ഷിപ്പിംഗ് ചെയ്തു നൽകുന്നു.കൂടുതലും ഓർഡറുകൾ ഇന്ത്യയിൽ നിന്നും ഖത്തറിൽ നിന്നുമാണ്.ഇൻസ്റ്റഗ്രാം ,ഫേസ്‌ബുക് പോലുള്ള സോഷ്യൽ മീഡിയകളുടെ സാധ്യത പ്രയോജനപ്പെടുത്തി ക്ലോത്ത് ഉത്പന്നങ്ങൾ വിറ്റു വരുമാനം നേടുകയാണ് സ്നിഗ്ധ ബബിത്.
2019 ൽ സ്‌കൂൾ ടീച്ചർ ആയി ജോലി ചെയ്യുമ്പോൾ ആണ് സ്വന്തമായി എന്തെങ്കിലും ബിസിനസ്സ് ചെയ്യണം എന്ന് തോന്നിയത്.എന്നാൽ ആരെയും ബുദ്ധിമുട്ടിക്കാതെ വലിയ നിക്ഷേപം ഒന്നും തന്നെ ഇല്ലാതെ ചെയ്യുകയും വേണമായിരുന്നു.ആഗ്രഹം ചേച്ചിയോട് പറഞ്ഞപ്പോൾ ചേച്ചിയാണ് വാട്സ് ആപ്പ് ഗ്രൂപ് ക്രിയേറ്റ് ചെയ്തു ഒരു ഓൺലൈൻ ബൊട്ടീക്ക് ചെയ്തു നോക്കാൻ പറഞ്ഞത്.എന്നാൽ എങ്ങനെ ചെയ്യണം എന്നോ ,വിജയിക്കുമോ എന്നൊന്നും യാതൊരുവിധ ഐഡിയയും ഇല്ലായിരുന്നു.ഭർത്താവിന്റെ സപ്പോർട്ട് കൂടി ലഭിച്ചതിനാൽ 2019 മാർച്ചിൽ ലാവണ്ടർ ബൊട്ടീക്ക് വാട്സ് ആപ്പ് ഗ്രൂപ്പ് ക്രിയേറ്റ് ചെയ്തു.വേണ്ടേഴ്സിനെ കണ്ടുപിടിച്ചു നല്ല പ്രൊഡക്ടുകൾ അവതരിപ്പിച്ചു.ആദ്യമൊക്കെ ഏതൊരു ബിസിനസ്സ് പോലെയും ഓർഡർ കിട്ടാൻ ബുദ്ധിമുട്ടിയിരുന്നു.സുഹൃത്തുക്കളുടെ സഹായത്തോടെ കുറച്ചു ഓർഡറുകൾ ലഭിച്ചു .സോഷ്യൽ മീഡിയയും , ഉത്പന്നങ്ങളുടെ ക്വാളിറ്റി ഫോട്ടോയും കൂടി യോജിപ്പിച്ചപ്പോൾ കൂടുതൽ ഓർഡറുകൾ കിട്ടി തുടങ്ങി.അങ്ങനെ ഖത്തറിൽ സ്‌കൂൾ ടീച്ചർ ആയി ജോലി ചെയ്യുന്നതിന്റെ കൂടെ ഓൺലൈൻ ബൊട്ടീക്കും മുന്നോട്ട് കൊണ്ട് പോയി.ജോലി ഖത്തറിൽ ആയതിനാൽ കൂടുതൽ ഓർഡറും ഇന്ത്യയിൽ നിന്നും ഖത്തറിൽ നിന്നും ആയിരുന്നു.’അമ്മ സ്റ്റിച്ചിങ് വർക്ക് ചെയ്യുന്നതിനാൽ ഇപ്പോൾ കുട്ടികളുടെ കസ്റ്റമൈസ്‌ഡ് ഡ്രസ്സുകൾ ഉൾപ്പടെ വിവിധ ക്ലോത്ത് പ്രൊഡക്ടുകൾ സ്വന്തം ബ്രാൻഡിലും ചെയ്തു നൽകുന്നു.കൂടാതെ ഇപ്പോൾ പുതുതായി A2Z World by Snigdha Babith ( a2z_world8987 ) എന്ന പ്ലാറ്റ്‌ഫോമിലൂടെ കിഡ്സ് സ്റ്റേഷനറി പ്രോഡക്റ്റുകളും ,ഹൗസ്ഹോൾഡ് ഉത്പന്നങ്ങളും സെൽ ചെയ്യാൻ കൂടി തുടങ്ങിയിരിക്കുകയാണ് സ്നിഗ്ധ ബബിത്.