Advertisment
STORY

പരാജയത്തിൽ നിന്നും ഇന്ത്യ അറിയുന്ന ബ്രാൻഡുമായി ഒരു മലയാളി സ്റ്റാർട്ടപ്പ് | Onstara

ഒരു സ്റ്റാർട്ടപ്പിനെ സംബന്ധിച്ചിടത്തോളം പല പല പ്രതിസന്ധികൾ തരണം ചെയ്ത് ആണ് വിജയത്തിലേക്ക് എത്തി ചേരുന്നത്. പ്രതിസന്ധിയിൽ തളരാതെ മുന്നോട്ട് പോകുന്നവർക്ക് മാത്രമേ വിജയത്തിലേക്ക് എത്തി ചേരുവാൻ കഴിയൂ.അങ്ങനെ പരാജയത്തിൽ നിന്നും ഇന്ന് ഇന്ത്യ അറിയുന്ന ഒരു ബ്രാൻഡ് ആയി മാറിയ സ്റ്റാർട്ടപ്പ് ആണ് Onstara .ഇലക്ട്രോണിക് ഉത്പന്നങ്ങൾ ,ഹോം ഡെക്കർ ഉത്പന്നങ്ങൾ ,ഓട്ടോമോട്ടീവ് ഉത്പന്നങ്ങൾ, കസ്റ്റമൈസ്ഡ് പ്രൊഡക്ടുകൾ ഒക്കെ വിൽക്കുന്ന കച്ചവടക്കാർക്ക് ഇന്ത്യ ഒട്ടാകെ ബിസിനസ്സ് ചെയ്യുവാനുള്ള അവസരം Onstara നൽകുന്നു.കസ്റ്റമൈസ്ഡ് പ്രോഡക്റ്റുകൾക്കായി ഒരു പ്രത്യേക സെക്ഷൻ തന്നെ Onstara ഉടൻ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.ഇത് കൂടാതെ സെല്ലേഴ്‌സിന് പ്രൊഡക്‌ഷൻ ചെയ്യും മുൻപേ ഡിസൈൻ അപ്‌ലോഡ് ചെയ്ത് ഓർഡർ എടുക്കാവുന്ന പ്രിന്റ് ഓൺ ഡിമാൻഡ് ഫീച്ചറും ഇന്ത്യയിൽ അവതരിപ്പിക്കുന്ന ആദ്യ പ്ലാറ്റ്ഫോം ആയി Onstara ഉടൻ മാറും.ഓൺസ്റ്ററ ക്വാളിറ്റി പ്രോഡക്റ്റുകൾ സെല്ലേഴ്‌സിൽ നിന്നും ജനങ്ങളിലേക്ക് എത്തിക്കുന്നു.ചുരുക്കി പറഞ്ഞാൽ ഓൺസ്റ്ററ വഴി സെല്ലേഴ്‌സിന് ഉൽപന്നങ്ങൾക്ക് ഇന്ത്യ മുഴുവൻ വിപണി കണ്ടെത്താം ,കസ്റ്റമേഴ്‌സിന് ക്വാളിറ്റി ഉത്പന്നങ്ങൾ വിലക്കുറവിൽ വാങ്ങുകയും ചെയ്യാം.ഇലക്ട്രോണിക്സ് & കസ്റ്റമൈസേഷൻ രംഗത്ത് മൂന്നു വർഷത്തിൽ അധികം എക്സ്പീരിയൻസ് ഉള്ള ടീം ആണ് ഓൺസ്റ്ററയെ നയിക്കുന്നത്.

ശ്രീക്കുട്ടൻ ഓ രാഘവ് ,അർഷാദ് അജിത്,വൈഭവ് ടി പി ,മഞ്ജു സിഎം,ക്ലിൻസ് സ്റ്റീഫൻ,രജിൻ ലാൽ എന്നിവർ ആണ് ഓൺസ്റ്ററ എന്ന സ്റ്റാർട്ടപ്പിനു പിന്നിൽ.കോഴിക്കോട് നിന്നും ആരംഭിച്ചു വളരെ വേഗത്തിൽ ഗ്രോ ചെയ്ത ഓൺസ്റ്ററ കോവിഡിന്റെ വരവിൽ പ്രതിസന്ധിയിൽ ആയി.എന്നാൽ വിട്ടു കൊടുക്കാൻ തയ്യാറായിരുന്നില്ല.കസ്റ്റമൈസേഷൻ ഫീച്ചർ ഒക്കെ വെച്ച് 2022 ൽ കൊച്ചിയിലേക്ക്. കേരള സ്റ്റാർട്ടപ്പ് മിഷനിലും ,ഇന്ത്യൻ സ്റ്റാർട്ടപ്പ് മിഷനിലും രജിസ്റ്റർ ചെയ്‌തു.നിലവിൽ കൊച്ചി കാക്കനാട് ആണ് ഓൺസ്റ്ററയുടെ ആസ്ഥാനം.കൊച്ചി ഇൻഫോപാർക്ക് ബേസ് ചെയ്തുള്ള Inspiroes എന്ന ഐറ്റി കമ്പനിയുമായി യോജിച്ചാണ് മുന്നോട്ട് പോകുന്നത്. Inspiroes കമ്പനിയുടെ ഡയറക്‌ടർ റഷീദ് ,സിടിഓ ക്ലിൻസ് സ്റ്റീഫൻ എന്നിവർ ഓൺസ്റ്ററ ആപ്പ് & വെബ്‌സൈറ്റ് നു വേണ്ട നിർദ്ദേശങ്ങൾ നൽകുന്നു.

Advertisement

Advertisment