Advertisment

ചുമർ ചിത്രകല പാഷൻ ആയ ഡോക്ടർ തുടങ്ങിയ സംരംഭം Prakritidecor

ആർട്ടിനോടും ക്രാഫ്റ്റി നോടുമുള്ള താല്പര്യം കൊണ്ട് പ്രൊഫഷണലി ഡോക്ടർ ആയ അഞ്ജു ജയകുമാർ 2022-ൽ തുടങ്ങിയ സംരംഭം ആണ് പ്രകൃതി ഡെക്കർ (@prakritidecor).ചുമർ ചിത്രകലയോട് ആയിരുന്നു കൂടുതൽ താല്പര്യം ,അതിനോടൊപ്പം ഇന്ത്യൻ കരകൗശലവും അതിന്റെ സൗന്ദര്യവും ലോകം മുഴുവനും എത്തിക്കുക എന്ന ആഗ്രഹം കൂടി ആയപ്പോൾ അത് പ്രകൃതി ഡെക്കർ എന്ന സംരംഭത്തിന്റെ തുടക്കമായി.പരമ്പരാഗത ഡെക്കർ ഉത്പന്നങ്ങൾ ആയ പിച്ചള വിഗ്രഹങ്ങളും മ്യൂറൽ പെയിന്റിംഗുകളും ഒക്കെ ആണ് പ്രകൃതി ഡെക്കറിന്റെ പ്രധാന ഉത്പന്നങ്ങൾ.പിച്ചള വിഗ്രഹങ്ങളും മ്യൂറൽ പെയിന്റിംഗുകളും വീടിന്റെ അലങ്കാരം വർദ്ധിപ്പിക്കുന്നു എന്ന് മാത്രം അല്ല കാലം കഴിയും തോറും അതിന്റെ മൂല്യം വർധിക്കുകയും ചെയ്യുന്നു.

നിങ്ങളുടെ unique style and personality യുടെ റിഫ്‌ളക്‌ഷൻ ആണ് നിങ്ങളുടെ വീട് .പരമ്പരാഗത കരകൗശലത്തോടുള്ള പാഷൻ ആണ് പ്രകൃതി ഡെക്കറിന്റെ ഓരോ ഉത്പന്നങ്ങളിലും കാണുവാൻ കഴിയുന്നത്.പിച്ചള, തടി വിഗ്രഹങ്ങൾ,captivating wall decor,നിങ്ങളുടെ ലിവിംഗ് സ്‌പേസ് സൗന്ദര്യത്തിന്റെയും ശാന്തതയുടെയും സങ്കേതം ആക്കി മാറ്റുവാൻ സഹായിക്കുന്ന ആഡംബര ഫർണിഷിംഗ് ആക്‌സസറികൾ ഒക്കെ പ്രകൃതിഡെക്കറിന്റെ ഭാഗമായതും ആ പാഷനിലൂടെ ആണ്.

Quilon ബീച്ച് ഹോട്ടലിലെ കോംപാക്റ്റ് ഔട്ട്ലെറ്റ് വഴിയും @prakritidecor എന്ന ഇൻസ്റ്റാഗ്രാം പേജ് വഴിയുമാണ് ഇപ്പോൾ സെയിൽ നടക്കുന്നത്. ഭാവിയിൽ കേരളത്തിലുടനീളം ചെറിയ റീട്ടെയിൽ ഔട്ട്ലെറ്റുകൾ ആരംഭിക്കാനും ഇകോമേഴ്‌സ് വെബ്‌സൈറ്റ് അവതരിപ്പിക്കാനും ആണ് ലക്ഷ്യമിടുന്നത്.പാരമ്പര്യവും ആധുനികതയും സമന്വയിപ്പിയിച്ചു കൊണ്ടുള്ള ഉത്പന്നങ്ങൾ ആണ് പ്രകൃതി ഡെക്കറിന്റേത്. വൈദഗ്ധ്യമുള്ള പരമ്പരാഗത ശില്പികളുമായി ചേർന്നാണ് വിഗ്രഹങ്ങൾ നിർമ്മിക്കുന്നത്.പരമ്പരാഗത വീട്ടുപകരണങ്ങൾ ഉൾപ്പടെ കൂടുതൽ ഉത്പന്നങ്ങൾ അവതരിപ്പിക്കുക എന്നതാണ് അടുത്ത ലക്ഷ്യം .പരമ്പരാഗത ഡെക്കർ ഉത്പന്നങ്ങൾ നിങ്ങളുടെ വീടിന്റെ ഭംഗി കൂട്ടുമ്പോൾ അതിലൂടെ പരമ്പരാഗത കരകൗശല വിദഗ്ധരെ സപ്പോർട്ട് ചെയ്യുക കൂടി ആണ് ചെയ്യുന്നത്.കൂടാതെ നമ്മുടെ സമ്പന്നമായ സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനൊപ്പം ആർട്ട് & ക്രാഫ്റ്റ് മേഖലയെ പ്രോത്സാഹിപ്പിക്കുകയും ചെയുന്നു.ഇത്തരത്തിൽ ഒരു സാമൂഹിക പ്രതിബദ്ധതയുള്ള സംരംഭമാക്കി @prakritidecor നെ മാറ്റുകയാണ് ലക്ഷ്യം.

Advertisement

Advertisment