Advertisment
STORY

Portl Fitness Studio | വീട് സ്മാർട്ട് ജിം ആക്കാൻ ഈ AI Mirror സഹായിക്കും

Portl Fitness Studio ഇന്ത്യയിലെ ആദ്യത്തെ പേഴ്സണൽ ട്രെയിനിങ് മിറർ ആണ്.ഹൈദരാബാദ് സ്വദേശികളായ ഇന്ദ്രനീൽ ,വിശാൽ ,അർമാൻ എന്നിവരുടെ സ്റ്റാർട്ടപ്പ് ആണ് Portl Fitness.ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സഹായത്തോടെ പ്രവർത്തിക്കുന്ന ഈ മിറർ ഓരോരുത്തർക്കും ആവശ്യമായ ഫിറ്റ്നസ് ക്ലാസ്സുകളും വർക്ഔട്ട് നിർദ്ദേശങ്ങളും നൽകുന്നു.അതായത് ഈ AI-powered സ്ക്രീൻ വീട്ടിൽ തന്നെ ജിം ഒരുക്കുന്നു.സ്‌ക്രീനിലൂടെ നിങ്ങൾക്ക് ആവശ്യമായ നിർദ്ദേശങ്ങൾ ലഭിക്കും.ഷാർക്‌ ടാങ്ക് ഇന്ത്യയിൽ പങ്കെടുത്തു 1.5 കോടി രൂപയും ഈ സ്റ്റാർട്ടപ്പ് നേടി.

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഉപയോഗിച്ച് നിർമ്മിച്ചിരിക്കുന്ന ‘മിറർ’, ഓരോരുത്തർക്കും ആവശ്യമായ ഫിറ്റ്‌നസ് ക്ലാസുകളും കാർഡിയോ, യോഗ, ബോക്‌സിംഗ് എന്നിങ്ങനെയുള്ള വ്യായാമ നിർദ്ദേശങ്ങളും നൽകുന്ന ഒരു മിനി ജിം ആണ്.കോവിഡ് ലോക്ക് ഡൌൺ ടൈമിൽ എല്ലാവരും വീട്ടിൽ വ്യായാമം ചെയ്യുവാൻ തുടങ്ങിയപ്പോൾ ഓരോരുത്തർക്കും ഒരു പേർസണൽ ട്രെയ്നറിന്റെ അഭാവം വന്നു,അത് ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ പരിഹരിച്ചു 2021 ൽ ആണ് Portl ലോഞ്ച് ചെയ്യുന്നത്.AI മിററിലൂടെ ആളുകൾക്ക് പ്രൊഫഷണൽ പരിശീലകരെ തിരഞ്ഞെടുക്കുവാനും ഇഷ്‌ടാനുസൃതമാക്കിയ വർക്ക്ഔട്ട് നടത്താനും കഴിയും.മിററിലുള്ള സെൻസറുകൾ വർക്ഔട്ട് ചെയ്യുമ്പോൾ posture, angles of bending, എന്നിവ ട്രാക്ക് ചെയ്യുകയും ശരിയായ രീതിയിൽ വർക്ഔട്ട് ചെയ്യാൻ നിർദ്ദേശം നൽകുകയും ചെയ്യും.കൂടാതെ ECG, Blood sugar, temperature, blood പ്രഷർ എന്നിവയൊക്കെ ട്രാക്ക് ചെയ്യാനുള്ള സംവിധാനവുമുണ്ട്.ഷാർക്‌ ടാങ്കിൽ പങ്കെടുത്ത് ലഭിച്ച വിസിബിലിറ്റിയിലൂടെ 1000-ലധികം ഓർഡറുകൾ ലഭിച്ചു.അത് കംപ്ലീറ്റ് ചെയുവാൻ മിറർ നിർമ്മിക്കുന്ന തിരക്കിലാണ് സ്റ്റാർട്ടപ്പ്.

Advertisement

Advertisment