ലോകത്തിലെ ഏറ്റവും ധനികനായ യാചകൻ ഇന്ത്യയിലെന്ന് റിപ്പോര്‍ട്ട്.കഴിഞ്ഞ ദിവസങ്ങളിൽ ദേശീയ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ട് അനുസരിച്ചു മുംബൈ സ്വദേശിയായ ഭരത് ജെയിൻ മുംബൈ തെരുവുകളിൽ ഭിക്ഷ എടുത്തു സമ്പാദിക്കുന്നത് 60,000 മുതല്‍ 75000 രൂപവരെ.ഭരതിന്റെ ആസ്തി 7.5 കോടി രൂപ ആണ്.1.2 കോടി രൂപയുടെ രണ്ട് കിടപ്പുമുറികളുള്ള ഒരു ഫ്‌ളാറ്റ്, 30000 രൂപ മാസവരുമാനമുള്ള രണ്ട് കടകള്‍ എന്നിവ സ്വന്തമായി ഉണ്ട്.കോടീശ്വരൻ ആണെങ്കിലും ഇപ്പോഴും ഭിക്ഷാടനം തുടരുന്നു.ഭാര്യ, 2 മക്കള്‍, സഹോദരന്‍, അച്ഛന്‍ അടങ്ങുന്ന ആറംഗ കുടുംബമാണ് ഭരതിന്റേത്.അദ്ദേഹത്തിന്റെ മക്കള്‍ പ്രൈവറ്റ് സ്‌ക്കൂളില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി.1BHK ഡുപ്ലെക്‌സ് റെസിഡന്‍സിലാണ് കുടുംബവുമായി താമസിക്കുന്നത്.ഭിക്ഷാടനം നിർത്താൻ അദ്ദേഹത്തിന്റെ കുടുംബാംഗങ്ങൾ നിരന്തരം ഉപദേശിക്കുന്നുണ്ടെങ്കിലും അദ്ദേഹം അതിനു തയ്യാറാവുന്നില്ല.തനിക്ക് ജീവിതത്തില്‍ എല്ലാമുണ്ടാക്കിത്തന്ന ഭിക്ഷാടനം ഉപേക്ഷിക്കില്ലെന്നാണ് ഭാരത് പറയുന്നത്.