Advertisment
WOMEN ENTREPRENEURS

50 പവര്‍ വുമണ്‍സിൽ ഒരാളായി രവീണ സഞ്ജീവ് | Cassa Signature

സിവിൽ സർവ്വീസിലേക്കുള്ള തയ്യാറെടുപ്പിനൊപ്പം സ്വന്തം ബിസിനസ്സിലൂടെ ഫൈനാൻഷ്യലി ഇൻഡിപെൻഡന്റ് ആയി മുന്നോട്ട് പോകുന്ന ഒരാളാണ് എറണാകുളം സ്വദേശിനി രവീണ സഞ്ജീവ് .Cassa Signature എന്ന പ്ലാറ്റ്ഫോമിലൂടെ ലക്‌നൗ ചിങ്കാരി കുർത്ത ,ആന്റിക് ജൂവലറി പ്രോഡക്റ്റുകൾ എന്നിവ സെൽ ചെയ്യുന്നു. ഫൈനാൻഷ്യലി ഇൻഡിപെൻഡന്റ് ആവാനും ,കംഫർട്ട് സോണിൽ നിന്നും പുറത്തു കടക്കുവാനുമാണ് രവീണ സഞ്ജീവ് ബിസിനസ്സ് സ്റ്റാർട്ട് ചെയ്തത്.പിന്നീട് സിവിൽ സർവ്വീസ് എന്ന ഡ്രീമിനൊപ്പം തന്നെ ബിസിനസ്സും ഒരു പാഷൻ ആയി മാറുകയായിരുന്നു.

ഇപ്പോൾ എന്റെ സംരംഭം മാഗസിൻ പുറത്തിറക്കിയ ‘50 പവര്‍ വുമണ്‍-സെലിബ്രേറ്റിങ് എലഗന്‍സ് ഓഫ് വുമണ്‍ഹുഡ്’ എന്ന സ്‌പെഷ്യല്‍ പതിപ്പിൽ ഒരാളായി മാറിയിരിക്കുകയാണ് രവീണ സഞ്ജീവ്.മെയ് 13 നു കൊച്ചി ക്രൗണ്‍ പ്ലാസയിൽ വെച്ച് നടന്ന വുമണ്‍സ് ബിസിനസ് സമ്മിറ്റിൽ സ്പെഷ്യൽ പതിപ്പ് പ്രകാശനം ചെയ്തു.

പഠന ശേഷം മോഡലിങ്ങിൽ ആയിരുന്നു രവീണ കരിയർ സ്റ്റാർട്ട് ചെയ്തത് .ഏകദേശം മൂന്ന് വർഷത്തോളം മോഡലിംഗ് ചെയ്ത ശേഷം കുട്ടിക്കാലത്തെ ആഗ്രഹമായ സിവിൽ സർവ്വീസിലേക്ക് തിരിഞ്ഞു.മോഡലിംഗ് ഉപേക്ഷിച്ച് എറണാകുളത്ത് നിന്നും തിരുവനന്തപുരത്തേക്ക് മാറി, ഫോർച്യൂൺ ഐഎസ് അക്കാദമിയിൽ കോച്ചിങ്ങിനു ജോയിൻ ചെയ്തു.പഠനത്തോടൊപ്പം തന്നെ ഫൈനാൻഷ്യലി ഇൻഡിപെൻഡന്റ് ആവാനും , കംഫർട്ട് സോണിൽ നിന്നും പുറത്തു കടക്കുവാനുമാണ് 2022 ൽ ലക്‌നൗ ചിങ്കാരി ഡയറക്റ്റ് ആയി കളക്റ്റ് ചെയ്തു Cassa signature എന്ന പ്ലാറ്റ്‌ഫോമിലൂടെ സെൽ ചെയ്യുവാൻ തുടങ്ങിയത്.അതിനു നല്ല റെസ്പോൺസ് ലഭിച്ചപ്പോൾ രണ്ടു വർഷം ലക്‌നൗ ചിങ്കാരി പ്രൊഡക്റ്റുകൾ തന്നെ സെൽ ചെയ്തു.അതിൽ കൂടുതലും ഫോക്കസ് ചെയ്തത് ലക്‌നൗ ചിങ്കാരി കുർത്തയിൽ ആണ്.പിന്നീട് 2023 മുതൽ ആണ് ആന്റിക് ജൂവലറി പ്രോഡക്റ്റുകൾ സെൽ ചെയ്യുവാൻ തുടങ്ങിയത്.യു പി എസ് സി തയ്യാറെടുപ്പിനൊപ്പം ബിസിനസ്സ് ഒന്നും പറ്റില്ല എന്ന് പലരും പറഞ്ഞെങ്കിലും സ്വന്തം ഇഷ്ടങ്ങൾ ഫോക്കസ് ചെയ്താണ് രവീണ മുന്നോട്ട് പോകുന്നത്.ആ തീരുമാനത്തിന് സ്ട്രോങ്ങ് സപ്പോർട്ട് ആയി ഫാമിലിയും ഉണ്ട്.

Advertisement

Advertisment