പഴകിയ രോഗങ്ങൾ മാറാവ്യാധികൾ എന്ന് മുദ്രകുത്തപ്പെട്ട പല അസുഖങ്ങളും ലളിതമായ ഹോമിയോപ്പതി ചികിൽസ നൽകി അനേകായിരം രോഗികൾക്ക് രോഗശമനം നൽകിയാണ് പണിക്കേഴ്സ് ഹോമിയോപ്പതി എന്ന നാമം പതിറ്റാണ്ടുകളായി ഹോമിയോപ്പതി ചികിത്സാ രംഗത്ത് ശ്രദ്ധേയമാവുന്നത്.
78 വർഷത്തെ മഹത്തായ സേവന പാരമ്പര്യമാണ് പണിക്കേഴ്‌സ് ഹോമിയോപ്പതിക്ക് ഉള്ളത്.കൃത്യമായ ചികിൽസയും ചികിൽസകരും ഇല്ലാതിരുന്ന കാലഘട്ടത്തിൽ ഉന്നത പഠനനിലവാരത്തോടെ
കേം ബ്രിഡ്ജ് യൂണിവേഴ്സിറ്റി യിൽ നിന്നും ഇന്റർമീഡിയേറ്റ് പഠനത്തിന് ശേഷം, ഇന്ത്യയിലെ ആദ്യത്തെ ഹോമിയോപ്പതി മെഡിക്കൽ കോളേജ് ആയ കൊൽക്കത്ത മെഡിക്കൽ കോളേജിൽ നിന്നും പഠിച്ചിറങ്ങിയ ഡോക്ടർ ടി.എൻ കൃഷ്ണപണിക്കർ,1945 ൽ ആണ് പണിക്കേഴ്‌സ് ഹോമിയോപ്പതി ക്ലിനിക്ക് സ്ഥാപിക്കുന്നത്. തെക്കൻ കേരളം കൂടാതെ മലബാർ ഏരിയയിലും പണിക്കേഴ്‌സ് ഹോമിയോപ്പതി സ്ഥാപിച്ചു.ഇന്ന് എറണാകുളം ജില്ലയിൽ പെരുമ്പാവൂർ ,ആലുവ എന്നിവിടങ്ങളിൽ പണിക്കേഴ്‌സ് ഹോമിയോപ്പതി ക്ലിനിക്കിന് ബ്രാഞ്ചുകൾ ഉണ്ട്.
പ്രധാനമായും ആലപ്പുഴ ജില്ലയിൽ മുഹമ്മ ,അമ്പനാകുളങ്ങര എന്നിവിടങ്ങൾ കേന്ദ്രീകരിച്ചാണ് പണിക്കേഴ്സ് ഹോമിയോപ്പതിയുടെ സേവനങ്ങൾ നൽകി വരുന്നത്.
തന്റെ ഒരോ തലമുറയിലേയും പിൻമുറക്കാർ ഹോമിയോപ്പതി ഡോക്ടർമാരായി എന്നതും അവരെല്ലാം ലളിതമായ ചികിൽസാരീതികൾ കൊണ്ട് പേരെടുത്ത ചികിൽസകരായി മുന്നോട്ട് പോകുന്നു എന്നതും ഏറെ അഭിമാനകരമായ നേട്ടമാണ്.ഡോ.കൃഷ്ണപണിക്കർ തുടങ്ങിവെച്ച ഈ സംരംഭം എഴുപത്തി എട്ട് വർഷം പിന്നിട്ട് ഇന്ന്
മൂന്നാം തലമുറയിൽപ്പെട്ട ഡോക്ടറായ , ഡോ.അശ്വിൻ പണിക്കർ ആലപ്പുഴ ജില്ലയിലെ അമ്പനാകുളങ്ങരയിൽ ആണ് പണിക്കേഴ്‌സ് ഹോമിയോപ്പതി ക്ലിനിക്ക് വളെരെ വിജയകരമായി നടത്തി മുന്നോട്ട് പോകുന്നത്.
പടിയാർ മെമ്മോറിയൽ ഹോമിയോപ്പതിക് മെഡിക്കൽ കോളേജിൽ നിന്നും ബിരുദം നേടിയ ഡോ.അശ്വിൻ പണിക്കർ കഴിഞ്ഞ പത്ത് വർഷമായി ക്ലിനിക്കൽ പ്രാക്റ്റീസും പുതിയ തലമുറയിലെ ഡോക്ടർമാർക്കായി വിവിധ ക്ലാസുകൾ നൽകിയും ,ഹോമിയോപ്പതി ഡോക്ടർമാരുടെ സംഘടനതലത്തിലും പ്രവർത്തിച്ച് വരുന്നു.
പ്രധാനമായും വിട്ടു മാറാത്ത സ്കിൻ രോഗങ്ങൾ ,അലർജി എന്നിവ ചുരുങ്ങിയകാലത്തെ ചികിത്സയിലൂടെ പൂർണ്ണമായ പരിഹാരം നൽകാൻ പണിക്കേഴ്സ് ക്ലിനിക്കിനാവുന്ന എന്നു രോഗികൾ സാക്ഷ്യപ്പെടുത്തുന്നു.പല സ്കിൻ രോഗങ്ങളും ഒരിക്കലും മാറില്ല എന്ന് മുദ്രകുത്തപ്പെടുമ്പോൾ ഹോമിയോപ്പതി ചികിത്സയിലൂടെ പൂർണ്ണമായ പരിഹാരം നൽകി ഒട്ടേറെ പേരുടെ ജീവിതത്തിനു നിറം പകരുവാൻ ഡോ.അശ്വിൻ പണിക്കറിനു കഴിയുന്നു.
സ്വദേശത്തും വിദേശത്തും ഒട്ടനവധി രോഗികൾക്ക് ഇദ്ദേഹത്തിൻറെ ചികിൽസയിൽ നിന്ന് സൗഖ്യം ലഭിച്ചിട്ടുണ്ട് എന്നതും ക്യാൻസറടക്കമുള്ള പല രോഗങ്ങളിലും അത്ഭുതകരമായ ഫലം ലളിതമായ ഇദ്ദേഹത്തിന്റെ ഹോമിയോപതിക്ക് കോൺസ്റ്റിറ്റ്യൂഷൻ ചികിൽസ കൊണ്ട് സാധിച്ചുവരുന്നു എന്നതും ഏറെ അഭിമാനകരമായ നേട്ടമായാണ് പല രോഗികളും നേരിട്ട് സാക്ഷ്യപ്പെടുത്തുന്നത്.
കേരളത്തിന് പുറത്ത് നിന്നും കാനഡ ,അമേരിക്ക,യുകെ ,ഓസ്‌ട്രേലിയ ഉൾപ്പടെ ഒട്ടുമിക്ക രാജ്യങ്ങളിലുള്ളവർക്കും മലയാളികളായ രോഗികളും വിദേശികളും പണിക്കേഴ്സ് ക്ലിനിക്കിലെ ഡോ.അശ്വിൻപണിക്കറിൻറെ ഈ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്.വിവിധ രാജ്യങ്ങളിലേക്ക് കൺസൾട്ടേഷന് ശേഷം മെഡിസിൻ കൊറിയർ ചെയ്തു നൽകാനുള്ള സേവനം കൂടെ ലഭ്യമായതോടെ വിവിധ രാജ്യങ്ങളിൽ നിന്നും രോഗികൾ ഇദ്ദേഹത്തിൻറെ സേവനം ഉപയോഗപ്പെടുത്തുന്നുണ്ട്.ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങളിൽ മരുന്നയ്ക്കുമ്പോൾ
ആ രാജ്യത്തെ ഡോക്ട്ടറുടെ പ്രിസ്‌ക്രിപ്‌ഷൻ കൂടെ ആവശ്യമുണ്ട്.അതിനുള്ള സൗകര്യവും പണിക്കേഴ്‌സ് ഹോമിയോപ്പതിയിൽ ലഭ്യമാക്കുന്നുണ്ട്.
ഇന്ത്യക്കകത്തും പുറത്തും ഡോക്ടർ അശ്വിൻ പണിക്കർ ഹോമിയോപ്പതി മേഖലയിലെ വിവിധ വിഷയങ്ങളെ ആസ്പദമാക്കി പ്രബന്ധങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്..2018 ൽ ബാങ്കോക്കിൽ വെച്ച് നടന്ന ലോക ഹോമിയോപ്പതി കോൺഗ്രസ്സിൽ വന്ധ്യതാ ചികിത്സയുമായി ബന്ധപ്പെട്ട് അവതരിപ്പിച്ച പ്രസന്റേഷന് പ്രത്യേക പ്രശംസ ലഭിച്ചു. ലോക ഹോമിയോപ്പതി കോൺഗ്രസ്സിൽ പങ്കെടുക്കാൻ ഇൻവിറ്റേഷൻ ലഭിച്ച കേരളത്തിൽ നിന്നുള്ള 4 ഡോക്ടർമാരിൽ ഒരാൾ ആയിരുന്നു ഡോക്റ്റർ അശ്വിൻ പണിക്കർ .
ക്ലിനിക്ക് ബുക്കിംഗ് : 9037296044
ക്ലിനിക്ക് വാട്സ് ആപ്പ് : 7306438304