ഡൽഹിയിൽ നിന്നുള്ള ഭക്ഷണപ്രിയരും സ്കൂൾ കാലം മുതൽ കായികതാരങ്ങളുമായ 21 വയസുള്ള ഗൗരംഗ് & അവിക് എന്നിവർ ചേർന്ന് ആരംഭിച്ച ഐസ്ഡ് ടീ ബ്രാൻഡാണ് FOMO.റിഫൈൻഡ് പഞ്ചസാരയോ പ്രിസർവേറ്റീവുകളോ ഇല്ലാതെ ഫ്രഷ്‌ലീ ഉണ്ടാക്കിയ ഐസ് ചായകൾ ആണ് FOMO വിപണിയിൽ എത്തിക്കുന്നത്.റെസ്റ്റോറന്റുകൾ, കോർപ്പറേറ്റ് ഓഫീസുകൾ, മാർക്കറ്റ് പ്ലേസുകൾ, എംബസികൾ എന്നിവയിലുടനീളം ഫോമോ ഐസ്ഡ് ടീ ലഭ്യമാണ്.ഉടനെ തന്നെ മിൽക്ക് മിക്സുകളും പുറത്തിറക്കും.
21 കാരനായ ഗൗരംഗ് ബെംഗളൂരുവിലെ നാഷണൽ ലോ യൂണിവേഴ്സിറ്റിയിൽ ബിസിനസ് ലോയിൽ ബിരുദാനന്തര ബിരുദത്തിനു പഠിക്കുന്നു, ബെംഗളൂരുവിലെ സ്‌റ്റോവയിൽ എക്‌സിക്യൂട്ടീവ് എംബിഎ പഠിക്കുകയാണ് അവിക്. കോളേജിലെ മൂന്നാം വർഷ പഠന കാലത്ത് ആണ് FOMO ആരംഭിക്കുന്നത്.
ഇരുവർക്കും ഐസ്ഡ് ടീ വളരെ ഇഷ്ടമായിരുന്നു.എന്നാൽ മാർക്കറ്റിൽ ലഭ്യമാകുന്ന ഐസ്ഡ് ടീ യിൽ യഥാർത്ഥത്തിൽ ടീ ഇല്ല എന്ന് ഇരുവരും മനസ്സിലാക്കി.അതിൽ വലിയൊരു വിപണി ഉണ്ട് എന്ന് മനസ്സിലാക്കിയ ഇരുവരും വീട്ടിൽ സാമ്പിളുകൾ ഉണ്ടാക്കി DU എടുത്തു. മധുരത്തിന് തേനും ഖാന്ദും ചേർത്തു.നല്ലതാണെന്ന് തോന്നിയപ്പോൾ ആഗസ്റ്റ് 2022 ൽ FOMO സ്റ്റാർട്ട് ചെയ്തു.ഐസ്ഡ് ടീ വിപണിയിൽ FOMO ഇതിനോടകം സാന്നിധ്യം അറിയിച്ചു കഴിഞ്ഞു.
ഷാർക് ടാങ്ക് ഇന്ത്യ സീസൺ 3 ൽ പങ്കെടുത്ത് 6 % ഓഹരിയിലൂടെ ബോട്ട് സ്ഥാപകൻ അമൻ ഗുപ്ത ,ശാദി .കോം സ്ഥാപകൻ അനുപം മിട്ടാൽ എന്നിവരിൽ നിന്നും 35 ലക്ഷം രൂപ സമാഹരിച്ചു.